ഇവിടെ വന്നുപോയവർ ...

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

സാക്ഷാല്‍ മഹാലക്ഷ്മി


അന്നും പതിവുപോലെ ഭാര്യയും അമ്മയും സന്ധ്യക്ക്‌ TV സീരിയല്‍ മുന്‍പില്‍ ഇരുന്നു കൊണ്ട് കരയാനും മൂക്ക് പിഴിയാനും തുടങ്ങി.  ദേഷ്യം ഉള്ളിലടക്കിക്കൊണ്ട് ഞാനും ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ചുമരിലെ ഫോട്ടോയില്‍ ഇരുന്നു ചിരിക്കുന്ന കള്ളകൃഷ്ണന്‍ നായരുടെ കള്ളച്ചിരി നോക്കിക്കൊണ്ടിരുന്നു.

ഒളികണ്ണിട്ടു അച്ഛനെ നോക്കുമ്പോള്‍ അദ്ദേഹം തന്റെ ഭാഗവതത്തില്‍ അഭയം പ്രാപിച്ചിരുന്നു, എന്തോ പഴയത് പോലെ അദ്ദേഹം ദേഷ്യം വെളിയില്‍ കാണിക്കാറില്ല.  6 മുതല്‍ 6 അര വരെയെങ്കിലും നാമം ജപിച്ചിട്ടു ഈ വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നുകൂടെ എന്ന് ചോദിച്ചാലും രണ്ടു മഹിളാ രത്നങ്ങള്‍ക്കും അനക്കം ഇല്ല... ഇങ്ങനെ ഉണ്ടോ ഒരു സീരിയല്‍ ഭ്രാന്ത്..

പറഞ്ഞു മടുത്തു ഇപ്പോള്‍ പറയാറും ഇല്ല -- പറഞ്ഞിട്ടും പ്രയോജനം ഇല്ല .. അതിന്റെ പേരില്‍ എന്തിനൊരു കുടുംബ കലഹം.. അത് മാത്രമല്ല ഇക്കാര്യത്തിലും അമ്മായിയമ്മയും മരുമകളും ഒരേ കേട്ടിലാണ് -- എന്താ ചെയ്ക?  ഈ കാര്യത്തിലല്ലാതെ വേറെ ഒരു കാര്യത്തിലും രണ്ടു പേരെയും കുറ്റം പറയാനും ഒന്നും ഇല്ല...

സീരിയല്‍ തീരുന്നതിനു മുന്‍പുള്ള കാലഘട്ടം ആണെന്ന് തോന്നുന്നു. അവര് തമ്മില്‍ എന്തൊക്കെ പറയുന്നുണ്ട് മൂക്ക് പിഴിയുന്നുമുണ്ട്..
പെട്ടെന്ന് വാതിലില്‍ ആരോ വിളിക്കുന്ന ശബ്ദം ഒരു കുഞ്ഞിന്റെ കരച്ചിലും കേള്‍ക്കുന്നുണ്ട്...
വാതില്‍ക്കലേക്ക് ഞാനും അമ്മയും കൂടി ഓടി ചെന്നപ്പോള്‍ അടുത്ത വീട്ടിലെ വലിയമ്മയാണ്... അവരുടെ ചുമല്‍ ഒട്ടിച്ചേര്‍ന്നു 3 വയസ്സുള്ള കൊച്ചുമകനും, അവന്‍ കിടുങ്ങി വിറക്കുന്നുണ്ട്‌.. അടുത്ത് ഒരു ഓട്ടോ നില്‍ക്കുന്നു...
അവര്‍ പറഞ്ഞു "മോനെ കുഞ്ഞിനു പനിച്ചു വിറക്കുന്നു, വീട്ടില്‍ വേറെ ആരും ഇല്ല, ഡോക്ടറെ വിളിച്ചപ്പോള്‍ അങ്ങോട്ട്‌ കൊണ്ട് ചെലാന്‍ പറഞ്ഞു... പക്ഷെ എന്റെ കയ്യില്‍ ഓട്ടോക്കുള്ള കാശേ ഉള്ളൂ... കുറച്ചു കാശു തരാമോ? എന്റെ മോന്‍ വന്ന ഉടനെ തിരിച്ചു തരാം."

ഞാന്‍ ഇപ്പോള്‍ തരാം എന്ന് പറഞ്ഞു തിരിച്ചു നടന്നു, ഉടനെ പുറകില്‍ വന്ന ഭാര്യയോടും കാര്യം പറഞ്ഞു.
അതിനിടയില്‍ അമ്മയും മകളും വീണ്ടും എന്റെ പിറകെ വന്നു പറഞ്ഞു.. "ഇന്ന് വെള്ളിയാഴ്ചയല്ലേ? വിക്ക് വച്ച് കഴിഞ്ഞു ഒരു സാധനവും ആര്‍ക്കും കൊടുക്കാന്‍ പാടില്ല ... പൈസ മഹാലക്ഷ്മി അല്ലെ, ഒട്ടും കൊടുക്കരുത് ... ഇല്ലെന്നു പറഞ്ഞുവിട്."

സംഭവം എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന അച്ഛന്‍ എഴുനേറ്റു വാതില്‍ക്കല്‍ പോയിട്ട് ഉടന്‍ തന്നെ 500 രൂപ എടുത്തു ആ വലിയമ്മയുടെ കയ്യില്‍ കൊടുത്തു, അവരെ വഴി അയച്ചു 

തിരികെ വന്നു ശാന്തമായിട്ടു പറഞ്ഞു. "വിക്ക് വെച്ചാല്‍ നാമം ജപിക്കണം വീട്ടില്‍ കണ്ണീരും മൂക്കിലയും പിഴിയരുത് എന്ന് നമുക്കൊരു വിശ്വാസം ഉണ്ട്.  കാരണം ത്രിസ്സന്ധ്യക്ക് സാക്ഷാല്‍ മഹാലക്ഷ്മി വീട്ടില്‍ വരും അപ്പോള്‍ ദേവിയെ ദീപം കാണിച്ചും നാമം ജപിച്ചും വരവെല്‍ക്കണം എന്ന്.  ഇങ്ങനത്തെ സീരിയലുകള്‍ കണ്ടു കണ്ണീരൊഴുക്കി നിങ്ങള്‍ രണ്ടു പേരും ചെയ്യുന്ന ദോഷത്തിന്റെ അത്രയും ദോഷം ആ പിഞ്ചു കുഞ്ഞിനു വേണ്ടി 500 രൂപ കൊടുത്താല്‍ വരുമെങ്കില്‍ ഞാന്‍ അത് സഹിച്ചു 

വായും മൂക്കും പൊത്തിപ്പിടിച്ചു അടിയേറ്റ പോലെ നില്‍ക്കുന്ന രണ്ടു സ്ത്രീ രത്നങ്ങളെയും കണ്ടപ്പോള്‍ എനിക്കെന്റെ അച്ഛനെയോര്‍ത്ത് കൂടുതല്‍ അഭിമാനമാണ് തോന്നിയത്.


=========================
അടിക്കുറിപ്പ് : ഇത് പോലുള്ള സംഭവങ്ങള്‍ എവിടെങ്കിലും തീര്‍ച്ചയായും നടന്നുകാണും എന്ന് ഉറപ്പാണ് ... അത് എല്ലാ സീരിയല്‍ ഭ്രാന്തു കാര്‍ക്കും സമര്‍പ്പിക്കുന്നു

This is a real incident and an experience of my friend...
How TV Serials impact our traditions & Culture

15 അഭിപ്രായങ്ങൾ:

  1. സീരിയല്‍ സാധാരണക്കാര്‍ക്കിടയില്‍ അത്രയ്ക്ക് സ്വാധീനം ചോലുത്തുന്നു എന്നത് ഒരു സത്യം തന്നെയാണ് .അത് കൊണ്ടാണല്ലോ ആയിരം എപിസോഡ് ആയാലും അത് തീര്‍ക്കാത്തത് . എന്തായാലും നമ്മളായിട്ട് അത് വിചാരിച്ചാല്‍ നിക്കാന്‍ പോണില്ല ,എന്തിനാ വെറുതെ ഒരു കുടുമ്പ കലഹം ല്ലേ .....

    മറുപടിഇല്ലാതാക്കൂ
  2. Maathravumalla.. kure mooda vishwaasangalum...
    Velliyaazhcha athu kodukkaruthu.. ithu kodukkaruthu...
    Vilakku vechu kazhinju athu cheyyaruthu.. angane....

