ഇവിടെ വന്നുപോയവർ ...

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം


അരിവില കൂടുന്നു
പച്ചക്കറിവില കൂടുന്നു 
ഉള്ളിയുടെ വില കൂടുന്നു.. 
എണ്ണയുടെ വില കൂടുന്നു... 
പാചകവാതകത്തിന്റെ വില കൂടുന്നു... 
ബസ്‌ ചാര്‍ജു കൂടുന്നു.. 
ഓട്ടോ ചാര്‍ജ് കൂടുന്നു
ട്രെയിന്‍ ചാര്‍ജു കൂടുന്നു 
വൈദ്യുതി ചാര്‍ജു കൂടുന്നു.. 
നികുതികള്‍ ചുങ്കങ്ങള്‍ എല്ലാം കൂടുന്നു
കൂടാത്തത് ഒന്ന് മാത്രം. 
മാസാ മാസം ബാങ്ക് അക്കവുണ്ടില്‍ എത്തിപ്പെടുന്ന ശമ്പളം ... 
അത് ഓരോ ദിവസവും കുറയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടത് 


>>>> Worries of an Indian Citizen<<<< ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം...

7 അഭിപ്രായങ്ങൾ:

  1. ഇത് ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം മാത്രം അല്ല സങ്കടവും കൂടിയാണ്. നമ്മള്‍ അടക്കുന്ന Tax എവിടെ പോകുന്നു?
    20% ഓളം ഇന്‍കം ടാക്സ്‌; 2% വരുന്ന കോര്‍പ്പറേഷന്‍ ടാക്സ്‌; വണ്ടി സര്‍വീസു കൊടുക്കുമ്പോള്‍, ടെലിഫോണ്‍ ബില്ലില്‍ ... എല്ലായിടത്തും സര്‍വിസ് ടാക്സ്‌

    മറുപടിഇല്ലാതാക്കൂ
  2. ഹഹ ചെന്നൈ യില്‍ ഒരു കൊടിപിടിക്കാന്‍ ആരുമില്ലേ ??

    മറുപടിഇല്ലാതാക്കൂ
  3. നന്ദി ശ്രീ ഫൈസല്‍ ഇവിടെ വന്നതിനും കമന്റിയതിനും... ഏതു കൊടിയാണ് വിശ്വസിചു പിടിക്കുക ഇപ്പോള്‍?

    മറുപടിഇല്ലാതാക്കൂ
  4. അക്കൌണ്ടിലെ പണത്തിനൊപ്പം ആയുസ്സിന്റെ പുസ്തകത്തിലെ പേജും കുറഞ്ഞു വരുന്നു !!
    പോയവര്‍ ഒന്നും കൊണ്ട് പോയില്ല..ജനങ്ങളെ ദ്രോഹിച്ചും പിഴിഞ്ഞും കാശു ഉണ്ടാക്കുന്നവര്‍ സദ്ദമിന്റെയും ഗദ്ടഫിയുടെം അന്ത്യകാലം ഓര്‍ക്കുന്നത് നന്ന്

    മറുപടിഇല്ലാതാക്കൂ
  5. താങ്കള്‍ പറഞ്ഞത് സത്യം തന്നെ അഖിലം പക്ഷെ ശിക്ഷ കിട്ടിയത് ചിലര്‍ക്ക് മാത്രമേ ഉള്ളൂ--- ഇന്ത്യ മഹാരാജ്യത്തില്‍ തന്നെ എത്ര എത്ര പേര്‍ ടാക്സ് അടക്കാതെ നടക്കുന്നു - മാന്യന്മാരായി .. പക്ഷെ ഞാന്‍ പരിചയപ്പെട്ട ചില ഇറാക്ക് പൌരന്മാര്‍ സദ്ദാമിനെ പറ്റി നല്ല അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളത്

    മറുപടിഇല്ലാതാക്കൂ
  6. വരുമാനം കൂടുന്നില്ലെങ്കിലും, അത് കത്യമായി കിട്ടുന്നുണ്ടല്ലോ. ജീവിതച്ചിലവ് കൂടുന്നതോടൊപ്പം, വരുമാനം കുറയുകയോ ഇല്ലാതാവുകയോ ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട് - അവരുടെ കാര്യമാണ് കഷ്ടം

    മറുപടിഇല്ലാതാക്കൂ