ഇവിടെ വന്നുപോയവർ ...

2013, ജനുവരി 5, ശനിയാഴ്‌ച

അപ്പുപ്പന്റെ ചാരു കസേര - എന്റെയും


എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണിത്. 
കോട്ടയം പോലുള്ള നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നിട്ടുള്ള താങ്കളില്‍ പലരും ചാര് കസേരകള്‍ കണ്ടിട്ടുണ്ടാവുമല്ലോ.  നാല് പട്ടിക കഷ്ണങ്ങള്‍ വീതമുള്ള രണ്ട് കൊച്ചു കട്ടിളകള്‍  കൂട്ടി യോജിപ്പിച്ച് അതില്‍ ഒരു കാന്‍വാസ് തുണി തലങ്ങനെ ഇടും.  കാലു നീട്ടി ഇരിക്കുവനായി അടിയിലെ പട്ടിക ക്കൂട്ടില്‍ നിന്നും നീണ്ട രണ്ടു മിനുക്കിയ പട്ടിക കഷ്ണങ്ങള്‍ മുമ്പോട്ട്‌  നീട്ടി പിടിപ്പിച്ചിരിക്കും.  ഈ കാന്‍വാസ്  തുണി ബാലന്സ് ചെയ്യുന്നത് മുകളിലും താഴെയും ഉള്ള രണ്ടു റൂള്‍ തടികള്‍ ആണ്.  അതാണെ ഇതിന്റെ ഒരു ഗുട്ടന്‍സ് ... മറ്റാരോടും പറയണ്ട  
ഇതില്‍ കിടന്നുറങ്ങാനും മയങ്ങാനും ഒക്കെ നല്ല സുഖം ആണ്. ഇതൊക്കെ അപ്പുപ്പന്മാരുടെ ഒരു സ്വകാര്യ സ്വത്താണ്, പിള്ളാര്‍ അടുത്ത് വന്നാല്‍ ഓടിച്ചുവിടും (ഇപ്പോഴത്തെ പിള്ളേരുടെ മൊബൈല്‍ പവര്‍ പോലെ പണ്ടത്തെ അപ്പുപ്പന്മാരോക്കെ  പവര്‍ കാട്ടിയിരുന്നത് വീട്ടില്‍ സ്വന്തമായി ഉള്ള ചാരുകസേരയും മുറുക്കാന്‍ പെട്ടിയും മുറുക്കി തുപ്പാന്‍ ഉള്ള കോളാമ്പിയും കാതിലെ കല്ല്‌ വെച്ച കടുക്കനും ആണ് - അതൊക്കെ immovable Assets ആണ് കേട്ടോ).   

അങ്ങനെ ചുരുക്കി പറഞ്ഞാല്‍ എന്റെ അപ്പുപ്പനും സ്വന്തമായി ഈ വക immovable assets എല്ലാം ഉണ്ടായിരുന്നു. എന്തായാലും ഞങളുടെ അപ്പുപ്പന്‍ പണ്ട് മുതലേ ഒരു സോഷിയല്‍ വാദി ആയിരുന്നതിനാല്‍ ഞങ്ങള്‍ പിള്ളേര്‍ക്കും അതില്‍ കിടപ്പാടം അനുവദിച്ചിരുന്നു. ഇവിടെ എന്റെ അപ്പുപ്പന്റെ ഒരു ഒരു നേരുങ്ങിയ അല്ലെങ്കില്‍ അടുത്ത ഒരു സ്നേഹിതന്‍ അപ്പുപ്പന്‍ (close and best friend) തന്നെ അപ്പുപ്പന് പോട്ടിയായി (compete) വരും . അദ്ദേഹം ഞങ്ങളുടെ നാടിലെ ദേവി ക്ഷേത്രത്തിലെ വെളിച്ചപ്പാടും എന്റെ അപ്പുപ്പന്റെ ഉറ്റ സ്നേഹിതരില്‍ ഒരാളും ആയിരുന്നു. പുള്ളി ഞങ്ങളുടെ വീട്ടില്‍ അപ്പുപ്പനെ കാണാനും പിന്നെ അവരുടെ ചീട്ടുകളി സംഘത്തില്‍ ഒരു കൈ കൊടുക്കാനും ഒക്കെ വരാറുണ്ടായിരുന്നു.  വന്നാല്‍  ഉടനെ ആ ചാരുകസേരയിലേക്ക് ഒരു dive ആണ്. അതൊരു dive അല്ല ഒരൊന്നര രണ്ടു dive ആണ്.   ആ പാവം ചാരുകസേരക്ക്‌ ജീവന്‍ ഉണ്ടായിരുന്നെങ്ങില്‍ അത് ജീവനും കൊണ്ട് ഓടി ഓടി രക്ഷപ്പെട്ടേനെ. 

