ഇവിടെ വന്നുപോയവർ ...

2013 ജനുവരി 26, ശനിയാഴ്‌ച

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍

ആ കുട്ടിയും അവന്റെ അച്ഛനും നല്ല കൂട്ടുകാരായിരുന്നു 
ആ കുട്ടിക്ക് വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും
ആ കുട്ടി അവന്റെ അച്ഛനേ വളരെയധികം സ്നേഹിച്ചിരുന്നു 
ആ കുട്ടിക്ക് അവന്റെ അമ്മയോടും ഇഷ്ടമായിരുന്നെങ്കിലും

ആവന്‍ വലുതായി കല്യാണ ആലോചനകള്‍ നടത്തുമ്പോഴും
അവന്‍ അച്ഛനോട് ആലോചിച്ചേ കാര്യങ്ങള്‍ നടത്തിയുള്ളൂ
അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും
അവരുടെ ലോകബന്ധങ്ങള്‍ മുറിഞ്ഞു ഞെരിഞ്ഞു തകര്‍ന്നു 

ഇതാണ് ജീവിതം ഇങ്ങനെയാണ് മുമ്പോട്ടുള്ള പ്രയാണം
പഴയ വസ്തുക്കള്‍ ചീഞ്ഞു പുതിയതിന് വളമാകുന്നു
ആ വളത്തില്‍ നിന്നും പുതില കുരുക്കള്‍ മുളക്കുന്നു
അവ ഓര്‍ക്കുന്നില്ല നമുക്കും വരും വീഴ്ചയെന്നുള്ള സത്യം

1 അഭിപ്രായം:

  1. പലപ്പോഴും ജീവിതം ഇങ്ങനെ ആണ് നാം ഒന്ന് കാണുന്നു, വിചാരിക്കുന്നു പക്ഷെ "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്"
    സ്നേഹപൂര്‍വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