ഇവിടെ വന്നുപോയവർ ...

2011, ജൂൺ 20, തിങ്കളാഴ്‌ച

മത്തായിച്ചനും വേലുപ്പിള്ളയും ഒരു നാടക കഥ

സ്നേഹം നിറഞ്ഞ സന്ദര്‍ശകര്‍ക്കെല്ലാം എങ്ങനെ നന്ദി പറയണം എന്നറിയില്ല, ഈ ഒരു ചെറിയ നര്‍മ പോസ്റ്റിങ്ങ്‌ എല്ലാവര്ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.  എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായ മത്തായിച്ചനെപ്പറ്റിയാവട്ടെ ഇത്.  - ഒന്ന് പറഞ്ഞുകൊള്ളട്ടെ, ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായി ഇതില്‍ വരുന്ന വേലുപ്പിള്ള, ഉപ്പായി മാപ്ല എന്നിവര്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരുമായും ഒരു ബന്ധവും ഇല്ല.
ഇദ്ദേഹം കോട്ടയം കുമരകം  കരയില്‍ ഉള്ള ഒരു മഹാപുരുഷന്‍ ആണ്.  ഇദ്ദേഹവും കൂട്ടുകാരന്‍ വേലുപ്പിള്ളയും ഒരു പായില്‍ കിടന്നും ഒരേ പാത്രത്തില്‍ നിന്നും ഉണ്ടും കഴിഞ്ഞു വന്നവര്‍.  ഒരേ ഷാപ്പില്‍ നിന്നും വെള്ളം അടിക്കും ഒരേ ഇടവഴിയില്‍ ബോധം ഇല്ലാതെ വീഴും, ഒരേ പോലെ സ്വതന്ത്ര മനുഷ്യരായി പച്ചക്കുളന്തകപ്പരുവത്തില്‍  ഭൂമിദേവിയുടെ മടിത്തട്ടില്‍ സുഖനിദ്ര കൊള്ളും മക്കള്‍ വന്നു തൂക്കി എടുത്തു കൊണ്ടുപോകുന്നതു വരെ. പക്ഷെ എന്ത് പ്രശ്നമുണ്ടായും അവര്‍ രണ്ടുപേരും അടുത്ത നാളിലും ഇതേ കലാപരിപാടികള്‍   പുനരാരംഭിച്ചു പാവപ്പെട്ട കള്ളുഷാപ്പുകാരന്റെ കുടുംബത്തിനെ സഹായിച്ചിരിക്കും, തീര്‍ച്ച.
പക്ഷെ ഒന്ന് പറയട്ടെ, ഇവര്‍ രണ്ടു പേരും തികഞ്ഞ കലാസ്നേഹികള്‍, കലയുടെ ഉധാരനതിനും പുനരുധാരനതിനും എന്തും ചെയ്യും (കല =‍ art അല്ലാതെ അവരെ തെറ്റിദ്ധരിക്കല്ല് കേട്ടോ).  അതില്‍ നാടകം എന്ന് വെച്ചാല്‍ രണ്ടു പേര്‍ക്കും പ്രാണന്‍ അവര്‍ ദിവസവും മോന്തുന്ന പാനീയതിനേക്കാള്‍ പ്രാണന്‍.  പാനീയത്തിന്റെ ധവളവരണം പോലെ ശുദ്ധമായ മനസ്സുള്ളവര്‍...  പാനീയത്തില്‍ ചത്ത്‌ കിടക്കുന്ന ഈച്ചയോട് തോന്നുന്ന ദേഷ്യം അവര്‍ക്ക് നടകതിനിടയില്‍ കൂവുന്നവരോട് തോന്നും, അതാണ്‌ സത്യം.
