ഇവിടെ വന്നുപോയവർ ...

2011, ജൂലൈ 14, വ്യാഴാഴ്‌ച

മത്തായിച്ചനും വേലുപ്പിള്ളയും പുതിയ നാടക നടിയും

മത്തായിച്ചനും വേലുപ്പിള്ളയും അവതരിപ്പിച്ച പാഞ്ചാലി ശപഥം ഒരു തട്ടുപൊളിപ്പന്‍  ആയിരുന്നുവെന്നു മാത്രവുമല്ല ഒരിക്കലും ഇനി നാടകം ആ പറമ്പില്‍ അവതരിപ്പിക്കാന്‍ ഇടകൊടുക്കില്ലെന്നു സ്ഥലം കരയോഗം പ്രസിഡന്റും ദേവസ്വം പ്രസിഡന്ടുമൊക്കെയായ റിട്ട പട്ടാളം കുട്ടപ്പന്‍ നായര്‍ തന്റെ സ്വന്തം മുട്ടതലയില്‍ അടിച്ചു സത്യം ചെയ്തു.   കാരണം നാടകക്കാരെല്ലാം അതിനുമുമ്പ്തന്നെ രക്ഷപെട്ടിരുന്നു. 
തത്കാലം പുരാണ നാടകങ്ങള്‍ നടത്താനുള്ള ശേഷി ഇല്ലെന്നു പ്രസ്താവിച്ചുകൊണ്ട് കുമരകം തീയടര്‍സ് ഒരു കുടുംബ നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പായി.  നല്ല കുടുംബത്തില്‍ പിറന്ന നടികള്‍ക്കായുള്ള തിരച്ചിലായി.  കുടുംബം ഒത്തു വന്നാല്‍ കാശ് പ്രശ്നം, കാശ് ഒത്തു വന്നാല്‍ കുടുംബം പ്രശ്നം.  അങ്ങനെ സ്വഭാവവും എല്ലാം ഒത്തു വരുന്ന പെണ്‍കുട്ടിയെ കിട്ടാതായപ്പോള്‍ ഇങ്ങനെ തീരുമാനിച്ചു - നായിക അമേരിക്കയില്‍ ജോലി ചെയ്യുന്നു.  ഇടക്കിടക്ക് ഫോണ്‍ ചെയ്യാറെ ഉള്ളൂ.  അപ്പോള്‍ പിന്നെ ഒരു നല്ല സുന്ദരിയായ അമ്മ വേണം, അമേരിക്കയിലുള്ള കുട്ടിയുടെ അമ്മയും ഒരു സുന്ദരി ആയിരിക്കണ്ടേ, അവസാനം ഒരു മാര്‍വാഡി അമ്മച്ചിയെ നിശ്ചയിച്ചു.  മലയാളം വായിക്കാന്‍ അറിയില്ല, കഷ്ടിച്ച് പറയും. 
കഥാപാത്രങ്ങള്‍ വളരെ കുറവാണ്, മത്തായിച്ചന്‍, വേലുപ്പിള്ള, ഉപ്പായി മാപ്ല, മാര്‍വാഡി അമ്മച്ചി, പിന്നെ വേറെ ചില ആളുകള്‍ കൂടിയുണ്ട്.  എങ്കിലും പരിശീലനം മുറക്ക് തന്നെ നടന്നു.  നമ്മുടെ മാര്‍വാഡി അമ്മച്ചിക്ക് മറവി അല്പം ഉണ്ട്, മലയാളം പറയുന്നത് എന്റെയീ പോസ്റ്റിങ്ങ്‌നേക്കാള്‍ മോശമായിട്ടാണ് (അപ്പോള്‍ത്തന്നെ മനസ്സിലാകുമല്ലോ അല്ലെ) ചില അക്ഷരങ്ങള്‍ വളരെ പ്രശ്നം, ല, ള, ര, റ, അങ്ങനെ കുറെ പ്രശ്നങ്ങള്‍.  അവരുടെ സംഭാഷണങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍ എഴുതി കൊടുത്തു, അമ്മച്ചിക്ക് കുറെ സംഭാഷണ ശകലങ്ങളെ ഉള്ളൂ,  പ്രത്യേകിച്ചും അവസാനം മകള്‍ മരിച്ചു പോയതായി ഫോണ്‍ വരുംപോള്‍ "എന്റെ മോളെ നീ പോയോ" എന്ന് നിലവിളിച്ചു കരഞ്ഞുകൊണ്ട്‌ താഴെ വീണു അമ്മച്ചിയും മരിക്കും.    അതോടെ കഥ തീര്‍ന്നു. 
അവസാനം തട്ടില്‍ കയറി.  എല്ലാവരും നന്നായി അഭിനയിച്ചു.  അമ്മച്ചി ചില സംഭാഷണങ്ങള്‍ മറന്നു പോകുന്നതിനാല്‍ അല്പം വലിയ ഇംഗ്ലീഷ് അക്ഷരത്തില്‍ എഴുതി മേശയില്‍ ഒട്ടിച്ചു വച്ചിരുന്നു, അല്പസ്വല്പം  പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടായില്ല. 
അങ്ങനെ അവസാനം ആയി, കുറച്ചുനേരം കൂടുതല്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഭാഗമായതിനാല്‍ അമ്മച്ചിക്ക് പ്രരിഭ്രമം ഉണ്ട്.  പക്ഷെ ദുഃഖം ഉള്ള കഥയായതിനാല്‍ കാണികള്‍ അമ്മച്ചിയുടെ അഭിനയം നന്നായിട്ടുന്ടെന്നുള്ള ഗുടും ഗുടുഗുടും ആയ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.  ഫോണ്‍ ബെല്‍ അടിച്ചു.. അമ്മച്ചി ഫോണ്‍ എടുത്തു അങ്ങേത്തലക്കല്‍ നിന്ന് ഫോണ്‍ വന്നു, മകള്‍ മരിച്ചതായി പറഞ്ഞു.  പെട്ടന്നൊരു വെപ്രാളത്തില്‍ അവര്‍ നെഞ്ചത്ത്‌ കൈവേച്ചുകൊണ്ട് ഉറക്കെ പറഞ്ഞു "എന്റെ മൊലെ നീ പോയോ"




>>>> Mathayichan Veluppilla <<< Jokes ... Stage shows

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