എന്റെ അപ്പുപ്പന് ആ dive അത്ര  ഇഷ്ടം ഇല്ലായിരുന്നു കാരണം ആ പാവം കസേരക്കും വയസ്സായിട്ടില്ലേ അതിനെന്തിന്കിലും പറ്റിയാലോ എന്നത് ആണ് കേട്ടോ.  പക്ഷെ അദ്ദേഹം ഒന്നും പറയാറില്ല കാരണം കൂട്ടുകാരല്ലേ. പക്ഷെ മറ്റേ അപ്പുപ്പന്‍ വന്നാല്‍ പിന്നെ അപ്പുപ്പന്റെ ചാരുകസേര, മുറുക്കാന്‍ പെട്ടി, മുറുക്കാന്‍ കോളാമ്പി എല്ലാം അദ്ദേഹം കയ്യടക്കും. ഭാഗ്യത്തിന് അപ്പുപ്പന്റെ കടുക്കനില്‍ മാത്രം കൈ വെച്ചിട്ടില്ലെന്നു തോന്നുന്നു.
അപ്പുപ്പന്റെ മുറിയുടെ വെളിയില്‍ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു. അതില്‍ പുളി ഉണ്ടായതായി എനിക്ക് ഓര്‍മ്മയില്ല പക്ഷെ അതിനെ സന്തോഷിപ്പിക്കാനായി ഞാന്‍ ഇടയ്ക്കിടയ്ക്ക് കല്ലും തടിയും ഒക്കെ എടുത്തു എറിയുമായിരുന്നു.  സത്യം പറഞ്ഞാല്‍ എന്റെ ഒരേ ഒരു വിനോദം അത് മാത്രം ആയിരുന്നു. മിക്കവാറും ഉപയോഗിക്കുന്ന ആയുധം  ചാരുകസേരയുടെ പാവം റൂള്‍ തടികള്‍ ആയിരുന്നു.  അപ്പുപ്പന്‍ വഴക്ക് പറയാതിരിക്കാന്‍ എന്റെ കലാപരിപാടി ഉച്ചകഴിഞ്ഞ് അപ്പുപ്പന്‍ മയങ്ങാന്‍ കിടക്കുമ്പോഴോ ഒക്കെ ആണ്.  അപ്പുപ്പന്‍ അറിയാതിരിക്കാന്‍ റൂള്‍ തടികള്‍ എടുത്തിട്ട് ആ തുണി നന്നായി വലിച്ചു ഇടും, എന്തായാലും ആ സമയത്ത് അപ്പുപ്പന്‍ കസേരയില്‍ കിടക്കില്ല എന്നെനിക്കറിയാം  അദ്ദേഹത്തിന്റെ മയക്കം തീരുന്നതിനു മുമ്പ് തന്നെ കമ്പുകള്‍ തിരികെ വെച്ച് ഞാന്‍ സ്ഥലം വിടും.
അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ കലാ പരിപാടികള്‍ക്കായി തടികള്‍ രണ്ടും എടുത്തു ഞാന്‍ എന്റെ പുളി ഏറു  നടത്തി രസിക്കുകയായിരുന്നു, അകലെ നിന്ന് വെളിച്ചപ്പാട് അപ്പുപ്പന്‍ ഓടി വരുന്നത് കണ്ടു എന്നെ ശ്രദ്ധിക്കാതെ അദ്ദേഹം ഓടി അകതോട്ടു കയറി മുറുക്കാന്‍ പെട്ടിയും എടുത്തു, എന്റെ അപ്പുപ്പനെ "പിള്ളേച്ചന്‍ എണീക്ക്" എന്ന് പറഞ്ഞുകൊണ്ട് സ്ഥിരം നടത്തുന്ന dive ചെയ്തു.

