ഇവിടെ വന്നുപോയവർ ...

മറ്റുള്ളവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മറ്റുള്ളവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം


അരിവില കൂടുന്നു
പച്ചക്കറിവില കൂടുന്നു 
ഉള്ളിയുടെ വില കൂടുന്നു.. 
എണ്ണയുടെ വില കൂടുന്നു... 
പാചകവാതകത്തിന്റെ വില കൂടുന്നു... 
ബസ്‌ ചാര്‍ജു കൂടുന്നു.. 
ഓട്ടോ ചാര്‍ജ് കൂടുന്നു
ട്രെയിന്‍ ചാര്‍ജു കൂടുന്നു 
വൈദ്യുതി ചാര്‍ജു കൂടുന്നു.. 
നികുതികള്‍ ചുങ്കങ്ങള്‍ എല്ലാം കൂടുന്നു
കൂടാത്തത് ഒന്ന് മാത്രം. 
മാസാ മാസം ബാങ്ക് അക്കവുണ്ടില്‍ എത്തിപ്പെടുന്ന ശമ്പളം ... 
അത് ഓരോ ദിവസവും കുറയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടത് 


>>>> Worries of an Indian Citizen<<<< ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം...

2013 ജനുവരി 26, ശനിയാഴ്‌ച

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍

ആ കുട്ടിയും അവന്റെ അച്ഛനും നല്ല കൂട്ടുകാരായിരുന്നു 
ആ കുട്ടിക്ക് വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും
ആ കുട്ടി അവന്റെ അച്ഛനേ വളരെയധികം സ്നേഹിച്ചിരുന്നു 
ആ കുട്ടിക്ക് അവന്റെ അമ്മയോടും ഇഷ്ടമായിരുന്നെങ്കിലും

ആവന്‍ വലുതായി കല്യാണ ആലോചനകള്‍ നടത്തുമ്പോഴും
അവന്‍ അച്ഛനോട് ആലോചിച്ചേ കാര്യങ്ങള്‍ നടത്തിയുള്ളൂ
അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും
അവരുടെ ലോകബന്ധങ്ങള്‍ മുറിഞ്ഞു ഞെരിഞ്ഞു തകര്‍ന്നു 

ഇതാണ് ജീവിതം ഇങ്ങനെയാണ് മുമ്പോട്ടുള്ള പ്രയാണം
പഴയ വസ്തുക്കള്‍ ചീഞ്ഞു പുതിയതിന് വളമാകുന്നു
ആ വളത്തില്‍ നിന്നും പുതില കുരുക്കള്‍ മുളക്കുന്നു
അവ ഓര്‍ക്കുന്നില്ല നമുക്കും വരും വീഴ്ചയെന്നുള്ള സത്യം

2012 ഡിസംബർ 16, ഞായറാഴ്‌ച

എന്റെ പ്രിയപ്പെട്ട ശിഷ്യന്‍

എന്റെ കോളേജ് ജീവിതത്തിന്റെ  ഭാഗമായ ഒഴിവു സമയങ്ങളില്‍ (1996) ഞാന്‍ ഹൈ സ്കൂള്‍ കുട്ടികള്‍ക്ക് ട്യുഷന്‍ എടുക്കുമായിരുന്നു. കുറെ ബുദ്ധിമാന്മാരും ബുദ്ധിമതികളും എന്റെ ശിഷ്യ ഗണങ്ങളുടെ കൂട്ടത്തിലുണ്ട്.
കുറച്ചു അബദ്ധങ്ങളും സുബദ്ധങ്ങളും ഉണ്ടായിട്ടുണ്ട് എന്റെ ഭാഗത്തു നിന്നും കുട്ടികളുടെ ഭാഗത്ത്‌ നിന്നും (സത്യം പറയണമല്ലോ).
എന്തായാലും എന്റെ അബദ്ധങ്ങള്‍ പിന്നെ ഒരിക്കല്‍ പറയാം.. 

