ഇവിടെ വന്നുപോയവർ ...

2013, ജൂൺ 9, ഞായറാഴ്‌ച

നായർ ദി ഗ്രേറ്റ് --- ഒരു ചുള്ളന്റെ കഥ


ഞാൻ നേരത്തെ പോസ്റ്റ്‌ ചെയ്തപ്പോൾ എന്റെ ബാംഗ്ലൂർ  ജീവിതത്തെ പറ്റി എഴുതിയിരുന്നല്ലോ.
ഞാൻ നായരെ കൂടാതെ അജി നായർ  മനു നായർ പിന്നെ ഒന്ന് രണ്ടു ചെറിയ നായർമാരും (ചിലരൊക്കെ വന്നും പോയും ഇരിക്കും -- ഞങ്ങൾ അവരെ ഒക്കെ നാടോടി നായർമാർ എന്ന് വിളിക്കും). 

നേരത്തെ ഒരിക്കൽ പറഞ്ഞത് പോലെ അജി നായർ ഒറ്റയ്ക്ക് തന്നെ ഒരു ഒന്നൊന്നര നായർ  ആയിരുന്നു.  ഒരു ജീവിച്ചിരിക്കുന്ന കാമദേവൻ - വഴിയെ പോകുന്ന എല്ലാ പെണ്‍കുട്ടികളും ആന്റിമാരും ഈ വഴി വരുന്നത് ഈ സുന്ദര പുരുഷനെ കണ്‍ കുളിർക്കെ കാണാൻ മാത്രം ആണെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആ സമയത്ത് ഈയുള്ളവൻ അല്പം research  നടത്തുക ആയിരുന്നതിനാൽ (ഹൌ ടു ബെഗ് ഫോർ എ ബെറ്റർ ജോബ്‌)))) ഈ സുന്ദര കളേബരന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.  എന്തായാലും ചില രസകരമായ സംഭവങ്ങൾ ഞാൻ ചേർക്കുന്നുണ്ട് - അതിൽ  ഒന്നാണ് ഇത്:.

മുൻ കുറിപ്പ് --- ഇതിലെ കഥാ പാത്രങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവരായാതിനാൽ വായിക്കുന്നവർ സ്വന്തം ജാമ്യത്തിലോ ആൾ ജാമ്യത്തിലോ വായിക്കുക.

അജി പുതിയ ഡ്രസ്സ്‌ വാങ്ങി.  അടിപൊളി കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ പിന്നെ കൂടെ അത്യാവശ്യം വേണ്ട മറ്റു "സാധനങ്ങളും".  അത് വാങ്ങിയപ്പോൾ മുതൽ അവനു അത് ഇടാഞ്ഞിട്ടു ചൊറിച്ചിലായി.  അവസാനം മനു പറഞ്ഞു "അജി നീ ഇത് ശനിയാഴ്ച ഇട്ടോണ്ട് എന്റെ ഓഫീസിൽ വാ.   അടിപൊളി കുട്ട്യോൾ ഒക്കെ അന്ന് വരും അവരെ ഒക്കെ പരിചയപ്പെടുത്താം".

ചെക്കനു സന്തോഷം ആയി.... സന്തോഷ്‌ എന്ന് പേരുള്ള എനിക്കും സന്തോഷം ആയി.  ഞങ്ങൾ 3 പേരും ശനിയാഴ്ച വൈകിട്ട് ഇന്ദിരാനഗർ 9th സ്ട്രീറ്റ്ൽ വൈകിട്ട് 5 മണിക്ക് ഒത്തു കൂടാം എന്ന് തീർച്ചപ്പെടുത്തി.

ശനിയാഴ്ച കൃത്യം 5 മണിക്ക് തന്നെ ഞാൻ മനുവിന്റെ ഓഫീസിലെത്തി റിസെപ്ഷനിൽ പറഞ്ഞിട്ട് വന്നു ഒരിടത് ഓരത്തിൽ സമാധാനമായി  ഇരുപ്പുറപ്പിച്ചു.  കാണാൻ അഴകുള്ള ചുള്ളത്തികളും ചുള്ളന്മാരും വന്നും പോയും -കൊണ്ടിരുന്നു - ഞാൻ അവരെ കണ്ടുംകൊണ്ടിരുന്നു, വേറെ എന്ത് ചെയ്യാൻ?


ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മനു ഇറങ്ങിവന്നു അവന്റെ ഷൂ വിന്റെ ഏരിയയില്നിന്നും ഒരു പത്തു അടി തള്ളി നിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു. അവന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ വരുന്നുമുണ്ട്.
അപ്പോഴേക്കും അജി വന്നു.  ബൈക്ക് ഒരു സൈഡ്ൽ വെച്ചിട്ട് കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ (അല്പന് ഐശ്വര്യം വന്നാൽ ത്രിസ്സന്ധ്യക്കും കറുത്ത കൂളിംഗ്‌ ഗ്ലാസ്സ് വെക്കും എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ  വന്നു) കറക്കി മൂക്കത്ത് വെച്ച് മുടി മാടി  ഒതുക്കി ഒരു കമലഹാസ്സൻ പോസ് ചെയ്തു.

കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ ചേരുന്ന ഷൂ പിന്നെ ഒരു സ്റ്റൈൽ ബാഗും, അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് എല്ലാ പെണ്‍കുട്ടികളും അവനെ നോക്കി ചിരിച്ചു കൊണ്ട് പോകുന്നു  അവനും അത് ശ്രദ്ധിച്ചു ഞങ്ങൾ വായ പൊളിച്ചു നോക്കി നില്ക്കുന്നത് കണ്ടു "കണ്ടോട എന്റെ  ഗ്ലാമർ -- എവിടെ പോയാലും ഇവറ്റകൾ എന്നെ വിടുന്നില്ല എന്ന പോലെ ഒരു ചിരി ചിരിച്ചു".

ചുള്ളൻ ഭയങ്കര സ്റ്റൈൽ - എന്നിട്ട് എന്റെ  അടുത്ത് വന്നു പറഞ്ഞു "ശ്ശോ എന്റെ ഈ നശിച്ച സൌന്ദര്യം കൊണ്ട് ഞാൻ മടുത്തു കണ്ടില്ലേ എല്ലാ പിള്ളാർക്കും എന്നെ അറിയാം എന്നാ ഒരു ചിരിയാ ചിരിക്കുന്നെ... എനിക്ക് വയ്യ ഒന്നിരിക്കട്ടെ"

പിന്നെയും പോകുന്ന പിള്ളാരെല്ലാം ഇവനെ നോക്കി ചിരിക്കുന്നുണ്ട് ചിലര് മറ്റുള്ളവരോടു  പറഞ്ഞു എല്ലാരും കൂടെ ചിരിക്കുന്നു, പിന്നെ ചിലര് കൂട്ടച്ചിരി അത് വേറെ..
നമ്മുടെ കമല ഹാസ്സൻ ഒന്നുകൂടെ സ്റ്റൈൽ മന്നൻ ആയിട്ട് ഇരിക്കുന്നു
എനിക്ക് എന്തോ ഒരു പന്തികേട്‌ പ്രശ്നം ഞാൻ കണ്ടു പിടിച്ചു അജിയുടെ അടുത്ത് ചെന്ന് പറഞ്ഞു, "ഡാ താഴെ നോക്ക്"

"പോടാ പെണ്‍ പിള്ളേരെല്ലാം ഇവിടെയാ താഴെ ആരാ ഉള്ളേ .. എന്നെ ശല്യം ചെയ്യാതെ".
ഞാൻ മനുവിനെ വിളിച്ചു അവന്റെ കാതിൽ ആ പ്രശ്നം  അവതരിപ്പിച്ചു.
മനു അജിയുടെ അടുത്തേക്ക് ചെന്നു.
"ടാ മനു കണ്ടോടാ നീ നോക്കീട്ടു തിരിഞ്ഞു പോലും നോക്കാത്ത ആ രജനി എന്നെ നോക്കി ചിരിക്കുന്നത്".
സഹികെട്ട മനു ദേഷ്യത്തോടെപറഞ്ഞു "പാന്റിന്റെ സിപ്‌ ഇടാതെ ഇങ്ങനെ നടന്നാൽ നാട് മുഴുവൻ നിന്നെ നോക്കി കൈ തട്ടി ചിരിക്കും"...