അങ്ങനെ കുമരകം തിയേറെര്സ്‍ എന്ന സ്ഥാപനം തുടങ്ങി നൂറു ശതമാനം നാടകങ്ങള്‍ മാത്രം.  അതും നല്ല തട്ടുപൊളിപ്പന്‍ തരപോളിപ്പന്‍ നാടകങ്ങള്‍.  പാഞ്ചാലി ശപഥം, സീതാപഹരണം, മഗ്ദ്ധല്ന മറിയം, അങ്ങനെയുള്ള പുരാണ പുണ്യ നാടകങ്ങള്‍ ആണ് ആദ്യത്തെ ഇനം. 
അങ്ങനെ ആദ്യത്തെ നാടകം പ്ലാന്‍ ചെയ്തു - പാഞ്ചാലി ശപഥം.  കുമരകം ക്ഷേത്രത്തില്‍ ഉത്സവത്തിനു അരങ്ങേറ്റം.  പാഞ്ചാലിയായി വേലുപ്പിള്ള ദുസ്സാസനനായി മത്തായിച്ചനും.  പിന്നെ മറ്റു കഥാപാത്രങ്ങളെയും തീരുമാനിച്ചു.   നൂറു ദിവസത്തെ പരിശീലനം നടത്തി.  തണ്ണിയടിക്കൊരു കുറവും ഇല്ല  (നമുക്ക് കുറ്റം പറയാന്‍ ഒക്കുമോ - ധൈര്യത്തിന് ധൈര്യം വേണ്ടയോ? - മത്തായിച്ചന്റെ പെമ്പിള്ള മരിയചേടത്തി പറയുന്നതാണ് കേട്ടോ)
അങ്ങനെ ഉത്സവ സുദിനം വന്നു, നാടകം തുടങ്ങി ധൈര്യം വേണ്ടേ, ദുശസ്സനനും ഭീമനും പാഞ്ചാലിയും എല്ലാം ഫുള്‍ തണ്ണി കള്ളുഷാപ്പില്‍ എള്ളോളം ഇല്ല "സാധനം" നാട്ടിലെ പാവം ചെറുകിട കുടിയന്മാര്‍ ഒത്തിരി കഷ്ടപ്പെട്ട് നാട് നീളെ അലഞ്ഞു കള്ളു കുടിച്ചു കഷ്ടപ്പെട്ടു.  ‍
നാടകം നന്നായിട്ടുതന്നെ തുടങ്ങി, കൂവല്‍ കുറവും, കൂടുതല്‍ കയ്യടിയും ഉള്ള ഒരു വിശ്വസ്ത നാടകം - ഇടവേള കിട്ടുമ്പോള്‍ എല്ലാം വെള്ളം അടി.  ക്ലൈമാക്സ്‌-നു ഇനി കുറച്ചു സമയമേ ഉള്ളു, ദുശസ്സനന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തു തുടങ്ങി, പത്തു സാരികള്‍ ചുറ്റിയിരുന്ന വെളുപ്പിള്ളയെ  എല്ലാവിധ ബഹുമാനത്തോടെയും തള്ളി താഴെയിട്ടു പരിപാടി തുടങ്ങി ഭീകരനായ മത്തായി ദുശസ്സനന്‍.  പാഞ്ചാലി കൃഷ്ണ കൃഷ്ണ എന്ന് നിലവിളിക്കാന്‍ തുടങ്ങി.  ഓരോ സാരിയായി അഴിഞ്ഞു വീണു തുടങ്ങി, (ഒരു പക്ഷെ കൃഷ്ണനും പാമ്പായി എവിടെയോ കിടക്കുന്നുണ്ടാവം) എട്ടാമത്തെ സാരിയും അഴിച്ചു തുടങ്ങിയപ്പോളാണ് ആ നഗ്ന സത്യം വേലുപ്പിള്ള ഓര്‍ത്തത്‌.. 9  സാരിയെ ഉള്ളൂ, പത്താമത്തെ സാരി ഉടുക്കുന്ന കാര്യം മറന്നു പോയി. അപ്പോഴേക്കും മത്തായി ‍ ഒമ്പതാമത്തെ സാരിയില്‍ കൈ വെച്ച് കഴിഞ്ഞു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,
വേലുപ്പിള്ള പാഞ്ചാലി ഉറക്കെ പറഞ്ഞു :"അയ്യോ എന്റെ മത്തായി മാപ്ലേ ഒന്ന് നിര്‍ത്തോ...... ഇനീം സാരി അഴിക്കരുതെ ഞാന്‍ കോണകം ഉടുത്തിട്ടില്ലേ.. "


