ഇവിടെ വന്നുപോയവർ ...

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നമുക്കും കിട്ടണം സിക്സ് പാക്

എന്ത് പറയാനാ സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള പയ്യന്മാര്‍, കൂടെ ജോലി ചെയ്യുന്നവരൊക്കെ ഫിറ്റ്‌ ആകണം ഫിറ്റ്‌ (മറ്റേ ഫിറ്റ്‌ അല്ല കേട്ടോ, എന്റെ ടീമിലെ പയ്യന്മാരൊക്കെ എന്നെ പോലെതന്നെ പരമ ഡീസന്റ് ആണേ - സത്യം സത്യം സത്യം - എന്റെ കാര്യം)  ആകണം എന്ന് ജപിച്ചുകൊണ്ട്‌ നടക്കുന്നു.  ഈ വര്ഷം ഈ ഫിറ്റ്‌ മന്ത്ര ഞങ്ങടെ HR ഏറ്റെടുത്ത് ഒരു ചെറിയ ജിം ഉണ്ടാക്കിയിട്ടുണ്ട്, കുറെ എക്സര്‍സൈസ് ഉപകരണങ്ങള്‍ കൊണ്ട് വന്നു വെച്ചിട്ടുണ്ട്, ആ വഴിയെ നടക്കാന്‍ വയ്യ, അത്ര കൂട്ടമാനവിടെ,  കൂടാതെ ഞങ്ങളുടെ കമ്പനി കോമ്പവുണ്ടിനുള്ളില്‍ ഒരു ബാറ്റ്മിന്ടന്‍ കോര്‍ട്ടും ഉണ്ടാക്കിത്തന്നു. 
ഞങ്ങടെ ടീമിലെ കുറെ പേര് ഡയിലി അവിടെ പോയി കളിക്കും, പക്ഷെ ഉള്ളത് പറയണമല്ലോ, ഒരു ഫേസ് ബുക്ക്‌ ജോക്ക് വന്നത് സത്യമാണ്, നമ്മള്‍ ആണുങ്ങള്‍ ഒരിക്കലും ആണുങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, കാരണം സ്ത്രീ പ്രജകള്‍ ബാറ്റ് കളിക്കുമ്പോള്‍ ഉള്ള കൂട്ടം പുരുഷ പ്രജകള്‍ കളിക്കുമ്പോള്‍ ഇല്ല.
കുറെ മാസങ്ങളായി എന്റെ പാവം ഭാര്യ എന്നോട് പറയാറുണ്ട്‌, എന്റെ ചേട്ടാ, ഒന്ന് വ്യായാമം ചെയ്തുകൂടെ, രാവിലെ എഴുനേറ്റു നടക്കാനെങ്കിലും പോയിക്കൂടെ, അതെങ്ങനാ ജോലി ജോലി എന്ന് പറഞ്ഞു രാവിലെ പോയാല്‍ രാത്രിയിലെ വരൂ, വന്നാലോ ഒന്നുകില്‍ TV അല്ലെങ്കില്‍ കമ്പ്യുടര്‍ ... പിന്നെ ആ പറച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു..
എന്ത് പറയാനാ, അവള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകണ്ടേ, ഈ സല്‍മാന്‍ ഖാനിനെയും ഹൃതിക് രോഷനെയും സുര്യയെയും ഒക്കെ കണ്ടു അവര്‍ക്കും ആശ തോന്നിയിരിക്കാം തന്റെ ഭര്‍ത്താവും ഒരു മസ്സില്‍ മാനോ മസ്സില്‍ ഖാനോ  ഒക്കെ ആകണം എന്ന്.  പക്ഷെ ഇവള്‍ക്കറിയാമോ  ഈ സിങ്കപ്പൂര്‍ സമയത്ത് ജോലിക്ക് പോയി ഇംഗ്ലണ്ട് സമയത്ത് തിരിച്ചു വരുന്നത് വരെ ജോലി ചെയ്തു കഷ്ടപ്പെട്ട് സ്വന്തം ഫാമിലിയെ "കാപ്പാത്തുന്നതിന്റെ" വിഷമം?
ഞാന്‍ വിട്ടു കൊടുക്കാതെ പണ്ട് ഞാന്‍ ചെയ്യുമായിരുന്ന അമ്പതു സൂര്യ നമസ്കാരങ്ങള്‍, എഴുപത്തഞ്ചു സാധാരണ പുഷ് അപ്പ്‌, ഇരുപത്തഞ്ചു നക്കുള്‍ പുഷ് അപ്പ്‌, അമ്പതു സിറ്റ് അപ്പ്‌ അങ്ങനെയുള്ള മഹാകാര്യങ്ങളെ പറ്റി (സത്യമായും ഒരു പത്തു വര്ഷം മുമ്പ് വരെ ചെയ്യുമായിരുന്നു) ഒരു വലിയ ലെക്ചര്‍ കൊടുത്തു അവളുടെ പാതി മടക്കി.  "അല്ലെങ്കിലും ഈ ചേട്ടന്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞുകൊണ്ട് അവള്‍ അവളുടെ അടുക്കള സാമ്രാജ്യത്തിലേക്ക് പോയി.
ശരിയാണ്, ഇടക്കിടക്കെന്റെ സ്വന്തം ഫാമിലി പാക്കില്‍ തടവുമ്പോള്‍  (അത്രവലുതല്ലെങ്കിലും) എനിക്ക് തന്നെ തോന്നുന്നുണ്ട്, ഇതല്പം കുറക്കണം എന്ന്; അല്ലെങ്കില്‍ സല്‍മാന്‍ സാറിന്റെ പ്രായമേതുംപോഴേക്കുമിത് ഒരു ജോയിന്റ് ഫാമിലി പായ്ക്ക് ആകും.   കൂടെക്കൂടെ ഞാന്‍ എന്റെ പഴയ വ്യായാമ ദിവസങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ട്.
