ഇവിടെ വന്നുപോയവർ ...

2012, നവംബർ 25, ഞായറാഴ്‌ച

ചുമ്മാതെ എഴുതിയതാണേ -- ക്ഷമിക്കുക


വന്നു പോയ്‌ ദീപാവലി പണ്ടേ വന്നുപോയ്‌ വിഷുവതും  മാവേലിമന്നനും
പാഠശാലകള്‍ വീണ്ടും തുറന്നപ്പോള്‍ കുട്ടികള്‍ക്കാനന്ദം ഉണ്ടാവുമോ?
ഇനിവരാനുള്ളതൊ ക്രിസ്തുമസ് രാവുകള്‍ മഞ്ഞണിഞ്ഞെത്തുന്ന അവധി ക്കാലം
ദേ വന്നു പത്തുനാള്‍ ദാ പോയി അവധികള്‍ കണ്‍ തുറക്കും മുംപേ പോയ്‌ മറയും

>>> Holidays <<< Memories,,,,

ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം

ഇത് പണ്ട് എന്റെ  കുട്ടിക്കാലത്ത്  നടന്ന ഒരു സംഭവം  ആണ്.
പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്ത് ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും.
കാരണം എന്തു  കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല.
അവരുടെ ഒക്കെ വീട്ടില്‍ അടി ഏതിലെ വരും എന്ന് നോക്കിക്കൊണ്ടാല്‍ മതി (എന്നാണ് അവരുടെ പക്ഷം).