അന്ന് അജി ഓടിപ്പോയ വഴിയിൽ  ഇന്നും പുല്ലു മുളച്ചിട്ടില്ല (കാരണം അതെല്ലാം ടാർ ചെയ്തു)..

==============
മനു ഇപ്പോൾ പട്ടാളക്കാരനാണ്‌.
അജി ഒരു MNC Bank  ഉദ്യോഗസ്ഥനും (NRI ആള് ഇപ്പോൾ) 

17 അഭിപ്രായങ്ങൾ:

  1. കൊള്ളാം സഭവം കലക്കി.. സസ്പെൻസ്‌ പൊളീച്ചു.. ആശസകൾ :)

    മറുപടിഇല്ലാതാക്കൂ
  2. ഹുംഹും ഞാനിതൊക്കെ വിശ്വസിച്ചു,,, വായ്നോട്ടം നിര്‍ത്താരായില്ല അല്ലെ :)

    മറുപടിഇല്ലാതാക്കൂ
  3. അനുഭവം ഗുരു എന്നാണല്ലോ നായരെ .,.,.ഏതായാലും സംഭവം നന്നായി പട്ടാളത്തിലും ഇതാണോ പണി ഇടക്കൊക്കെ ഒന്ന് ചോദിക്കണം.പിന്നെ ടാര്‍ ഇടാത്ത സ്ഥലത്ത് കുറച്ച്‌ പുല്ല് നടുക .,.എന്തേലും ഒരു പണിയൊക്കെ വേണ്ടേ മാഷേ .,.,.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ആര്‍ക്കു ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന മട്ടിലാണല്ലോ ഫഗവാനെ ഇപ്പൊ നായന്മാരുടെ കാര്യം.... പോവുന്നവരൊക്കെ വഴിപ്പുറത്തിരിക്കുന്ന ചെണ്ടപോലെ നായന്മാര്‍ക്കിട്ട് താങ്ങും. ഇവിടെ സിബ്ബിടാത്ത ആ മഹാന്റെ വിശേഷം പറയാനും, തുടക്കത്തില്‍ നായരുചെണ്ടക്ക് ഒരടി.....

    ആസ്വദിച്ചു.....

    മറുപടിഇല്ലാതാക്കൂ
  5. ഒരു സിബ് തുറന്നുകിടന്നാല്‍ മതി ജീവിതം മാറാന്‍

    മറുപടിഇല്ലാതാക്കൂ
  6. Nandi Vishnulal...........

    Hayyo Faisal.. njaan ippozhum parama decent thanne....

    Asif --- theerchayaayum, no kittiya udane chodikkunnundu... pakshe vedi vekkumonnaanu bhayam....

    മറുപടിഇല്ലാതാക്കൂ
  7. Pradeep Mashe. davyavu cheythu Sukumaran Nair odu parayalle.. pulli mana nashtathinu case kodukkum

    Nandi Ajith chetta... always u r there...

    മറുപടിഇല്ലാതാക്കൂ
  8. അന്ന് മുതലാണ്‌ "നായര് ജീന്‍സ് ഇട്ടപോലെ" എന്ന ചൊല്ല് ഉണ്ടായത് !!

    മറുപടിഇല്ലാതാക്കൂ
  9. Nandi Siyaf Bhai.......... manglessh aanenikkere ishtam...
    Ismail Bhai...... anganonnum alla, athinu mumpum njaan ulappedyulla pala nayanmaarum Jeans idumaayirunnu.. :P
    Nandi Mukesh Ji...

    മറുപടിഇല്ലാതാക്കൂ
  10. :) ഈ കഥയില്‍ സന്തോഷിന്‍റെ റോള്‍ മാറില്ലല്ലോ അല്ലെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. thathkaalam maarilla Arsha...
      pinne, njaan mundudukkaan aanu kooduthal ishtappedunnathum.. naadan malayali (ivide Chennaiyil Sat & sun I prefer that)..... I encourage Mundu always....

      ഇല്ലാതാക്കൂ