അങ്ങനെ ഒരു ദിവസം ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങുന്നു; എന്റെ ഭാര്യ വളരെ സന്തോഷവതിയായി കാണപ്പെട്ടു; എന്റെ പ്രോഗ്രാം ഇങ്ങനെ അറിയിച്ചു ഞാന്‍:
രാവിലെ 6 മണിക്ക് എണീറ്റ്, 25 സൂര്യ നമസ്കാരം, പിന്നെ 25 പുഷ് അപ്പ്‌ പിന്നെ 50 സ്ട്രെട്ച്.
അങ്ങനെ ഉടന്‍ തന്നെ വരാന്‍ പോകുന്ന എന്റെ മസ്സിലുകളെയും താഴ്ന്നു പോകാന്‍ പികുന്ന പാവം വയറിനെയും ഞാന്‍ ഒന്ന് കൂടി നോക്കി. 
ഭയങ്കര സന്തോഷത്തോടു കൂടിത്തന്നെയാണ് ഞാന്‍ ഉറങ്ങാന്‍ പോയത്, പോകുന്നതിനു മുന്‍പുതന്നെ അലാറം സെറ്റ് ചെയ്തു, രാവിലെ എനീക്കന്ടതല്ലേ...
അങ്ങനെ അടുത്തനാള്‍ നേരം പുലര്‍ന്നു, അലാറം അടിച്ചു, ഞാന്‍ ചാടി എഴുനേറ്റു; അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്റെ പോണ്ടാട്ടിയെ അല്പം പുശ്ചത്തോടെ തന്നെ നോക്കിയിട്ട് ഞാന്‍ കാലും മുഖവും ഒക്കെ കഴുകി, ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചിട്ട് എന്റെ പരിപാടി തുടങ്ങാന്‍, വീടിന്റെ മട്ടുപ്പാവിലേക്ക്‌ പോയി.
സൂര്യന്‍ ചേട്ടന്‍ ഉദിച്ചു വരുന്നു, ഭഗവാനെ വണങ്ങിക്കൊണ്ട്  സൂര്യ നമസ്കാരം തുടങ്ങി, ഒത്തിരി നാളുകളുടെ ഗ്യാപ്പില്‍ അല്ലെ ചെയ്യുന്നത്, എല്ലാം പതുക്കെ ചെയ്തു തുടങ്ങി, ഇരുപത്തഞ്ചു സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റുന്നില്ല, വല്ല വിധേനയും ഒരു പത്തു ചെയ്തു കുറച്ചു നേരം ശവാസനം ചെയ്തു... മസില് വരണ്ടേ, പാക്ക് കുരയണ്ടേ എന്നുള്ള ഒരു ഉള്‍വിളി സുരേഷ് ഗോപി സാറ് ഉള്ളിലിരുന്നു പറഞ്ഞു "യു കാന്‍ ദു ഇറ്റ്‌".
പിന്നെയും എണീറ്റ്‌ ബാക്കി സൂര്യ നമസ്കാരം തീര്‍ത്തു; താഴെ വന്നു അല്പം വെള്ളം കുടിച്ചു, പിന്നെ ഒരു പരപ്പന്‍ വ്യായാമ മേള ആയിരുന്നു - അമ്പതു പുഷ് അപ്പും പുഷ്പം പോലെ ചെയ്തു തീര്‍ത്തു.. പിന്നെ സ്ട്രെട്ച് ചെയ്യാന്‍ തുടങ്ങി.. പരപ്പന്‍ പൊളപ്പന്‍ വ്യായാമ കസര്‍ത്ത് - സന്തോഷ്‌ - നീ ഒരു സൂപ്പര്‍ മാന്‍ തന്നെ - മിക്കവാറും നാല്‍പ്പത്തഞ്ചു ദിവസത്തിനുള്ളില്‍ ഫാമിലി പായ്ക്ക് ഒര്രും, കുറച്ചൊക്കെ അകതോട്ടു പോയ മസിലുകള്‍ തിരികെ വരും, പിന്നെ നിന്റെ ടീമിലെ ഹീറോ തന്നെ നീ.  മൂന്നു ഫ്ലോറിലെ പടികളും നീ ഓടിക്കയറും.. ഞാന്‍ അങ്ങനെ രോമാന്ച്ച കഞ്ചുകം അണിഞ്ഞു .. കുറച്ചു റിലാക്സ് ആകാനായി, നേരെ നിലത്തു കിടന്നു, കണ്ണുകള്‍ അടച്ചു ശ്വാസം ഉല്ലിഎക്കു വലിച്ചെടുത്തു പുറത്തേക്കു വിട്ടു.
പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ടു. ക്ര്നിം ക്ര്നിം... എനിക്ക് ദേഷ്യം വന്നു,  ഇത്ര രാവില ആരെടാ വിളിക്കുന്നത്‌, ഞാന്‍ കൈകള്‍ മുകളിലേക്കു പൊക്കി; അവള് വേണേ ഫോണ്‍ എടുക്കട്ടെ, മോളില്‍ കൊണ്ട് തന്നാല്‍ സംസാരിക്കാം; 
പെട്ടെന്നാരോ കുലുക്കുന്നത് പോലെ തോന്നിയ ഞാന്‍ കണ്ണ് തുറന്നു നോക്കി യപ്പോള്‍ കണ്ടത് "മുകളില്‍ കറങ്ങുന്ന ഫാനും പിന്നെ അലാറം ഓഫു ചെയ്യുന്ന എന്റെ ഭാര്യയെയും  ആണ്" എണീറ്റെ ചേട്ടാ മണി ആരായി, പോയി വ്യായാമം ചെയ്തിട്ട് വാ" 
ഈശ്വര.. അപ്പൊ ഇത് വരെ ഞാന്‍ ചെയ്തതെല്ലാം വെറും സ്വപ്നം ആയിരുന്നൂ....
അഴിഞ്ഞു പോയ കൈലി മുണ്ടും വാരിയുടുത്തു കൊണ്ട് ഞാന്‍ എഴുനേറ്റിരുന്നു എന്റെ ചെറിയ ഫാമിലി പാക്കില്‍ തടവി.  വേറെയെന്തു ചെയ്യാന്‍?