നമുക്ക് സംഭവത്തിലേക്ക് വരാം
ഓണത്തിന് ഞങ്ങളുടെ പറമ്പില്‍ രണ്ടു ഊഞ്ഞാലുകള്‍ കെട്ടും വലിയ ഒരെണ്ണം വലിയ പിള്ളാര്‍ക്കും ചെറിയ ഊഞ്ഞാല്‍ ചെറിയ ഞങ്ങള്‍ക്കും സ്ത്രീകള്‍ക്കും.
എങ്ങനെ പോയാലും ഇരുപതു കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവും. വലിയവര്‍ നാലഞ്ച് പേരുണ്ടാവും പക്ഷെ ഞങ്ങളുടെ കുട്ടി ഊഞ്ഞാലിന്റെ മുമ്പില്‍ വലിയ കൂട്ടവും.  സ്വന്തം ഊഞ്ഞാല്‍ എന്നുള്ള പരിഗണന ഒന്നും നോക്കേണ്ട അച്ഛനും അമ്മയും പോലും ഞങ്ങളെക്കാള്‍ മറ്റു കുട്ടികള്‍ക്കാണ് ആടാന്‍ കൊടുക്കുക. അവരില്‍ പലര്‍ക്കും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടാന്‍ ഉള്ള ചുറ്റുപാട് ഉണ്ടാവില.
പക്ഷെ എന്റെ പെങ്ങള്‍ ഇടിച്ചു കയറി ആടും. ഞാന്‍ പലപ്പോഴും നോക്കി നില്പേ ഉണ്ടാവൂ. എന്റെ ഊഞ്ഞാലാട്ടം പലപ്പോഴും തഥൈവ.
അപ്പോള്‍ സ്ഥലത്തെ രണ്ടു വലിയ ചേട്ടന്‍മാര്‍ ഉണ്ട് - സുരേഷും സാബുവും പലപ്പോഴും അവരുടെ മത്സരങ്ങള്‍ ഞങ്ങള്‍ കാണേണ്ടി വരും. അതില്‍ സുരേഷ് കാണാന്‍ നല്ല സുന്ദരനും സാബു അല്പം കറുത്തിട്ടുമാണ്.
സുരേഷ് ഉച്ച സമയത്തൊക്കെ ആടാന്‍ വരും (കാരണം അപ്പോള്‍ കുറച്ചു ചേച്ചിമാരൊക്കെ കാണും.
പുള്ളി ഒരു കാവി മുണ്ടും നല്ല ഉടുപ്പും ഒക്കെ ഇട്ടു കുട്ടികുറ പൌഡര്‍ ഇട്ടു സുന്ദരനായിട്ട് വന്നു ഊഞ്ഞാല്‍ ആടും.
പക്ഷെ ഒന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു  പുള്ളി ഊഞ്ഞാലില്‍ ഇരിക്കുമ്പോഴും കുതിച്ചു ആടുംപോഴും മുണ്ട് മടക്കി കുത്തി നിക്കില്ല വളരെ വിനയ പൂര്‍വ്വം മുണ്ട് മടക്കി കുത്ത് അഴിച്ചേ നിക്കൂ
മറ്റുള്ളവര്‍ ഒക്കെ മുണ്ട് മടക്കി കുത്തി കുതിച്ചു മുകളില്‍ പോയി വരും.
അന്ന്  കടിക്കല്‍ മത്സരം വച്ചു ആരോ കുട്ടികള്‍ മരത്തിനു മുകളില്‍ കയറി പപ്പടം കെട്ടിത്തൂക്കി.  കുതിച്ചു പോയി അതില്‍ കടിക്കണം.. അങ്ങനെ ചെയ്യുന്നവര്‍ വിജയിക്കും. കുറെ പേര്‍ കുതിച്ചു നോക്കി എങ്കിലും നടന്നില്ല എന്തായാലും ഞാനും ഒന്ന് നോക്കിക്കളയാം എന്ന് കരുതി - ഭാഗ്യത്തിന് അച്ഛനും അമ്മയും ഉണ്ടാ യിരുന്നില്ല.
ഞാന്‍ ഊഞ്ഞാലില്‍ കയറി കുതിച്ചു നോക്കി -- പറ്റുന്നില്ല.
രണ്ടു പ്രാവശ്യം ആടിയപ്പോള്‍ ആരോ പുറകീന്ന് ഊഞ്ഞാലില്‍ പിടിച്ചു നിര്‍ത്തി എന്നെ താഴെ ഇറക്കി നോക്കിയപ്പോള്‍ സുരേഷ് "ഡാ ഇതില്‍ പിള്ളാര്‍ ആടരുതന്നല്ലേ രാധന്‍ ചേട്ടന്‍ (എന്റെ  അച്ഛന്‍) പറഞ്ഞത് നീ താഴെ ഇറങ്ങു "
ഞാന്‍ കെഞ്ചി നോക്കിയിട്ടും ഫലം  കണ്ടില്ല. ഒന്നും പറയാനും പറ്റില്ല - കാരണം അവരോടു വഴക്കുണ്ടാക്കാന്‍ പാടില്ല എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
ഒരു പണി കൊടുക്കണം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് തന്നെ ഞാന്‍ പുറകോട്ടു മാറി നിന്നു.
പുള്ളി ഊഞ്ഞാലില്‍ കയറി നിന്നു കുതിച്ചു ആടുവാന്‍ തുടങ്ങി എല്ലാ സുന്ദരികളും സുന്ദരന്‍ മാരും അത് നോക്കിക്കൊണ്ട്‌ നിന്നു.
പുള്ളി മൂന്നാമത്തെ കുതിക്കല്‍ കുതിച്ചു പുറകോട്ടു വന്നപ്പോള്‍ മുണ്ട് ഒന്ന് ഉലഞ്ഞു പൊങ്ങി. അടുത്ത ആട്ടതിലും മുണ്ട് പുറകോട്ട് പൊങ്ങി.
ഇത് തന്നെ അവസരം എന്ന് കരുതി ഞാന്‍ ആരും ശ്രദ്ധിക്കാതെ പുറകോട്ടു നീങ്ങി.  
പുള്ളി ഏറെക്കുറെ നന്നായി കുതിച്ചു പപ്പടത്തിനടുത്തു ചെന്നു അടുത്ത കുതിപ്പിന് കടി നടക്കും -- അതിനു മുമ്പ് പണി കൊടുക്കാന്‍ ഞാന്‍ ഉറപ്പിച്ചു
അടുത്ത ആട്ടത്തിന് പുറകെ വന്നപ്പോള്‍ പിന്നോട്ട് പൊന്തിയ മുണ്ടിനടിയിലേക്ക് ഞാന്‍ പുറകില്‍ നിന്ന പേര മരത്തിന്റെ കമ്പ് ഉടക്കി വിട്ടു
മുണ്ട് പറിഞ്ഞു അതില്‍ ഉടക്കി .. ഉയര്‍ന്നു പോയ ഊഞ്ഞാലില്‍ നിന്ന താഴെ നിന്നവര്‍ എല്ലാം സാക്ഷാത്കാരം അടഞ്ഞു (എന്നു പറഞ്ഞാല്‍ പൊട്ടിച്ചിരിച്ചു).
കാരണം എന്തിനാണ് പുള്ളി മുണ്ട് മടക്കി കുത്താത്തത് എന്നുള്ള ഭൂലോക രഹസ്യം അന്ന് ചുരുളഴിഞ്ഞു.
വേറെ എന്ത് ചെയ്യാന്‍ ഊഞ്ഞാലില്‍ നിന്നും ചാടി ഇറങ്ങി പേരയില്‍ ഉടക്കിയ മുണ്ട് വലിച്ചെടുത്തു കൊണ്ട് പുള്ളി ഓടിയ വഴിയില്‍ പിന്നെ പുല്ലു ചെത്തേണ്ട ആവശ്യം  വന്നില്ല.


>>> Naughty Kids<<< Onam<<< Swing