    മറുപടിഇല്ലാതാക്കൂ
  3. "വിളക്ക് വെച്ചാല്‍ നാമം ജപിക്കണം വീട്ടില്‍ കണ്ണീരും മൂക്കിലയും പിഴിയരുത് എന്ന് നമുക്കൊരു വിശ്വാസം ഉണ്ട്. കാരണം ത്രിസ്സന്ധ്യക്ക് സാക്ഷാല്‍ മഹാലക്ഷ്മി വീട്ടില്‍ വരും അപ്പോള്‍ ദേവിയെ ദീപം കാണിച്ചും നാമം ജപിച്ചും വരവെല്‍ക്കണം എന്ന്. ഇങ്ങനത്തെ സീരിയലുകള്‍ കണ്ടു കണ്ണീരൊഴുക്കി നിങ്ങള്‍ രണ്ടു പേരും ചെയ്യുന്ന ദോഷത്തിന്റെ അത്രയും ദോഷം ആ പിഞ്ചു കുഞ്ഞിനു വേണ്ടി 500 രൂപ കൊടുത്താല്‍ വരുമെങ്കില്‍ ഞാന്‍ അത് സഹിച്ചു " ..നന്നയിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  4. സീരിയല്‍ കാണുന്നത് അത്ര വലിയ തെറ്റൊന്നും അല്ല .ഏതു സമയത്തും ഒരു സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവരെ നിരാശരാക്കാതെ ഇരിക്കുന്നതു ശരി മാത്രമല്ല പുണ്യം കൂടിയാണ് താനും ..

    മറുപടിഇല്ലാതാക്കൂ
  5. Nandi -- Shahida Abdul Jaleel -- athu pothuve hindukkalude oru vishwaasam aanu. Pandu cheruppathil kure adi vaangiyittundu (naamam chollaan madi kaanikunnathinu) ...

    Nandi -- സിയാഫ് അബ്ദുള്‍ഖാദര്‍ -- ennu njaanum paranjilla... pakshe chila samayathu cheyyanda kaaryangal undu avaye cheyyaavoo ennu koodi undu.

    Nandi -- റോസാപൂക്കള്‍ -- thaangalude comment -nu

    മറുപടിഇല്ലാതാക്കൂ
  6. സീരിയലിനെ കുറിച്ചു പലരും പലതും പറയാറുണ്ട്ങ്കിലും അതിന്റെ ജനസ്മ്മതി ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു!!!!

    അനുഭവം നന്നായി എഴുതി... എല്ലാ ആശംസകളൂം

    മറുപടിഇല്ലാതാക്കൂ
  7. താങ്കളുടെ അഭിപ്രായത്തിനു നന്ദി ശ്രീ Naseef U Areacode
    പക്ഷെ ഇതെന്റെ അനുഭവം അല്ല കേട്ടോ (വെറുതെ കുടുംബ കലഹം ഉണ്ടാക്കരുതേ) .. മനസ്സില്‍ തോന്നിയ ഒരു ത്രെഡ് ആണേ..
    സന്തോഷം... വീണ്ടും വരിക
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട സുഹൃത്തേ,

    വളരെ രസകരമായി,ഇന്ന് വീടുകളില്‍ കാണുന്ന ഒരു വലിയ പ്രശനം എഴുതിയതിനു അഭിനന്ദനങ്ങള്‍ !

    പഠിക്കുന്ന കുട്ടികള്‍ ഉള്ള വീട്ടില്‍, ഇതൊരു വലിയ പ്രശ്നം തന്നെ.

    സന്ധ്യാനാമം വീടുകളില്‍ തിരിച്ചു വരട്ടെ.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  9. Nandi -- Dear Kusum Punnapra.. veendum vannathinum thaankalude vilayeriya abhipraayathinum...

    Sneham nirnja Anupama... thaankalude visit-nu nandi. athu thanne... pandu vaangicha adikalkku handsum mathesum illa. Thaankalude Blog-il pandu vannu commentiyittundu njaan.

    മറുപടിഇല്ലാതാക്കൂ
  10. ഇത് വായിച്ചപ്പോള്‍ നടന്നത് എന്‍റെ വീട്ടിലാണോ എന്ന് തോന്നിപോയി.ഇടക്ക് ഇടക്ക് അച്ഛന്‍ പറയുന്നത് കേള്‍ക്കാം സീരിയല്‍ കാരണം കഞ്ഞികുടി മുട്ടി എന്ന്‍ ..നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. നന്നായിരിക്കുന്നു......അഭിനന്ദനങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  12. ഇത് ഇന്നത്തെ വീടുകളുടെ മുഴുവന്‍ അവസ്ഥയാണ് .... പ്രതികരണശേഷി നഷ്ടപ്പെടാതെ പറയാനുള്ളത് പറഞ്ഞ അച്ഛന് അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