>>> My Six Pack << Family Pack<<< 

10 അഭിപ്രായങ്ങൾ:

  1. ജോലിക്ക് പോയതായും സ്വപ്നം കണ്ടു വൈന്നാരം വരെ ഉറങ്ങിയാല്‍ വേഗം 'പാക്‌'ആവാം.
    നര്‍മ്മം നന്നായി

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹ് ഇത് കലക്കി ,,,അവസാനഭാഗം ശെരിക്കും ചിരിപിച്ചു ,,അപ്പോള്‍ ഇനി പോകുന്നില്ല ഇവിടെയൊക്കെ കാണും !!

    മറുപടിഇല്ലാതാക്കൂ
  3. ആയ കാലത്ത് ആറു പായ്ക്കും ...
    പിന്നെ പിന്നെ അരിചാക്കും....
    പോസ്റ്റ്‌ നന്നായി
    വാക്ക് തിട്ടപ്പെടുത്തിയിട്ടു(word verification) മാത്രമേ കമന്ടടിക്കാന്‍ അനുവദിക്കൂ
    എങ്കില്‍ അമ്മച്ചിയാണേ ഞാനിനി ഈ വഴിക്കില്ല

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. നമ്മളൊക്കെ ആറും കൂടി ഒരൊറ്റ പാക്കാക്കി വെച്ചിരിക്കുന്നു. സ്വാഭാവിക നർമ്മം തന്നെ ഉള്ളപ്പോൾ വെറുതേ നർമ്മം കുത്തിക്കേറ്റണ്ട (ആദ്യഭാഗം).
    അവസാനം നന്നായി

    മറുപടിഇല്ലാതാക്കൂ
  6. ഇതുപോലെ ഞാനും വ്യായാമം ചെയ്യാറുണ്ട് സീറോ സൈസ് അവാനല്ല ട്ടോ വയസ്സായില്ലേ ഒന്ന് എണീറ്റ്‌ നടക്കേണ്ടേ അതിനാ പല ദിവസവും അലാം കേള്ക്കും കണ്ണ് തുറക്കാൻ ഒരു മടി ഒരു അഞ്ചു നിമിഷം കൂടെ കിടക്കാം വെറുതെ കിടന്നാൽ മതി.എന്ന് കരുതി കിടക്കും പിന്നെ സൂര്യൻ അങ്ങ് മോളിൽ ചെല്ലണം ഉണരാൻ ഹ ഹ .ശ്ശി ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  7. Nandi Madam..... athu nallathu.. shareerathinum manassinum...

    മറുപടിഇല്ലാതാക്കൂ