>>> Mathayichan Veluppillai <<< Drama Artists >> Actress ... Funny Stories

2011, ജൂൺ 19, ഞായറാഴ്‌ച

ഒരു സംഭവത്തിന്റെ സംഭവം (ഞാന്‍ ഒരു സംഭവം അല്ലെ)


ഞാന്‍ ഒരു സംഭവം തന്നെ ആണല്ലോ പിന്നെ എന്റെ അനുഭവങ്ങള്‍ എന്തായിരിക്കും മഹാ സംഭവങ്ങള്‍ അല്ലെ? സ്കൂള്‍ പഠന കാലത്ത് എന്റെ നാട്ടിലെ (കോട്ടയത്തുള്ള ഒരു Dog Forest - Down Hill. മനസ്സിലായില്ലേന്നെ  ശേ ഇതൊക്കെ മനസ്സിലാകണ്ടേ.. പട്ടിക്കാടaയിരുന്ന കുഴിമറ്റം).
ഞാന്‍ പഠിച്ച സ്കൂളിന്റെ പേര് Stone Pond (പാരക്കുളം) - ആ പാരയൊന്നും ഇപ്പോള്‍ അവിടില്ല കേട്ടോ... ചുമ്മാ കഥ വിടുന്നതാനു Govt LP School Parakkulam)
ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ ആ ദേശത്തെ മോനോമോഹിനികള്‍ ആയ ശ്രീനു, മായ, ശുഭ, കൊചോമന എല്ലാം എന്റെ മാത്രം പ്രിയതമകള്‍ ആയിരുന്നു. ഞാന്‍ ജയനും അവരൊക്കെ സീമ, ജയഭാരതി, ഷീല, അങ്ങനെ ആരോക്കൊയോ ആയിരുന്നു (ഇപ്പോള്‍ ഓര്‍മ്മയില്ല)  ഇവര്‍ക്കൊക്കെ യഥാക്രമം നാലും അഞ്ചും വയസ്സു ഉള്ളത് കൊണ്ടും, കല്യാണ പ്രായം ആകാന്‍ ഇനിയും 15 ഓളം വര്ഷം ഉള്ളതുകൊണ്ടും ഞങ്ങള്‍ സുഖമായി കപ്പതോട്ടങ്ങളിലും വെറ്റില കോടി തോട്ടങ്ങളിലും കളിച്ചു രസിച്ചു നടന്നു.
അതില്‍ കൊചോമന ആയിരുന്നു എന്റെ പ്രായക്കാരുടെ എല്ലാം സ്വപ്ന സുന്ദരി എല്ലാവര്ക്കും അവളെ കല്യാണം കഴിക്കണം,  ഞാനും പ്രദീപ്‌ഉം  ആയിരുന്നു പ്രധാന എതിരാളികള്‍.  രാജേഷ്‌ എന്നാ ഒരു മര്‍ക്കട വീരനും ഇടയ്ക്കു വരും, പക്ഷെ അവനു കല്യാണ പ്രായം ആയിരുന്നില്ല(വെറും 4 വയസ്സ്, ഞങ്ങളെക്കാള്‍ ഒരു വയസ്സ് കമ്മി).
അന്ന് പ്രസിദ്ധം ആയ ചില പാട്ടുകള്‍ എല്ലാം പാടിക്കൊണ്ട് കൊചോമാനയുടെ കൈ പിട്ച്ചുകൊണ്ട് ഞങ്ങള്‍ സ്കൂളില്‍ പോകും.