എന്റെ ഒരു 8-)o ക്ലാസ്സ്‌ ശിഷ്യന്‍ ഉണ്ടായിരുന്നു നല്ല പയ്യന്‍, നല്ല അനുസരണ ഉണ്ട്. ഒരു സാധു ജീവി - വഴക്കാളിയും അല്ല.  നല്ല കുടുംബം നല്ല മാതാ പിതാക്കള്‍. - അവര്‍ക്ക് പയ്യന്‍ നന്നായി പഠിച്ചാല്‍ മാത്രം മതി.
നമ്മുടെ കേരളത്തിലെ പല കുട്ടികളെയും പോലെ ഇംഗ്ലീഷ് അവനും ഒരു ബാലികേറാ മല ആയിരുന്നു.
ആ മലയില്‍ ഉന്തിത്തള്ളി കയറ്റുന്ന പണിയായി എന്റേത്.  എന്തായാലും അവനു എന്നെ ഇഷ്ടപ്പെട്ടു (നമ്മുടെ സ്റ്റൈല്‍ അത്രക്കുണ്ടല്ലോ) എന്റെ "way of teaching" ക്ഷ ങ്ങ ച്ച ഞ്ഞ അങ്ങനെ ഒക്കെ പിടിച്ചു.

ആ ഓണം പരീക്ഷക്ക്‌ 100% മാര്‍ക്ക്‌ കൂടുതല്‍ വാങ്ങി 20 / 50 മാര്‍ക്ക്‌  (കഴിഞ്ഞ ക്ലാസ്സ്‌ പരീക്ഷക്ക്‌ 10 ആയിരുന്നു എന്ന് അര്‍ഥം). ക്രിസ്തുമസ് പരീക്ഷക്ക്‌ ഹാഫ് സെഞ്ച്വറി അടിക്കണം എന്ന ലക്‌ഷ്യം ആയിരുന്നു ഉണ്ടായത് (25/50).

കൂടുതല്‍ തേച്ചാല്‍ (വെളുക്കാന്‍ തേച്ചത്) പാണ്ടായാലോ എന്നൊരു ആലോചന.
ഇടയ്ക്കു ആ കുട്ടിയുടെ അമ്മ പറഞ്ഞു  അവനു അല്പം ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചു കൊടുക്കണം അവന്‍ എങ്ങനെയെങ്ങിലും ഒന്ന് പാസ് ആയിക്കണ്ടാല്‍ മതി - ഇവന്റെ ചേട്ടനും ചേച്ചിയും 10 പാസ്‌ ആയില്ല.  (അത് കേട്ടെനിക്ക് ഒത്തിരി രോമാഞ്ചം ഉണ്ടായി - കാരണം ഒരു അപൂര്‍വ കുടുംബ ജീവിയാണല്ലോ എനിക്ക് ശിഷ്യനായത്  എന്ന് ഓര്‍ത്തു പോയി).

അന്ന് മുതല്‍ ഞാന്‍ ഒരു സുബ്ജെക്റ്റ് കൊടുക്കും അവന്‍ അതെ പറ്റി എഴുതും - അടുത്ത ദിവസം ഞാന്‍ അതിലെ തെറ്റുകള്‍ തിരുത്തി കൊടുക്കും.സ്കൂള്‍ മുതല്‍ എനിക്കിഷ്ടപ്പെട്ട രണ്ടു വിഷയങ്ങള്‍ ആണ് പശുവും (cow) പിന്നെ അശോക മഹാരാജാവും (Emperor Ashoka).
അത് രണ്ടും അടുത്തടുത്ത ദിവസങ്ങളിലായി കൊടുത്തു  അവന്‍ എഴുതി എന്നെ അടുത്ത ദിവസം കാണിച്ചു, കുറച്ചു തെറ്റുകള്‍ ഉണ്ടായിരുന്നു (vocabulary) അല്പം മോശം ആണ്.
അന്ന് ഞാന്‍ അവനോടു പറഞ്ഞു.  രണ്ടു ദിവസം കഴിയുമ്പോള്‍ നിന്റെ നാട്ടിലെ ചേട്ടന്‍മാരോക്കെ വരുന്നില്ലേ.. അവരുടെ മുമ്പില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണാതെ പറഞ്ഞു കേള്‍പ്പിക്കണം (കാരണം പയ്യന്റെ English success story അങ്ങ് കോട്ടയം വരെ ചെന്നി രിക്കുന്നു).

