ഇവിടെ വന്നുപോയവർ ...

2011, ജൂൺ 19, ഞായറാഴ്‌ച

ഒന്ന് ബ്ലോഗ്ഗണം എന്നൊരാഗ്രഹം - AKS - അങ്ങനെ ഞാനും ബ്ലോഗ്ഗി


ഒന്ന് ബ്ലാഗ്ഗണം ബ്ലാഗ്ഗണം എന്ന് വളരെ നാളുകളായുള്ള ആഗ്രഹം ആണ്. ഒരു തരത്തില്‍ ഇവിടം വരെ എത്തി... 
അപ്പോള്‍ ദേണ്ട് നൂറു കൂട്ടം ആയിരം കൂട്ടം പ്രശ്നങ്ങള്‍..  ആദ്യത്തെ പ്രശ്നം നാമ കാരണം അഥവാ പേരീടീല്‍ എന്നതാണ്.  പെട്ടെന്ന് കിട്ടിയത് ഞങ്ങളുടെ  കുഗ്രമത്തിന്റെ (കുക്ക് ഗ്രാമം അല്ല)  പേരാണ്.

ഞങ്ങള്‍ basically (കുറച്ചു വെയിറ്റ് കിടക്കട്ടെന്നെ) കോട്ടയത്തുകാര്‍ ആണെങ്കിലും, അപ്പുപ്പനും വല്യമ്മച്ചിയും (ഈ മഹാന്റെ പിതാവിന്റെ മാതാപിതാക്കള്‍) വളരെ മുമ്പ് തന്നെ വന്നുചേര്‍ന്ന ഈ സ്ഥലം "സുല്‍ത്താന്‍ കട"  തന്നെ ആവട്ടെ എന്ന് കരുതി.  ഒരു പബ്ലിസിറ്റി ആവട്ടെന്നെ.. ഒരു മഹന്‍ താമസിച്ച സ്ഥലം എന്ന് നാളത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതല്ലേ ചേട്ടാ?) 

അങ്ങനെ എന്റെ ബ്ലോഗ്‌ പിറന്നു... ള്ലെ.... ള്ലെ....ള്ലെ.... എന്ന് കരയാനും തുടങ്ങി 
അപ്പൊ നമസ്കാരം WELCOME TO MY ബ്ലോഗ്‌ --- എല്ലാ മാന്യ മഹാജനങ്ങള്‍ക്കും ഇങ്ങോട്ട് സ്വാഗതം.. വരിക വായിക്കുക അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ എഴുതിയിട്ട് പോകുക..

സ്ഥല നാമ പുരാണം : കുറച്ചു പുറകോട്ടു പോണം: കുറെ പണ്ട്, പണ്ട് പണ്ട് - എന്ന് വെച്ചാല്‍ ഒരു 50 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ചായക്കട (അതോ മുറുക്കാന്‍ കട ആണോ എന്നതിനെപ്പറ്റി ഒരു റിസര്‍ച്ച് പോയിക്കൊണ്ടിരിക്കുന്നു) നടത്തിയിരുന്ന മഹാനായ സുല്‍ത്താന്‍ എന്നാ മുസ്ലിം കച്ചവടക്കാരന്റെ ബഹുമാനാര്‍ത്ഥം ആണ് ഈ ഭാവി മെട്രോയ്ക്ക് ഈ പേര് ഇട്ടത്.  

ഭാവിയില്‍ ഇവിടെ സുല്‍ത്താന്‍ മെട്രോ, സുല്‍ത്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌ എല്ലാം വരും. (അസൂയപ്പെടാതെ നോക്കിക്കോ മക്കളെ) അത് മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ ഒരു കബഡി ഇന്‍ഡോര്‍ സ്റ്റെഡിയം കൂടി ഉണ്ടാക്കാനുള്ള പദ്ധതി ഞങ്ങള്‍ക്കുണ്ട്‌....

ഇതൊക്കെ കേട്ട് ആരും അവകാശ വാദങ്ങള്‍ ഉണ്ടാക്കണ്ട ഇദ്ദെഹത്തിനു ആ പഴയ രാജാവ്‌ ടിപ്പു സുല്ത്താനുമായി ഒരു ബന്ധവും ഇല്ല..... 
അതൊക്കെ പറഞ്ഞു ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ സുല്‍ത്താന്‍ കടക്കാരുടെ കൈയുടെ ചൂട് അറിയും പറഞ്ഞേക്കാം.

1 അഭിപ്രായം:

  1. മാറ്റങ്ങള്‍ വരുത്തി പോസ്റ്റ്‌ ചെയ്തതാണ്...
    ആദ്യം ഞാന്‍ തുടങ്ങുമ്പോള്‍ ഈ ഗൂഗിള്‍ ട്രാന്‍സ്ളിട്ടെറെഷന്‍ അത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല

    മറുപടിഇല്ലാതാക്കൂ