ഇവിടെ വന്നുപോയവർ ...

2011, ജൂൺ 19, ഞായറാഴ്‌ച

ഒരു സംഭവത്തിന്റെ സംഭവം (ഞാന്‍ ഒരു സംഭവം അല്ലെ)


ഞാന്‍ ഒരു സംഭവം തന്നെ ആണല്ലോ പിന്നെ എന്റെ അനുഭവങ്ങള്‍ എന്തായിരിക്കും മഹാ സംഭവങ്ങള്‍ അല്ലെ? സ്കൂള്‍ പഠന കാലത്ത് എന്റെ നാട്ടിലെ (കോട്ടയത്തുള്ള ഒരു Dog Forest - Down Hill. മനസ്സിലായില്ലേന്നെ  ശേ ഇതൊക്കെ മനസ്സിലാകണ്ടേ.. പട്ടിക്കാടaയിരുന്ന കുഴിമറ്റം).
ഞാന്‍ പഠിച്ച സ്കൂളിന്റെ പേര് Stone Pond (പാരക്കുളം) - ആ പാരയൊന്നും ഇപ്പോള്‍ അവിടില്ല കേട്ടോ... ചുമ്മാ കഥ വിടുന്നതാനു Govt LP School Parakkulam)
ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ ആ ദേശത്തെ മോനോമോഹിനികള്‍ ആയ ശ്രീനു, മായ, ശുഭ, കൊചോമന എല്ലാം എന്റെ മാത്രം പ്രിയതമകള്‍ ആയിരുന്നു. ഞാന്‍ ജയനും അവരൊക്കെ സീമ, ജയഭാരതി, ഷീല, അങ്ങനെ ആരോക്കൊയോ ആയിരുന്നു (ഇപ്പോള്‍ ഓര്‍മ്മയില്ല)  ഇവര്‍ക്കൊക്കെ യഥാക്രമം നാലും അഞ്ചും വയസ്സു ഉള്ളത് കൊണ്ടും, കല്യാണ പ്രായം ആകാന്‍ ഇനിയും 15 ഓളം വര്ഷം ഉള്ളതുകൊണ്ടും ഞങ്ങള്‍ സുഖമായി കപ്പതോട്ടങ്ങളിലും വെറ്റില കോടി തോട്ടങ്ങളിലും കളിച്ചു രസിച്ചു നടന്നു.
അതില്‍ കൊചോമന ആയിരുന്നു എന്റെ പ്രായക്കാരുടെ എല്ലാം സ്വപ്ന സുന്ദരി എല്ലാവര്ക്കും അവളെ കല്യാണം കഴിക്കണം,  ഞാനും പ്രദീപ്‌ഉം  ആയിരുന്നു പ്രധാന എതിരാളികള്‍.  രാജേഷ്‌ എന്നാ ഒരു മര്‍ക്കട വീരനും ഇടയ്ക്കു വരും, പക്ഷെ അവനു കല്യാണ പ്രായം ആയിരുന്നില്ല(വെറും 4 വയസ്സ്, ഞങ്ങളെക്കാള്‍ ഒരു വയസ്സ് കമ്മി).
അന്ന് പ്രസിദ്ധം ആയ ചില പാട്ടുകള്‍ എല്ലാം പാടിക്കൊണ്ട് കൊചോമാനയുടെ കൈ പിട്ച്ചുകൊണ്ട് ഞങ്ങള്‍ സ്കൂളില്‍ പോകും.
ഞാന്‍ കൊചോമാനയുടെ ഇടാതെ കൈയില്‍ പിടിച്ചാല്‍ പ്രദീപ്‌ വലത്തേ കയ്യില്‍ പിടിക്കും.  എന്തായാലും എന്റെ മറ്റേ കൈ പിടിക്കാന്‍ ശ്രീനു, മായ, സുഭ എന്നീ സ്ത്രീ രത്നങ്ങള്‍  മത്സരിക്കു0. ഒരു ദിവസം കൊചോമാന്യുടെ കൈ ഞാനും എന്റെ മറ്റേ കൈ മായയും പിടിച്ചു ഞങ്ങള്‍ പതിവുപോലെ നാഗര പ്രദിക്ഷിണം നടത്തി സ്കൂള്‍ മതിലിനുള്ളില്‍ കയറി, എതിരെ വരുന്നു എന്റെ മറ്റൊരു ആരാധിക (ഓഹോ ഈ ആരാധികമാരെ കൊണ്ട് ഞാന്‍ 5 വയസ്സിലെ 1-)0 ക്ലാസ്സില്‍ തൊട്ടു - അയ്യോ ക്ലാസ്സില്‍ തൊട്ടില്ല, ശല്യം സഹിക്കാന്‍ പറ്റില്ല ഇഷ്ട) സ്നേഹ സുസന്‍ തോമസ്‌ - അവള്‍ നല്ല സുന്ദരി കുട്ടിയാണ്, ഇപ്പോഴും ഓര്‍ക്കുന്നു, ബോബ് ചെയ്ത ചുരുണ്ട മുടി, നല്ല നിറം ഒരു മദാമ്മ കുട്ടി തന്നെ.
കൂടെ കുറെ കുട്ടിപ്പെന്നുങ്ങളും ഉണ്ട് (അവരെ ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല - നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടെന്നെ? എന്റെ സ്നേഹക്കുട്ടി എന്ത് കരുതും? അമ്മിണി ടീച്ചറിന്റെ മോള്‍ മെയ്‌ മോള്‍ എന്ത് കരുതും.. കുരിശു തന്നെ എന്റെ ഗുരുവായൂര്‍ കൃഷ്ണന്‍ നായരേ - അവിടുന്നെങ്ങനെ 16008 ഭാര്യമാരെയും ഗോപിക മാരെയും ഒക്കെ സമാളിച്ചു അവിടുന്ന് ഭഗവന്‍ തന്നെ).