അന്ന് ബുധനാഴ്ച ആയിരുന്നു. അവന്റെ നാട്ടിലെ ചേട്ടന്മാരും ചേച്ചിമാരും പിന്നെ മറ്റു ചില വയസ്സായവരും ഉലപ്പെടെ 10 പേരുണ്ടായിരുന്നു.
ഞാന്‍ എല്ലാരെയും പരിചയപ്പെട്ടു നല്ല ആള്‍ക്കാര്‍ - നല്ല സ്നേഹമായിത്തന്നെ പെരുമാറി - അങ്ങോട്ടും ഇങ്ങോട്ടും.
ഞാനും എന്റെ ശിഷ്യനും മോഹന്‍ലാല്‍ ഫാനുകളും മറ്റുള്ളവരെല്ലാം മമ്മൂട്ടി ഫാനുകളും എ സി കളും ആയിരുന്നതിനാല്‍ കുറെ ചൂട് വാക്കേറ്റങ്ങളും നടന്നു. ചൂട് ചായ ചൂട്പരിപ്പുവട അങ്ങനെ എന്റെ ശിഷ്യന്റെ അമ്മ കൊണ്ട് തന്നതെല്ലാം ആ ചൂടിനിടയില്‍ നന്നായി കടന്നു പോയി (അകത്തേക്ക്).

അവസാനം ഞാന്‍ എഴുനേറ്റു നിന്ന് പറഞ്ഞു. "എന്റെ മഹാനായ ശിഷ്യന്‍ ഇപ്പോള്‍ രാജാ അശോകനെ പറ്റി നിങ്ങളോട് 5 വരികള്‍ സംസാരിക്കും" എന്ന്.
അല്പം വിറയലോടെ ആണെങ്കിലും അവന്‍ തുടങ്ങി എല്ലാവരും ഓരോ സെന്റെന്‍സ് തീര്ന്നപ്പോഴും കൈതട്ടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം കൊണ്ടു ചെന്ന് കുടം ഉടച്ചു - "The Cow Dung of the King Kong was very vast".
പെട്ടെന്നൊരു നിശബ്ദത അവിടെ പൊട്ടി വീണു.  ഞങ്ങള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി - ചിരിക്കണോ അതോ കൈ തട്ടണോ എന്ന് സംശയം. കാരണം അവന്‍ കൊച്ചു പയ്യന്‍ അല്ലെ?
ഞാന്‍ എണീറ്റ്‌ നിന്ന് ആദ്യം കൈ തട്ടി - മറ്റുള്ളവരും എന്നെ പിന്തുടര്‍ന്നു നന്നായി തന്നെ കൈ തട്ടി.
ഒട്ടും തന്നെ ഇംഗ്ലീഷ് പറയാതിരുന്ന പയ്യന്‍ ഇത്രയും പറഞ്ഞതും -- നാണം കുണുങ്ങി ആയിരുന്ന പയ്യന്‍ (പെണ്‍കുട്ടികള്‍ പോലും ഇവനെക്കാള്‍ ധൈര്യശാലികള്‍ ആയിരുന്നു) ഇത്രയും guts കാണിച്ചല്ലോ എന്നുള്ളതും ആയിരുന്നു ഞങ്ങള്‍ എല്ലാവരും കരുതിയത്‌.
എല്ലാവരും പോയി അവനു കൈ കൊടുത്തു - കെട്ടി പിടി ച്ചു.

അടുത്ത ദിവസം ക്ലാസ്സിനിടയില്‍ അവനു ഞാന്‍ ആ തെറ്റ് കാണിച്ചു കൊടുത്തു, എന്താണ് കാരണം എന്നും ചോദിച്ചു
Cow Essay -ില്‍ ഉണ്ടായിരുന്ന Cow Dung -ഉം Ashoka Essay -ഇല്‍ ഉണ്ടായിരുന്ന Kingdom -ഉം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി.
പിന്നെ Emperor Ashoka അവനു ഉച്ചരിക്കാന്‍ പ്രയാസം കുറച്ചു കൂടി ഒരു നല്ല വാക് തപ്പി എടുത്തു പ്രയോഗിച്ചതാണ് King Kong എന്ന്.

