ഇവിടെ വന്നുപോയവർ ...

2011, ജൂലൈ 18, തിങ്കളാഴ്‌ച

കുഞ്ഞു തമാശകള്‍

ദരിദ്ര കുടുംബം
അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ടീച്ചര്‍ എസ്സേ എഴുതാന്‍ പറഞ്ഞു.  വിഷയം "ഒരു ദരിദ്ര കുടുംബം".
ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പണക്കാരി കുട്ടി ഇങ്ങനെ എഴുതി:   
"ഒരിടത് ഒരു ദരിദ്ര കുടുംബം ഉണ്ടായിരുന്നു.  ആ വീട്ടിലെ അച്ച്ഹനും അമ്മയും അവരുടെ രണ്ടു കുട്ടികളും വളരെ പാവങ്ങള്‍ ആയിരുന്നു.  രാവിലെ പാല്‍ വാങ്ങാന്‍ കാഷില്ലഞ്ഞിട്ടു വെറും അഞ്ചു ലിറ്റര്‍ പാല് മാത്രമാണ് വാങ്ങിയിരുന്നത്.  വീട്ടിലെ പട്ടികളും പൂച്ചകളും ദരിദ്രര്‍ ആയിരുന്നു.  മാസത്തില്‍ ഇരുപതു ദിവസം മാത്രമാണ് അവയ്ക്ക് ഇറച്ചി കൊടുത്തിരുന്നത്.  മറ്റു ദിവസങ്ങളില്‍ പാവങ്ങള്‍ വെറും പാല് മാത്രം കൂട്ടിയാണ് ചോറുണ്ടിരുന്നത്. 
വീട്ടില്‍ ജോലി ചെയ്യുന്ന രണ്ടു വേലക്കാരന്മാരും, വേലക്കരികളും പരമ ദരിദ്രര്‍ ആയിരുന്നു.  വളരെ കഷ്ടപ്പെട്ടയിരുന്നു അവര്‍ ഭക്ഷണം കഴിച്ചത്. കൂടാതെ തോട്ടക്കാരനും, ഡ്രൈവറും വാച്ച് മാനും പരമ ദരിദ്രര്‍ ആയിരുന്നു.  ആ വീട്ടിലെ കാറുകളില്‍ പെട്രോള്‍ ഒഴിക്കുവാന്‍ കാഷില്ലഞ്ഞിട്ടു ആഴ്ചയില്‍ ഒരു പ്രാവശ്യമേ പെട്രോള്‍ അടിച്ചുള്ളൂ.
========================================================================

കുഞ്ഞിക്കൊതുക്
ആദ്യ ദിവസം ചുറ്റിക്കറങ്ങാന്‍ പോയിട്ട് വന്ന കുഞ്ഞിക്കൊതുകിനോട് അമ്മ ചോദിച്ചു:
"എങ്ങനുണ്ടാരുന്നു മോളെ?"
ഭയങ്കര സന്തോഷത്തോടെ കുഞ്ഞിക്കൊതുക്:
"നല്ല വിശേഷം അമ്മെ, എന്നെ കണ്ട എല്ലാവരും നന്നായിട്ട് കൈയടിച്ചു തന്നെ സ്വീകരിച്ചു"
========================================================================


പത്ര ധര്‍മ്മം
മത്തായിച്ചന്‍ വേലുപ്പിള്ളയോട് പറഞ്ഞു "പിള്ളേച്ചാ ഇപ്പോ പത്ര ധര്‍മ്മം എന്നത് കണി കാണാനേ ഇല്ല".
വേലുപ്പിള്ള :"അതെന്താ മത്തായിച്ചാ"
മത്തായിച്ചന്‍ "രാവിലെ ഞാന്‍ മൂന്നു പേരോട് പത്രം ഒന്ന് കടം താ വായിച്ചിട്ട് തരാം എന്ന് പറഞ്ഞിട്ട് ഒരു തെണ്ടിയും തന്നില്ല"


>>> Petty Jokes >>> Malayalam Jokes

1 അഭിപ്രായം: