ഇവിടെ വന്നുപോയവർ ...

2013, ജനുവരി 12, ശനിയാഴ്‌ച

ഞാന്‍ ഹനുമാന്‍


കുട്ടിക്കാലം മുതലേ എനിക്ക് കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടം ആയിരുന്നു അന്നും ഇന്നും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും പിന്നെ ആനകളും തന്നെ.  പിന്നെ ഹനുമാനും കര്‍ണ്ണനും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ആയി.
ഇതില്‍ ഹനുമാനെ പറ്റി ആദ്യമായി കഥ പറഞ്ഞു തന്നത് ഞങ്ങളുടെ 3-) മത് ക്ലാസ്സിലെ അക്കാമ്മ ടീച്ചര്‍  ആയിരുന്നു. അന്ന് ഹനുമാന്റെ വാല് നീളുന്നതിനെ പറ്റി പറഞ്ഞ രംഗങ്ങളൊക്കെ ഇന്നും മനസ്സില്‍ നിന്ന് പോകുന്നില്ല തന്നെ.

എന്തായാലും എന്റെ അപ്പുപ്പന് പുരാണ ഇതിഹാസങ്ങളിലൊക്കെ നല്ല ജ്ഞാനം ഉണ്ടായിരുന്നു. (ഒത്തിരി കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു).
എനിക്കെന്തായാലും അപ്പോള്‍ 5 - 6 വയസ്സ് കാണും രാവിലെ അപ്പുപ്പന്‍ ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് ചാടിയ കഥയാണ്‌ പറഞ്ഞു തന്നത്.  കൂടാതെ അപ്പുപ്പന്‍ വീര അന്ജനേയാരുടെ ധൈര്യം, സ്വാമി ഭക്തി, വീരത ഒക്കെ പറഞ്ഞു തന്നു.

സാധാരണയായി ഊണ് കഴിഞ്ഞു മയങ്ങുന്ന സ്വഭാവം നാട്ടിന്‍പുറത്തെ എല്ലാ കാരണവന്മാര്‍ക്കും ഉള്ളത് പോലെ തന്നെ അപ്പുപ്പനും ഉണ്ടായിരുന്നു. അപ്പുപ്പന്‍ ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെളിയിലേക്കിറങ്ങി ചുറ്റി നടന്നു.  എങ്കിലും ഹനുമാന്റെ ചാട്ടം മനസ്സീന്നു പോകുന്നില്ല.
പഴയ വീടിനു രണ്ടു വഴികളുണ്ട്, ഒന്ന് ചെറിയ രണ്ടു മൂന്ന് പടികളുള്ള വഴിയും മറ്റേതു ചെറിയ വണ്ടികള്‍ കയറി വരാനുള്ള വഴിയും. ഈ വണ്ടികള്‍ വരുന്ന വഴിയുടെ വലതു വശത്ത്  ഒരു പഴയ കല്ല്‌ വെട്ടാന്‍ കുഴി ഉണ്ടായിരുന്നു (മഴക്കാലത്ത് അതില്‍ വെള്ളം നിറയും).

ആ കുഴിയുടെ കരയില്‍ നിന്ന് മോണ്ട് "ഞാന്‍ ഹനുമാന്‍""" മറുകരയിലേക്ക് നോക്കി.  മറുകരയില്‍ അതാ ലങ്ക... അടുത്ത് കിടന്ന മടല്‍ എടുത്തു തോളില്‍ വച്ച്... "ജയ് ശ്രീ രാം"എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
എന്നിട്ട് ഉയര്‍ന്നു പൊങ്ങി.. കൊള്ളാം, പൊക്കം വെച്ച് തുടങ്ങി.. പുറകോട്ടു നീങ്ങി, മുന്നോട്ടു ആഞ്ഞു എടുത്തു ചാടി.. ചങ്കും തള്ളി കുഴിയിലേക്ക് വീണു കുറെ നേരത്തേക്ക് എണീക്കാന്‍ പറ്റിയില്ല..
ഞാന്‍ ആദ്യം ഓര്‍ത്തത്‌ അപ്പോള്‍ ഹനുമാന്‍ സ്വാമി യെ പറ്റി ആയിരുന്നു -- അദ്ദേഹം ഇങ്ങനെ വീണിരുന്നെങ്കില്‍ എന്ത് ചെയ്തായേനെ?

മടല്‍ കൊണ്ട് കുത്തിപ്പിടിച്ചു ഞാന്‍ എണീറ്റ്‌  ഭാഗ്യം ആരും കണ്ടില്ല.
പഴയ ചാരത്തിന്റെ പുറകില്‍ എന്നെ പോലുള്ള മഹാന്മാര്‍ക്ക് മാത്രം കയറാവുന്നപോലെ ഒരു വാതിലുണ്ടായിരുന്നു.  അതിലെ കയറി കട്ടിലില്‍ വന്നു കിടന്നു. ശരീരം മുഴുവന്‍ വേദന, അവിടെ ഇവിടെ ഒക്കെ രക്തം വനുന്നു.  അപ്പുപ്പനോ അമ്മാവനോ കണ്ടാല്‍ അടി ഉറപ്പാണേ. വേദന കടിച്ചമര്‍ത്തി.. കാരണം ഞാന്‍ അപ്പോഴും ഹനുമാന്‍ തന്നെ "താഴെ വീണ ഹനുമാന്‍" ആണെന്ന് മാത്രം.

അപ്പോള്‍ അമ്മാവന്‍ കയറി വന്നു, അടുത്തുള്ള കട്ടിലില്‍ കിടന്നു, ഞാന്‍ കിടക്കുന്നത് കണ്ടു എന്നെ വിളിച്ചു "എടാ മോനെ അമ്മാവന്റെ കാല്‍ ഒന്ന് വലിക്കെടാ" എന്ന് പറഞ്ഞു.  ഞാന്‍ കുനിഞ്ഞു കൂടി എണീറ്റു വന്നു തറയില്‍ ഇരുന്നു അമ്മാവന്റെ കാല്‍ വിരലുകള്‍ പിടിച്ചു വലിച്ചു.
ഞാന്‍ കുനിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ അമ്മാവന്‍ എന്നെ പൊക്കി എണീപ്പിച്ചു.
ഇപ്പോള്‍ അടി പൊട്ടും എന്ന് ഞാന്‍ കരുതി. പക്ഷെ എന്റെ അമ്മാവന് വളരെ സങ്കടം ആണ് വന്നത് "അയ്യോ എന്താടാ കുട്ടാ, എവിടാ നീ വീണത്‌?" എന്ന് പറഞ്ഞു കൊണ്ട് എന്നെ പൊക്കി എടുത്തു കൊണ്ടുപോയി ശരീരത്തെ രക്തം ഒക്കെ കഴുകി, മുറിവില്‍ ഒക്കെ ഏതോ പൌഡര്‍ ഒക്കെ ഇട്ടു 
എന്റെ ഹനുമാന്‍ കഥ ഒന്നും ഞാന്‍ അമ്മാവനോട് പറഞ്ഞില്ല. എന്നെ അടുത്ത് കൊണ്ട് വന്നു കട്ടിലില്‍ കിടത്തി.

എന്തായാലും വൈകുന്നേരം ആയപ്പോള്‍ അല്പം പനീക്കോള്‍ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വലിയമ്മച്ചി പറഞ്ഞത് കേട്ട് അമ്മാവന്‍ എന്നെ എടുത്തു കൊണ്ട് തന്നെ ആശുപത്രിയില്‍ പോയി. ഡോക്ടര്‍ വളരെ സന്തോഷത്തോടു കൂടിത്തന്നെ എന്റെ സ്വന്തം ചന്തിയില്‍ നല്ല ഒരു കുത്തും മേലു മുഴുവന്‍ വെച്ചുകെട്ടും തന്നു. പിന്നെ കയ്പും ചവര്‍പ്പും ഉള്ള കുറെ ഗുളികകളും. അതും അമ്മാവന്‍ തന്നെ എനിക്ക് വൈകിട്ട് കഴിക്കാന്‍ എടുത്തു തന്നു.
അടുത്ത നാള്‍ അമ്മാവന്റെയും അപ്പുപ്പന്റെയും കൈകളില്‍ തൂങ്ങിക്കിടന്നാണ് "ഞാന്‍ ഹനുമാന്‍" ആശുപത്രിയില്‍ പോയത്.

>>> An example shows how the stories and cartoons impacts young kids<<<< I am Hauman

15 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ ഹനുമാന്റെ ചാട്ടം കൊള്ളാം. കഥകളും സീരിയലുകളുമൊക്കെ കുട്ടികളെ വല്ലാതെ സ്വാധീനിക്കും. അതിലെ കഥാപാത്രമാവാന്‍ ചിലപ്പോള്‍ അവര്‍ ശ്രമിക്കും.

    എന്റെ മകന്‍ മേശയില്‍ കയറി നിന്ന് ഇളയ കൊച്ചിന്റെ തൊട്ടില്‍ കയറു പിടിച്ചു ഒരു ആട്ടം കൊടുത്ത്. ഭാഗ്യവശാല്‍ ഞാന്‍ പിടിച്ചത് കൊണ്ട് തല ചുമരില്‍ പോയി ഇടിച്ചില്ല. പിന്നീടാണ് അറിഞ്ഞത് Rope Man എന്നാ കാര്‍ടൂണ്‍ സീരിയലിലെ നായകനായിരുന്നു അവനപ്പോള്‍ എന്ന് :)

    കുട്ടിക്കാല വിശേഷങ്ങള്‍ ഇനിയും വരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. Nandi Shri Akbar.. ithu thaankalkku ishtappettu ennu arinjathil valare santhoshamundu.
    Annathe pradhaana kadhaapaathrangal Krishnanum okke thanne.
    Bhagavaan pashukkalude akittil ninnum paal kudikkumaayirunnu ennu njangalude School Master paranja kadha kettu athum njaan try cheythittundu... (Vijayakaramaayi)

    മറുപടിഇല്ലാതാക്കൂ
  3. ഹഹ ശെരിക്കും ആ ചാട്ടമോര്‍ത്തു ചിരിച്ചുപോയി ..ഹനുമാന്‍ സ്വാമി ആയതു നന്നായി ,ഞാന്‍ ആലോചിക്കുന്നത് വല്ല ടാര്‍സന്‍ എങ്ങാനും ആയിരുന്നേല്‍ എന്താവും സ്തിഥി ??
    -------------- തമാശയാണെങ്കിലും അമ്മാവന്റെയും അപ്പുപ്പന്റെയും സേനഹം വായിക്കുമ്പോള്‍ മനസ്സു നിറഞ്ഞു ..സുല്‍ത്താന്‍ കടയില്‍ ഞാന്‍ വായിച്ച ഒരു നല്ല പോസ്റ്റ്‌ ..കൂടുതല്‍ പേര്‍ വായിക്കാനായി ഇത് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നു .അനുവാദമില്ലാതെ തന്നെ :)

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ .....ടീച്ചര്‍ ജാംബവാന്റെ കഥ പറയാതിരുന്നത് നന്നായി ..

    ബാല്യത്തിലെ കുരുത്ത കേടുകള്‍ മിക്കതു സാമ്യമുള്ളത് തന്നെ .
    ഇപ്പോള്‍ ചിന്തിച്ചാല്‍ രസകരം

    മറുപടിഇല്ലാതാക്കൂ
  5. അടിതെറ്റിയാല്‍ ഹനുമാനും വീഴും

    മറുപടിഇല്ലാതാക്കൂ
  6. നന്ദി ഫൈസല്‍ വീണ്ടും വീണ്ടും എന്റെ ബ്ലോഗ്‌ താങ്കളുടെ പ്രവേശനത്താല്‍ ധന്യം ആകുന്നു.
    കുഞ്ഞു മനസ്സിന്റെ വികൃതികളും അടികൊള്ളിത്തരങ്ങളും അല്ലെ ഇതൊക്കെ.
    തീര്‍ച്ചയായും നല്ല അപ്പുപ്പനും ഒക്കെ എനിക്കുണ്ട്.. (അപ്പുപ്പന്‍ 1996 ല്‍ വൈകുണ്ഠ ലോകം പൂകി)
    ഇപ്പോഴൊക്കെ കുറച്ചൊക്കെ നന്മകള്‍ മനസ്സില്‍ ഉണ്ടെങ്കില്‍ അത് അവരുടെ ഒക്കെ അനുഗ്രഹം തന്നെ ആണ്
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  7. നന്ദി ജബ്ബാര്‍ .. ഭാഗ്യത്തിന് ജാംബവാന്റെ കഥ പറഞ്ഞില്ല.. ഹ ഹ.
    ഒരൂ പക്ഷെ പറഞ്ഞിരുന്നെങ്കില്‍ ഈ കഥ ഇവിടെ ഉണ്ടാകുമായിരുന്നോ എന്ന് സംശയം..
    വീണ്ടും വീണ്ടും വരിക.. നല്ല വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  8. നന്ദി നൌഷു ... ഈ ബ്ലോഗില്‍ വന്നതില്‍..
    വീണ്ടും വീണ്ടും വരില്ലേ.. നല്ല വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കട്ടേ?.
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  9. നന്ദി ശ്രീ അജിത്‌. ഈ ബ്ലോഗില്‍ വന്നതില്‍.. .. അടികിട്ടിയ ഹനുമാന്‍ ആയില്ലല്ലോ എന്നാണ് എന്റെ ആശ്വാസം.
    വീണ്ടും വീണ്ടും വന്നു നല്ല നല്ല വിമര്‍ശനങ്ങള്‍ പോസ്ടില്ലേ.
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  10. “വീണ ഹനുമാന്‍” കലക്കി...ഒന്നുകൂടി വിസ്തരിച്ച് പറഞ്ഞാല്‍ കൂടുതല്‍ രസകരമാക്കാം എന്ന് തോന്നുന്നു.(ഫൈസലാണ് ഇങ്ങോട്ട് വഴി കാണിച്ചത്)

    മറുപടിഇല്ലാതാക്കൂ
  11. നന്ദി ശ്രീ അരീക്കോടന്‍. ... എനിക്കും അത് തോന്നി.. പക്ഷെ വീണത്‌ വിദ്യ ആക്കുന്നതല്ലേ നല്ലത് കൂടുതല്‍ വിന ആക്കണ്ടല്ലോ എന്ന് കരുതി
    പിന്നെ എന്റെ ബ്ലോഗ്‌ വായിച്ചു ആരെങ്കിലും ഇത് ട്രൈ ചെയ്‌താല്‍ മോശം അല്ലെ?
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  12. ഹനുമാന്റെ ചാട്ടം കൊള്ളാം...!

    മറുപടിഇല്ലാതാക്കൂ