ഇവിടെ വന്നുപോയവർ ...

2011, ജൂൺ 20, തിങ്കളാഴ്‌ച

മത്തായിച്ചനും വേലുപ്പിള്ളയും ഒരു നാടക കഥ

സ്നേഹം നിറഞ്ഞ സന്ദര്‍ശകര്‍ക്കെല്ലാം എങ്ങനെ നന്ദി പറയണം എന്നറിയില്ല, ഈ ഒരു ചെറിയ നര്‍മ പോസ്റ്റിങ്ങ്‌ എല്ലാവര്ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.  എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായ മത്തായിച്ചനെപ്പറ്റിയാവട്ടെ ഇത്.  - ഒന്ന് പറഞ്ഞുകൊള്ളട്ടെ, ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായി ഇതില്‍ വരുന്ന വേലുപ്പിള്ള, ഉപ്പായി മാപ്ല എന്നിവര്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരുമായും ഒരു ബന്ധവും ഇല്ല.
ഇദ്ദേഹം കോട്ടയം കുമരകം  കരയില്‍ ഉള്ള ഒരു മഹാപുരുഷന്‍ ആണ്.  ഇദ്ദേഹവും കൂട്ടുകാരന്‍ വേലുപ്പിള്ളയും ഒരു പായില്‍ കിടന്നും ഒരേ പാത്രത്തില്‍ നിന്നും ഉണ്ടും കഴിഞ്ഞു വന്നവര്‍.  ഒരേ ഷാപ്പില്‍ നിന്നും വെള്ളം അടിക്കും ഒരേ ഇടവഴിയില്‍ ബോധം ഇല്ലാതെ വീഴും, ഒരേ പോലെ സ്വതന്ത്ര മനുഷ്യരായി പച്ചക്കുളന്തകപ്പരുവത്തില്‍  ഭൂമിദേവിയുടെ മടിത്തട്ടില്‍ സുഖനിദ്ര കൊള്ളും മക്കള്‍ വന്നു തൂക്കി എടുത്തു കൊണ്ടുപോകുന്നതു വരെ. പക്ഷെ എന്ത് പ്രശ്നമുണ്ടായും അവര്‍ രണ്ടുപേരും അടുത്ത നാളിലും ഇതേ കലാപരിപാടികള്‍   പുനരാരംഭിച്ചു പാവപ്പെട്ട കള്ളുഷാപ്പുകാരന്റെ കുടുംബത്തിനെ സഹായിച്ചിരിക്കും, തീര്‍ച്ച.
പക്ഷെ ഒന്ന് പറയട്ടെ, ഇവര്‍ രണ്ടു പേരും തികഞ്ഞ കലാസ്നേഹികള്‍, കലയുടെ ഉധാരനതിനും പുനരുധാരനതിനും എന്തും ചെയ്യും (കല =‍ art അല്ലാതെ അവരെ തെറ്റിദ്ധരിക്കല്ല് കേട്ടോ).  അതില്‍ നാടകം എന്ന് വെച്ചാല്‍ രണ്ടു പേര്‍ക്കും പ്രാണന്‍ അവര്‍ ദിവസവും മോന്തുന്ന പാനീയതിനേക്കാള്‍ പ്രാണന്‍.  പാനീയത്തിന്റെ ധവളവരണം പോലെ ശുദ്ധമായ മനസ്സുള്ളവര്‍...  പാനീയത്തില്‍ ചത്ത്‌ കിടക്കുന്ന ഈച്ചയോട് തോന്നുന്ന ദേഷ്യം അവര്‍ക്ക് നടകതിനിടയില്‍ കൂവുന്നവരോട് തോന്നും, അതാണ്‌ സത്യം.
അങ്ങനെ കുമരകം തിയേറെര്സ്‍ എന്ന സ്ഥാപനം തുടങ്ങി നൂറു ശതമാനം നാടകങ്ങള്‍ മാത്രം.  അതും നല്ല തട്ടുപൊളിപ്പന്‍ തരപോളിപ്പന്‍ നാടകങ്ങള്‍.  പാഞ്ചാലി ശപഥം, സീതാപഹരണം, മഗ്ദ്ധല്ന മറിയം, അങ്ങനെയുള്ള പുരാണ പുണ്യ നാടകങ്ങള്‍ ആണ് ആദ്യത്തെ ഇനം. 