എന്തായാലും വെള്ളിയാഴ്ച ഞങ്ങള്‍ ഒരു സെഷന്‍ കൂടി വെച്ചു.  അന്ന് അവന്‍ രണ്ടു essay കളും തെറ്റില്ലാതെ പറഞ്ഞു കേള്‍പ്പിച്ചു - എല്ലാരുടെയും കയ്യടി വാങ്ങി.
എന്തായാലും അതില്‍ പിന്നെ കക്ഷി നല്ല സീരിയസ് ആയി തന്നെ പഠിച്ചു.  അടുത്ത വര്ഷം ഞാന്‍ വേറെ സ്ഥലത്ത് ജോലി കിട്ടി പോയതിനാല്‍ ഞങ്ങളുടെ ക്ലാസുകള്‍ നിര്‍ത്തേണ്ടി വന്നു.
എന്തായാലും പത്താം ക്ലാസ്സ്‌ നന്നായിത്തന്നെ പഠിച്ചു പാസ്‌ ആയ അവന്‍ ഇപ്പോള്‍ കേരളത്തിനു  എവിടെയോ ജോലി ചെയ്യുന്നുണ്ട് - ഞാന്‍ കണ്ടിട്ട് ഒത്തിരി വര്‍ഷങ്ങള്‍ ആയി.
ദൂരെ ഇരുന്നു കൊണ്ട് എന്റെ ആ പ്രിയ ശിഷ്യന് ഞാന്‍ എല്ലാ മംഗളങ്ങളും നേരുന്നു.
പക്ഷെ ഒന്നറിയാന്‍ ആഗ്രഹിക്കുന്നു എന്റെ approach ശരി ആയിരുന്നോ?

>>> Tution Stories <<< My Dear Student<<<

2012 നവംബർ 25, ഞായറാഴ്‌ച

ചുമ്മാതെ എഴുതിയതാണേ -- ക്ഷമിക്കുക


വന്നു പോയ്‌ ദീപാവലി പണ്ടേ വന്നുപോയ്‌ വിഷുവതും  മാവേലിമന്നനും
പാഠശാലകള്‍ വീണ്ടും തുറന്നപ്പോള്‍ കുട്ടികള്‍ക്കാനന്ദം ഉണ്ടാവുമോ?
ഇനിവരാനുള്ളതൊ ക്രിസ്തുമസ് രാവുകള്‍ മഞ്ഞണിഞ്ഞെത്തുന്ന അവധി ക്കാലം
ദേ വന്നു പത്തുനാള്‍ ദാ പോയി അവധികള്‍ കണ്‍ തുറക്കും മുംപേ പോയ്‌ മറയും

>>> Holidays <<< Memories,,,,

2011 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ചോദ്യങ്ങള്‍ : ഉത്തരങ്ങള്‍

ചോദ്യങ്ങള്‍
ശോകം സത്യമാണെങ്കില്‍ സന്തോഷം എന്തിനാണ്?
കരച്ചില്‍ സത്യമാണെങ്കില്‍ ചിരി എന്തിനാണ്?
ഇരുട്ട് സത്യമാണെങ്കില്‍ വെളിച്ചം എന്തിനാണ്?
കണ്ണീര്‍ സത്യമാണെങ്കില്‍ പുഞ്ചിരി എന്തിനാണ്? 
അലച്ചില്‍ സത്യമാണെങ്കില്‍ വിശ്രമം എന്തിനാണ്?
വെറുപ്പ്‌ സത്യമാണെങ്കില്‍ സ്നേഹം എന്തിനാണ്?
മരണം സത്യമാണെങ്കില്‍ ജനനം എന്തിനാണ്?