ഞാന്‍ കൊചോമാനയുടെ ഇടാതെ കൈയില്‍ പിടിച്ചാല്‍ പ്രദീപ്‌ വലത്തേ കയ്യില്‍ പിടിക്കും.  എന്തായാലും എന്റെ മറ്റേ കൈ പിടിക്കാന്‍ ശ്രീനു, മായ, സുഭ എന്നീ സ്ത്രീ രത്നങ്ങള്‍  മത്സരിക്കു0. ഒരു ദിവസം കൊചോമാന്യുടെ കൈ ഞാനും എന്റെ മറ്റേ കൈ മായയും പിടിച്ചു ഞങ്ങള്‍ പതിവുപോലെ നാഗര പ്രദിക്ഷിണം നടത്തി സ്കൂള്‍ മതിലിനുള്ളില്‍ കയറി, എതിരെ വരുന്നു എന്റെ മറ്റൊരു ആരാധിക (ഓഹോ ഈ ആരാധികമാരെ കൊണ്ട് ഞാന്‍ 5 വയസ്സിലെ 1-)0 ക്ലാസ്സില്‍ തൊട്ടു - അയ്യോ ക്ലാസ്സില്‍ തൊട്ടില്ല, ശല്യം സഹിക്കാന്‍ പറ്റില്ല ഇഷ്ട) സ്നേഹ സുസന്‍ തോമസ്‌ - അവള്‍ നല്ല സുന്ദരി കുട്ടിയാണ്, ഇപ്പോഴും ഓര്‍ക്കുന്നു, ബോബ് ചെയ്ത ചുരുണ്ട മുടി, നല്ല നിറം ഒരു മദാമ്മ കുട്ടി തന്നെ.
കൂടെ കുറെ കുട്ടിപ്പെന്നുങ്ങളും ഉണ്ട് (അവരെ ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല - നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടെന്നെ? എന്റെ സ്നേഹക്കുട്ടി എന്ത് കരുതും? അമ്മിണി ടീച്ചറിന്റെ മോള്‍ മെയ്‌ മോള്‍ എന്ത് കരുതും.. കുരിശു തന്നെ എന്റെ ഗുരുവായൂര്‍ കൃഷ്ണന്‍ നായരേ - അവിടുന്നെങ്ങനെ 16008 ഭാര്യമാരെയും ഗോപിക മാരെയും ഒക്കെ സമാളിച്ചു അവിടുന്ന് ഭഗവന്‍ തന്നെ).
അപ്പോഴേക്കും എനിക്ക് കൊചോമനയെ യും മായയും നോക്കി നിങ്ങളൊക്കെ ആര് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ ഭാവിയെപ്പറ്റി ഓര്‍ത്തു (വൈകിട്ടും ആ നാട്ടിലേക്ക് തിരികെ ചെല്ലണ്ടായോ ചേടത്തി? 
അവള്‍ (സ്നേഹ) എന്നെ നോക്കി "സന്തോഷ്‌ shhhhhh..............." (സന്തോഷ്‌ സുബ്രമണിയo മൂവി ഇത് കോപ്പിയടിച്ചത് തന്നെ, എനിക്കുറപ്പാ..) എന്ന് വിളിച്ചു.  എനിക്ക് രോമാഞ്ചമായി, ഈ പണ്ടാരങ്ങള്‍ കൈ വിടുന്നുമില്ല, എന്ത് ചെയ്യും, പാവം സ്നേഹ തന്റെ തോഴി വൃന്ദത്തിന്റെ കൂടെ പോയി.  ഞാന്‍ കഷ്ടപ്പെട്ട് തിരിഞ്ഞു നോക്കി.