അങ്ങനെ ആദ്യത്തെ നാടകം പ്ലാന്‍ ചെയ്തു - പാഞ്ചാലി ശപഥം.  കുമരകം ക്ഷേത്രത്തില്‍ ഉത്സവത്തിനു അരങ്ങേറ്റം.  പാഞ്ചാലിയായി വേലുപ്പിള്ള ദുസ്സാസനനായി മത്തായിച്ചനും.  പിന്നെ മറ്റു കഥാപാത്രങ്ങളെയും തീരുമാനിച്ചു.   നൂറു ദിവസത്തെ പരിശീലനം നടത്തി.  തണ്ണിയടിക്കൊരു കുറവും ഇല്ല  (നമുക്ക് കുറ്റം പറയാന്‍ ഒക്കുമോ - ധൈര്യത്തിന് ധൈര്യം വേണ്ടയോ? - മത്തായിച്ചന്റെ പെമ്പിള്ള മരിയചേടത്തി പറയുന്നതാണ് കേട്ടോ)
അങ്ങനെ ഉത്സവ സുദിനം വന്നു, നാടകം തുടങ്ങി ധൈര്യം വേണ്ടേ, ദുശസ്സനനും ഭീമനും പാഞ്ചാലിയും എല്ലാം ഫുള്‍ തണ്ണി കള്ളുഷാപ്പില്‍ എള്ളോളം ഇല്ല "സാധനം" നാട്ടിലെ പാവം ചെറുകിട കുടിയന്മാര്‍ ഒത്തിരി കഷ്ടപ്പെട്ട് നാട് നീളെ അലഞ്ഞു കള്ളു കുടിച്ചു കഷ്ടപ്പെട്ടു.  ‍
നാടകം നന്നായിട്ടുതന്നെ തുടങ്ങി, കൂവല്‍ കുറവും, കൂടുതല്‍ കയ്യടിയും ഉള്ള ഒരു വിശ്വസ്ത നാടകം - ഇടവേള കിട്ടുമ്പോള്‍ എല്ലാം വെള്ളം അടി.  ക്ലൈമാക്സ്‌-നു ഇനി കുറച്ചു സമയമേ ഉള്ളു, ദുശസ്സനന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തു തുടങ്ങി, പത്തു സാരികള്‍ ചുറ്റിയിരുന്ന വെളുപ്പിള്ളയെ  എല്ലാവിധ ബഹുമാനത്തോടെയും തള്ളി താഴെയിട്ടു പരിപാടി തുടങ്ങി ഭീകരനായ മത്തായി ദുശസ്സനന്‍.  പാഞ്ചാലി കൃഷ്ണ കൃഷ്ണ എന്ന് നിലവിളിക്കാന്‍ തുടങ്ങി.  ഓരോ സാരിയായി അഴിഞ്ഞു വീണു തുടങ്ങി, (ഒരു പക്ഷെ കൃഷ്ണനും പാമ്പായി എവിടെയോ കിടക്കുന്നുണ്ടാവം) എട്ടാമത്തെ സാരിയും അഴിച്ചു തുടങ്ങിയപ്പോളാണ് ആ നഗ്ന സത്യം വേലുപ്പിള്ള ഓര്‍ത്തത്‌.. 9  സാരിയെ ഉള്ളൂ, പത്താമത്തെ സാരി ഉടുക്കുന്ന കാര്യം മറന്നു പോയി. അപ്പോഴേക്കും മത്തായി ‍ ഒമ്പതാമത്തെ സാരിയില്‍ കൈ വെച്ച് കഴിഞ്ഞു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,
വേലുപ്പിള്ള പാഞ്ചാലി ഉറക്കെ പറഞ്ഞു :"അയ്യോ എന്റെ മത്തായി മാപ്ലേ ഒന്ന് നിര്‍ത്തോ...... ഇനീം സാരി അഴിക്കരുതെ ഞാന്‍ കോണകം ഉടുത്തിട്ടില്ലേ.. "


>>> Mathayichan Veluppillai <<< Drama Artists >> Actress ... Funny Stories

1 അഭിപ്രായം:

  1. കഥയില്‍ പ്രത്യകത തോന്നിയത് മംഗ്ലിഷും അക്ഷരത്തെറ്റുകളുമാണ്.
    ഇവ ശരിയാക്കി ഒന്നൂടെ അടിമുടി ഉടച്ചുവാര്‍ത്തു പോസ്ടിയിരുന്നെന്കില്‍ കൂടുതല്‍ നന്നായേനെ എന്ന അഭിപ്രായം ഉണ്ട് .
    ഇനിയും എഴുതുക
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