അപ്പോഴേക്കും എനിക്ക് കൊചോമനയെ യും മായയും നോക്കി നിങ്ങളൊക്കെ ആര് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ ഭാവിയെപ്പറ്റി ഓര്‍ത്തു (വൈകിട്ടും ആ നാട്ടിലേക്ക് തിരികെ ചെല്ലണ്ടായോ ചേടത്തി? 
അവള്‍ (സ്നേഹ) എന്നെ നോക്കി "സന്തോഷ്‌ shhhhhh..............." (സന്തോഷ്‌ സുബ്രമണിയo മൂവി ഇത് കോപ്പിയടിച്ചത് തന്നെ, എനിക്കുറപ്പാ..) എന്ന് വിളിച്ചു.  എനിക്ക് രോമാഞ്ചമായി, ഈ പണ്ടാരങ്ങള്‍ കൈ വിടുന്നുമില്ല, എന്ത് ചെയ്യും, പാവം സ്നേഹ തന്റെ തോഴി വൃന്ദത്തിന്റെ കൂടെ പോയി.  ഞാന്‍ കഷ്ടപ്പെട്ട് തിരിഞ്ഞു നോക്കി.
അപ്പോള്‍ മുന്‍പോട്ടു പോയ അവളുടെ ഒരു കൂട്ടുകാരി (ഇവള്‍എന്നെ വളക്കാന്‍ ഒത്തിരി നോക്കുന്നുണ്ട്, പക്ഷെ ഞാനല്ലേ സംഭവം, ഇതിലൊന്നും വീഴില്ല, നമുക്കുള്ളത് തന്നെ മേയ്കാന്‍ വലിയ പാടാണ് പിന്നെയല്ലേ ഇത് കൂടി - അതിന്റെ കെറുവ് അവള്‍ക്കുണ്ട് - എന്നെന്നോട് മായ ആണ് പറഞ്ഞത്, അവളാണ് എന്റെ ആകാശവാണിയും തിരുവനന്ത പുറവും കോഴിക്കോടും ആലപ്പുഴയും എല്ലാം - എന്നെ ആരെങ്കിലും കുറ്റം പറയുന്നത് അവള്‍ക്കിഷ്ടമല്ല, നിറയെ മസാല തേച്ചു എന്റടുത്തു തിരികെ വന്നു പറയും)
തിരിഞ്ഞു നോക്കി കണ്ണ് പൊത്തി ചിരിച്ചു, എന്നിട്ടും വിടണ്ടേ, മറ്റുള്ളവരെ എല്ലാം വിളിച്ചു പുറകോട്ടു കാണിച്ചു കൊണ്ട് ചിരിച്ചു - ഞാന്‍ എന്തൊരു സംഭവം - എന്റെ ഗ്ലംമര്‍ കണ്ടാണ്‌ ചിരിക്കുന്നത് എന്നാനദ്യo കരുതിയത്‌ എല്ലാവരും ചിരിച്ചപ്പോള്‍ എന്തോ പ്രസ്നാമില്ലേ, എനിക്ക് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്നു... ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി - എന്റെ - ആ പാതി മറഞ്ഞ നഗ്നസത്യം കണ്ടു.  നിക്കര്‍ ഒരു ലേസം - ഇചിരിയെ ഒള്ളു - ഒരു മൂന്നിഞ്ച് ഇറങ്ങിപ്പോയിരിക്കുന്നു.  ഇതിനാണോ ഇത്ര ചിരിക്കാന്‍ എന്റെ പാവം സ്നേഹ ചിരിക്കാതെ കൂട്ടുകാരിയെ വഴക്ക് പറഞ്ഞു നില്കുന്നു... എനിക്ക് ദേഷ്യം വരതില്ലെ ഞാന്‍ ജയന്‍ അല്ലെ......
ഒരു വില്ലാളി വീരനെ പോലെ ഞാന്‍ കൊചോമാനയുടെയും മയയുടെയം കൈ തട്ടി തെറുപ്പിച്ച്, തോളില്‍ കിടന്ന ബാഗ്‌ പൊക്കി.  അത്രേ എനിക്ക് ഓര്‍മ്മയുള്ളൂ,പിന്നെന്ന്തോക്കെയോ നടന്നു... ബാഗ്‌-ഇന്റെ ബലത്തില്‍ പിടിച്ചു നിന്ന എന്റെ പാവം നിക്കെര്‍, തന്റെ എല്ലാ സ്വാതന്ത്ര്യത്തോടും താഴേക്ക് വീണു.
പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരി ആയിരുന്നു, ആ സംഭവത്തോടെ സ്കൂള്‍ ഹീറോ ആയ ഞാന്‍ ഒരു സ്വതന്ത്ര സ്ഥാനര്തിയായി അവിടെ നിന്ന് കുനിഞ്ഞു , നിക്കര്‍ ഇട്ടു, PT ഉഷ ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഓടി ക്ലാസ്സില്‍ കയറി.
==> അടുത്ത ദിവസം എനിക്ക് പനിയായിരുന്നതിനാല്‍ ക്ലാസ്സില്‍ വന്നില്ല.. (സത്യമായിട്ടും)