ഉത്തരങ്ങള്‍
സന്തോഷം ഇല്ലതപ്പോഴേ ശോകം ഉണ്ടാകുന്നുള്ളൂ!
ചിരി ഇല്ലാതപ്പോഴേ കരച്ചില്‍ വരാറുള്ളൂ!
വെളിച്ചം ഇല്ലാതപ്പോഴേ ഇരുട്ട് പടരുന്നുള്ളൂ!
പുഞ്ചിരി ഉള്ളപ്പോഴും കണ്ണീര്‍ വരും (പക്ഷെ സന്തോഷക്കണ്ണീര്‍)!
അലച്ചില്‍ കഴിഞ്ഞുള്ള വിശ്രമം സുഖകരമാണ്.
സ്നേഹം ഉള്ളിടത് വെറുപ്പ്‌ ഉണ്ടാകാറില്ല!
ജനനം തുടക്കമോ മരണം ഒടുക്കമോ ഇല്ല - വെറും വിശ്രമ സ്ഥലങ്ങള്‍!


>>> Questions & Answers <<< My Answers & ideas..

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പ്രേതാനുഭവങ്ങള്‍ - വിശ്വസിച്ചാലും ഇല്ലെങ്കിലും.

പലര്‍ക്കും ഇത് പോലെ പലതും പറയാനുണ്ടാവും.  എന്തൊക്കെ പറഞ്ഞാലും ചില അമാനുഷിക ശക്തികള്‍ നമുക്ക് ചുറ്റും ഉണ്ടെന്നുള്ളത് സത്യമാണ്. വെയിലിനു നിഴലും, വെളിച്ചത്തിന് ഇരുട്ടും, പകലിനു രാത്രിയും ഉള്ളതുപോലെ ഇതൊക്കെ സത്യം തന്നെ.  പിന്നെ വിശ്വാസം, അതല്ലേ എല്ലാം. 
പലരും എന്നോട് പങ്കുവെച്ച ചില അമ്മനുഷികാനുഭവങ്ങള്‍ ആണിവിടെ ചേര്‍ക്കുന്നത്.
എന്റെ ഒരു കൂട്ടുകാരന്‍ - (ഇവിടെ നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച അജിത്‌) പറഞ്ഞ സംഭവം ആണിത്.
ഈ സംഭവം നടക്കുന്നത് 2000 ആണ്ടിലാണ്.  ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്നത് ഒരു ഡല്‍ഹി ആസ്ഥാന കമ്പനിയുടെ ബാംഗ്ലൂര്‍ റിജിയണല്‍ ഓഫീസ്‌ -ലാണ്.  ഞങ്ങള്‍ താമസിച്ചിരുന്നത് കമ്പനി തന്ന ഒരു രണ്ടു ബെഡ് റൂം അപര്ട്ട്മെന്റില്‍ ആയിരുന്നു.  അത് HAL എയര്‍ പോര്‍ട്ട്‌നു അടുത്തു തന്നെ ആയിരുന്നു. ആ കെട്ടിടം പണി തീരാന്‍ കുറയെ സമയം എടുത്തതായി കേട്ടിട്ടുണ്ട്, ഏഴു നിലകളുള്ള ആ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസ സ്ഥലം.  ഞങ്ങള്‍ (ഞാനും എന്റെ രണ്ടു കൂട്ടുകാരും - ഒരാള്‍ ബെല്‍ഗാമില്‍ നിന്നും മറ്റെയാള്‍ ബെന്ഗാളില്‍ നിന്നും) പലപ്പോഴും വരാന്‍ ഒത്തിരി താമസിക്കാറുണ്ട്‌... എന്റെ ഈ കൂട്ടുകാരന്‍ എന്നെ കാണാന്‍ ചിലപ്പോഴൊക്കെ വരാറുണ്ട്...
ഞാന്‍  നാട്ടില്‍ പോയിരുന്ന ഒരു സമയം (മറ്റു രണ്ടു പേരും അവരുടെ ബന്ധുക്കളുടെ വീട്ടിലും പോയിരുന്നു) എനിക്ക് അജിയെ അറിയിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ദിവസം കഴിഞ്ഞു തിരികെ വന്നപ്പോള്‍ അവനെ പോയി കണ്ടു.  ഒരു കുസൃതി ചിരിയോടെ അവന്‍ ചോദിച്ചു "എന്നാ നിങ്ങളുടെ കൂടെ പെണ്ണുങ്ങളും താമസിക്കുന്നുണ്ടോ?".
ഞാന്‍ പറഞ്ഞു "ഞങ്ങള്‍ മൂന്നു പേരും റൂമില്‍ ഇല്ലായിരുന്നു, ഇന്ന് രാവിലെയാണ് വന്നത്, എന്താ പ്രശ്നം?"
അജി "ഞാന്‍ വെള്ളിയാഴ്ച ഒരു 11 മണിക്ക് നിങ്ങടെ റൂമില്‍ വന്നപ്പോള്‍ ഒരു പെണ്ണ് നിങ്ങടെ റൂമില്‍ നിന്നും വന്നു ലിഫ്റ്റില്‍ കയറി പോകുവാന്‍ അങ്ങോട്ട്‌ പോകുന്നത് കണ്ടു".
ഞാന്‍ "അങ്ങനെ വരാന്‍ സാധ്യത ഇല്ല, അവിടെ ലിഫ്റ്റ്‌ കേടാണ്, ആരും യൂസു ചെയ്യുന്നില്ല, പിന്നെ മൂന്നാമത്തെ നിലയിലെ ഫ്ലാറ്റില്‍ മരുന്നുകളും ഒക്കെ വെച്ചിരിക്കുന്നു - അവിടെ ആരും താമസം ഇല്ല, പിന്നെ നിനക്ക് മറ്റവന്മാരെ അറിയില്ലേ, അങ്ങനൊന്നും മോശമായ കാര്യങ്ങള്‍ ചെയ്യില്ല, അതിനുള്ള ഗട്സും അവന്മാര്‍ക്കില്ല."
അവന്‍ "ശരി എന്തെങ്കിലും ആകട്ടെ" പിന്നെ ഞങള്‍ മറ്റു കാര്യങ്ങള്‍ സംസാരിച്ചു.. പിന്നെ മറ്റു വിവരങ്ങള്‍ സംസാരിച്ചു പിരിഞ്ഞു.
പിറ്റേന്ന് കമ്പനിയില്‍ ചെന്ന ഞാന്‍ മറ്റുള്ളവരുമായി ഈ വിഷയം സംസാരിച്ചു, ഇത് പോലെ ഉള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രേ...  ചിലര്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ കണ്ടിട്ടുണ്ട്. ചിലരെ കാലില്‍ പിടിച്ചു വലിച്ചു വെളിയില്‍ കൊണ്ടിട്ടിട്ടുണ്ട്, ചിലരുടെ തൊണ്ടയില്‍ ഞെക്കിയിട്ടും ഉണ്ടത്രേ.
ആ അപാര്‍ത്മെന്റ്റ് ഒരു പ്രേത ഭാവനമാനെന്നും, അവിടെ ആരും സ്ഥിരമായി താമസിക്കാരും ഇല്ല, കാരണം, ഇങ്ങനത്തെ ഈ അനുഭവങ്ങള്‍ തന്നെ.
എന്താണെന്നറിയില്ല, ആ കമ്പനി ഇപ്പോഴും ആ അപാര്‍ത്മെന്റുകള്‍ വിട്ടിട്ടില്ല.  (ഞാന്‍ ആ കമ്പനിയില്‍ നിന്നും പോന്നിട്ട് എട്ടു വര്‍ഷങ്ങള്‍ ആയി).



>>> Ghost Stories <<< Super natural experiences >>> Believe or not<<<

2011 ജൂലൈ 27, ബുധനാഴ്‌ച

കൌതുക വാര്‍ത്തകള്‍ - (മംഗളം ന്യൂസ്‌ പേപ്പറില്‍ നിന്നും)

===================== From Mangalam News Paper ======================
പുരുഷന്മാരുടെ രക്‌തം കുടിച്ച്‌ സംതൃപ്‌തിനേടുന്ന യക്ഷികളുടെ കഥകള്‍ മലയാളിക്ക്‌ അപരിചതമല്ല. രക്‌തം പുരണ്ട തേറ്റകള്‍ നീട്ടി. അഴിച്ചിട്ട മുടിയുമായി നില്‍ക്കുന്ന കള്ളിയങ്കാട്ട്‌ നീലി കേരളീയന്റെ മുന്നിലുണ്ട്‌. രക്‌തം ഭക്ഷണമാക്കിയ ഡ്രാക്കുളയുടെ കഥകളും ചരിത്രത്തിലുണ്ട്‌. ഡ്രാക്കുളയെപ്പോലെ രക്‌തം കുടിക്കുന്ന ഒരു പുരുഷരക്‌തരക്ഷസിന്റെ കഥയാണ്‌ ഇപ്പോള്‍ മധ്യപ്രദേശില്‍ ചര്‍ച്ചാവിഷയം. കാരണം, മഹേഷ്‌ അഗര്‍വാള്‍ എന്ന ഈ യുവാവ്‌ വര്‍ഷങ്ങളായി ഭാര്യയുടെ രക്‌തം കുടിക്കുമായിരുന്നെന്ന വാര്‍ത്തയാണ്‌ മധ്യപ്രദേശുകാരെ ഞെട്ടിച്ചത്‌.