അപ്പോള്‍ മുന്‍പോട്ടു പോയ അവളുടെ ഒരു കൂട്ടുകാരി (ഇവള്‍എന്നെ വളക്കാന്‍ ഒത്തിരി നോക്കുന്നുണ്ട്, പക്ഷെ ഞാനല്ലേ സംഭവം, ഇതിലൊന്നും വീഴില്ല, നമുക്കുള്ളത് തന്നെ മേയ്കാന്‍ വലിയ പാടാണ് പിന്നെയല്ലേ ഇത് കൂടി - അതിന്റെ കെറുവ് അവള്‍ക്കുണ്ട് - എന്നെന്നോട് മായ ആണ് പറഞ്ഞത്, അവളാണ് എന്റെ ആകാശവാണിയും തിരുവനന്ത പുറവും കോഴിക്കോടും ആലപ്പുഴയും എല്ലാം - എന്നെ ആരെങ്കിലും കുറ്റം പറയുന്നത് അവള്‍ക്കിഷ്ടമല്ല, നിറയെ മസാല തേച്ചു എന്റടുത്തു തിരികെ വന്നു പറയും)
തിരിഞ്ഞു നോക്കി കണ്ണ് പൊത്തി ചിരിച്ചു, എന്നിട്ടും വിടണ്ടേ, മറ്റുള്ളവരെ എല്ലാം വിളിച്ചു പുറകോട്ടു കാണിച്ചു കൊണ്ട് ചിരിച്ചു - ഞാന്‍ എന്തൊരു സംഭവം - എന്റെ ഗ്ലംമര്‍ കണ്ടാണ്‌ ചിരിക്കുന്നത് എന്നാനദ്യo കരുതിയത്‌ എല്ലാവരും ചിരിച്ചപ്പോള്‍ എന്തോ പ്രസ്നാമില്ലേ, എനിക്ക് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്നു... ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി - എന്റെ - ആ പാതി മറഞ്ഞ നഗ്നസത്യം കണ്ടു.  നിക്കര്‍ ഒരു ലേസം - ഇചിരിയെ ഒള്ളു - ഒരു മൂന്നിഞ്ച് ഇറങ്ങിപ്പോയിരിക്കുന്നു.  ഇതിനാണോ ഇത്ര ചിരിക്കാന്‍ എന്റെ പാവം സ്നേഹ ചിരിക്കാതെ കൂട്ടുകാരിയെ വഴക്ക് പറഞ്ഞു നില്കുന്നു... എനിക്ക് ദേഷ്യം വരതില്ലെ ഞാന്‍ ജയന്‍ അല്ലെ......
ഒരു വില്ലാളി വീരനെ പോലെ ഞാന്‍ കൊചോമാനയുടെയും മയയുടെയം കൈ തട്ടി തെറുപ്പിച്ച്, തോളില്‍ കിടന്ന ബാഗ്‌ പൊക്കി.  അത്രേ എനിക്ക് ഓര്‍മ്മയുള്ളൂ,പിന്നെന്ന്തോക്കെയോ നടന്നു... ബാഗ്‌-ഇന്റെ ബലത്തില്‍ പിടിച്ചു നിന്ന എന്റെ പാവം നിക്കെര്‍, തന്റെ എല്ലാ സ്വാതന്ത്ര്യത്തോടും താഴേക്ക് വീണു.
പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരി ആയിരുന്നു, ആ സംഭവത്തോടെ സ്കൂള്‍ ഹീറോ ആയ ഞാന്‍ ഒരു സ്വതന്ത്ര സ്ഥാനര്തിയായി അവിടെ നിന്ന് കുനിഞ്ഞു , നിക്കര്‍ ഇട്ടു, PT ഉഷ ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഓടി ക്ലാസ്സില്‍ കയറി.
==> അടുത്ത ദിവസം എനിക്ക് പനിയായിരുന്നതിനാല്‍ ക്ലാസ്സില്‍ വന്നില്ല.. (സത്യമായിട്ടും)