എനിക്ക് ഒന്നും ചെയ്യാന്‍ സമയം കിട്ടിയില്ല പിന്നെ കേട്ട ശബ്ദങ്ങള്‍ ഏതാണ്ട് ഇങ്ങനാണ്  "ധപ്പോ ധപ്പോ ധിം (നടുവും തള്ളി വീണതാണ്) എന്റമ്മോ അയ്യോ അയ്യയ്യോ എന്റെ ഭഗവതീ എന്റെ നടു"".

ഭഗവതി വരുന്നോ എന്ന് നോക്കാതെ ഞാന്‍ ഓടി അടുക്കളയില്‍ കയറി, അവിടുന്ന് എത്തി നോക്കി  അപ്പുപ്പന്‍ വന്നു വെളിച്ചപ്പാടപ്പുപ്പനെ പിടിച്ചു പൊക്കി പുറം ഒക്കെ തിരുമ്മി കൊടുത്തു. അപ്പുപ്പന്റെ കട്ടിലില്‍ കിടത്തി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.  ഞാന്‍ തിരികെ ചെന്ന് റൂള്‍ തടി എടുത്തു അപ്പുപ്പന്റെ കയ്യില്‍ കൊണ്ട് കൊടുത്തു. അദ്ദേഹം എന്നെ വഴക്ക് പറഞ്ഞില്ല  
എന്തായാലും, അതില്‍ പിന്നെ,  അതില്‍പ്പിന്നെ വെളിച്ചപ്പാടപ്പുപ്പന്‍  ഒരാഴ്ചയോളം വീട്ടില്‍ വന്നില്ലായിരുന്നു പിന്നെ വരുമ്പോഴെല്ലാം വളരെ മര്യാദയോടെ ചാരുകസേരയുടെ അടുത്ത് പോലും പോകാതെ അപ്പുപ്പന്റെ കട്ടിലിലെ ഇരിക്കുമായിരുന്നുള്ളൂ.  ഒരു പക്ഷെ അദ്ദേഹം അതില്‍ പിന്നെ ചാരുകസേരയില്‍ ഇരുന്നിട്ടുണ്ടോ എന്ന് തന്നെ സംശയം  

വാല്‍ക്കഷണം : നമ്മുടെ ഇന്നത്തെ കാലത്തെ ഡോക്ടര്‍മാര്‍ അതിനു ലീനിംഗ് ചെയര്‍ സിന്‍ഡ്രോം എന്ന് പേരിടുമായിരുന്നു ഒരു പക്ഷെ.

>>> Leaning Chair Syndrome<<< Naughty kids ... Funny Kids.... >>> Easy chair of my Grand Father & Mine....

5 അഭിപ്രായങ്ങൾ:

  1. ഒരു ചെറിയ തിരുത്ത്‌
    എന്റെ അപ്പുപ്പന് ആ സമയത്ത് കടുക്കന്‍ ഉണ്ടായിരുന്നില്ല - എഴുത്ത് വന്ന വഴിക്ക് ആ ഒഴുക്കില്‍ അത് മറന്നു പോയി ക്ഷമിക്കുക..
    അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി. (ഫേസ് ബുക്ക്‌ & മെയില്‍)
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ശ്രീ ആചാര്യന്‍. ഇവിടെ വന്നതിനും കമന്റിയതിനും വളരെ നന്ദി...
    പക്ഷെ എന്താണ് നന്നായത്? ചാരുകസേരയോ എന്റെ ഏറോ വെളിച്ചപ്പാട് അപ്പുപ്പന്റെ വീഴ്ചയോ? ഹ ഹ...
    സ്നേഹപുര്‍വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  3. അപ്പൊ വെളിച്ചപ്പാടിനും അബദ്ധം പറ്റാമല്ലെ? :) നന്നായി അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