>>> My girl friends LOL Child hood friends...<<< I was really great... 

3 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ കൊള്ളാം ഒരു കള്ള കൃഷ്ണന്‍ ആയിരുന്നു അല്ലെ.. പുതിയ ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍ ..ഈ മംഗ്ലീഷ് നമുക്ക് വീണോ മലയാളം പോരെ ?? വായിക്കുവാന്‍ അതായിരുന്നു കൂടുതല്‍ എളുപ്പം ...
    http://www.google.com/transliterate/indic/Malayalam ഓ മറ്റോ ഒന്ന് try ചെയ്തു നോക്ക് അല്ലെങ്കില്‍ blogspot le തന്നെ സെറ്റിംഗ്സ് മാറ്റാമല്ലോ...ഒരു ചെറിയ suggestion ആണ് കേട്ടോ..
    all de best

    മറുപടിഇല്ലാതാക്കൂ
  2. Dear IS,
    Thanks for the comment (a prev Prem vistor here). Entho oru kuzhappam undu, my browser has some issue with Mal Font. Thanks a lot for your comments.

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹം നിറഞ്ഞ intimate stranger താങ്കളുടെ സഹായത്തിനു നന്ദി, ഈ പോസ്റ്റ്‌ താങ്കളുടെ സുഗ്ഗെസ്റേന്‍ പോലെ മലയാളത്തില്‍ ആക്കി. കുറച്ചുകൂടി data ചേര്‍ത്ത്. വളരെ നന്ദി ഉണ്ട്.
    Regards
    Santhosh Nair

    മറുപടിഇല്ലാതാക്കൂ