>>> My girl friends LOL Child hood friends...<<< I was really great... 

ഒന്ന് ബ്ലോഗ്ഗണം എന്നൊരാഗ്രഹം - AKS - അങ്ങനെ ഞാനും ബ്ലോഗ്ഗി


ഒന്ന് ബ്ലാഗ്ഗണം ബ്ലാഗ്ഗണം എന്ന് വളരെ നാളുകളായുള്ള ആഗ്രഹം ആണ്. ഒരു തരത്തില്‍ ഇവിടം വരെ എത്തി... 
അപ്പോള്‍ ദേണ്ട് നൂറു കൂട്ടം ആയിരം കൂട്ടം പ്രശ്നങ്ങള്‍..  ആദ്യത്തെ പ്രശ്നം നാമ കാരണം അഥവാ പേരീടീല്‍ എന്നതാണ്.  പെട്ടെന്ന് കിട്ടിയത് ഞങ്ങളുടെ  കുഗ്രമത്തിന്റെ (കുക്ക് ഗ്രാമം അല്ല)  പേരാണ്.

ഞങ്ങള്‍ basically (കുറച്ചു വെയിറ്റ് കിടക്കട്ടെന്നെ) കോട്ടയത്തുകാര്‍ ആണെങ്കിലും, അപ്പുപ്പനും വല്യമ്മച്ചിയും (ഈ മഹാന്റെ പിതാവിന്റെ മാതാപിതാക്കള്‍) വളരെ മുമ്പ് തന്നെ വന്നുചേര്‍ന്ന ഈ സ്ഥലം "സുല്‍ത്താന്‍ കട"  തന്നെ ആവട്ടെ എന്ന് കരുതി.  ഒരു പബ്ലിസിറ്റി ആവട്ടെന്നെ.. ഒരു മഹന്‍ താമസിച്ച സ്ഥലം എന്ന് നാളത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതല്ലേ ചേട്ടാ?) 

അങ്ങനെ എന്റെ ബ്ലോഗ്‌ പിറന്നു... ള്ലെ.... ള്ലെ....ള്ലെ.... എന്ന് കരയാനും തുടങ്ങി 
അപ്പൊ നമസ്കാരം WELCOME TO MY ബ്ലോഗ്‌ --- എല്ലാ മാന്യ മഹാജനങ്ങള്‍ക്കും ഇങ്ങോട്ട് സ്വാഗതം.. വരിക വായിക്കുക അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ എഴുതിയിട്ട് പോകുക..

സ്ഥല നാമ പുരാണം : കുറച്ചു പുറകോട്ടു പോണം: കുറെ പണ്ട്, പണ്ട് പണ്ട് - എന്ന് വെച്ചാല്‍ ഒരു 50 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ചായക്കട (അതോ മുറുക്കാന്‍ കട ആണോ എന്നതിനെപ്പറ്റി ഒരു റിസര്‍ച്ച് പോയിക്കൊണ്ടിരിക്കുന്നു) നടത്തിയിരുന്ന മഹാനായ സുല്‍ത്താന്‍ എന്നാ മുസ്ലിം കച്ചവടക്കാരന്റെ ബഹുമാനാര്‍ത്ഥം ആണ് ഈ ഭാവി മെട്രോയ്ക്ക് ഈ പേര് ഇട്ടത്.  

ഭാവിയില്‍ ഇവിടെ സുല്‍ത്താന്‍ മെട്രോ, സുല്‍ത്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌ എല്ലാം വരും. (അസൂയപ്പെടാതെ നോക്കിക്കോ മക്കളെ) അത് മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ ഒരു കബഡി ഇന്‍ഡോര്‍ സ്റ്റെഡിയം കൂടി ഉണ്ടാക്കാനുള്ള പദ്ധതി ഞങ്ങള്‍ക്കുണ്ട്‌....

ഇതൊക്കെ കേട്ട് ആരും അവകാശ വാദങ്ങള്‍ ഉണ്ടാക്കണ്ട ഇദ്ദെഹത്തിനു ആ പഴയ രാജാവ്‌ ടിപ്പു സുല്ത്താനുമായി ഒരു ബന്ധവും ഇല്ല..... 
അതൊക്കെ പറഞ്ഞു ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ സുല്‍ത്താന്‍ കടക്കാരുടെ കൈയുടെ ചൂട് അറിയും പറഞ്ഞേക്കാം.