ഭാര്യയുടെ കൈത്തണ്ടയില്‍നിന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ചാണ്‌ ഇയാള്‍ രക്‌തം ശേഖരിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ ഗ്ലാസിലേക്ക്‌ ഒഴിച്ചാണ്‌ കുടിക്കുന്നത്‌. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍പ്പോലും മഹേഷ്‌ ഈ പതിവ്‌ മുടക്കിയിരുന്നില്ല. ദിവസവും മുടങ്ങാതെ മഹേഷ്‌ രക്‌തം കുടിച്ചതിനേത്തുടര്‍ന്ന്‌ ശാരീരിക തളര്‍ച്ചയും രോഗങ്ങളും വേട്ടയാടിത്തുടങ്ങിയതോടെയാണ്‌ ഇയാളുടെ ഭാര്യ പോലീസില്‍ പരാതിപ്പെടുന്നത്‌.

2007ലായിരുന്നു മഹേഷിന്റെ വിവാഹം. കല്യാണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മഹേഷ്‌ ഭാര്യയുടെ രക്‌തം ഊറ്റിക്കുടിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌ ഈ രക്‌തരക്ഷസ്‌.
=============================================

ടിം, ടിം, ടിം, ടിം... വ്യത്യസ്‌തമായുള്ള മണിയടിയുടെ ശബ്‌ദം ശ്രദ്ധിക്കുകയായിരുന്നു ആ സ്‌കൂളിലെത്തിയ ഒരു സംഘം വിദേശികള്‍. മണിയടിശബ്‌ദം കേട്ട്‌ നോക്കിയ ഇവര്‍ ഞെട്ടി. മണിയായി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതോ ഒരു ബോംബ്‌. ലോഹകഷ്‌ണമാണെന്നു കരുതിയാണ്‌ സ്‌കൂള്‍ അധികൃതര്‍ ബോംബ്‌ മണിയായി കെട്ടിത്തൂക്കിയിരുന്നത്‌. ഇതില്‍ കരിങ്കല്‍ കഷ്‌ണങ്ങള്‍കൊണ്ടിടിച്ചാണ്‌ ഇവര്‍ മണിയടിച്ചിരുന്നത്‌. ഉഗാണ്ടയിലെ ഒരു വിദൂരഗ്രാമത്തിലെ സ്‌കൂളിലാണ്‌ സംഭവം.

കുഴിബോംബുകളെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും ഗ്രാമവാസികളെയം ബോധവാന്മാരാക്കാന്‍ എത്തിയ ഒരു സംഘം വിദേശിയരാണ്‌ മണിയായി കെട്ടിത്തൂക്കിയത്‌ പ്രഹരശേഷിയേറിയ ബോംബാണെന്ന്‌ തിരിച്ചറിഞ്ഞത്‌. കരിങ്കല്ലുകൊണ്ടുള്ള ഇടിയുടെ ശക്‌തിയേറിയിരുന്നെങ്കില്‍ ഈ ബോംബ്‌ പൊട്ടുമായിരുന്നെന്ന്‌ ഇവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത്‌ സ്‌കൂള്‍ അധികൃതരാണ്‌. 700 കുട്ടികളാണ്‌ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്‌. പുതിയൊരു മണി വാങ്ങി കൊടുത്താണ്‌ സംഘം സ്‌കൂളില്‍നിന്നു മടങ്ങിയത്‌.

>>> Copy Cat <<< Bomb School >> Living Dracula