ഇവിടെ വന്നുപോയവർ ...

നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂൺ 9, ഞായറാഴ്‌ച

നായർ ദി ഗ്രേറ്റ് --- ഒരു ചുള്ളന്റെ കഥ


ഞാൻ നേരത്തെ പോസ്റ്റ്‌ ചെയ്തപ്പോൾ എന്റെ ബാംഗ്ലൂർ  ജീവിതത്തെ പറ്റി എഴുതിയിരുന്നല്ലോ.
ഞാൻ നായരെ കൂടാതെ അജി നായർ  മനു നായർ പിന്നെ ഒന്ന് രണ്ടു ചെറിയ നായർമാരും (ചിലരൊക്കെ വന്നും പോയും ഇരിക്കും -- ഞങ്ങൾ അവരെ ഒക്കെ നാടോടി നായർമാർ എന്ന് വിളിക്കും). 

നേരത്തെ ഒരിക്കൽ പറഞ്ഞത് പോലെ അജി നായർ ഒറ്റയ്ക്ക് തന്നെ ഒരു ഒന്നൊന്നര നായർ  ആയിരുന്നു.  ഒരു ജീവിച്ചിരിക്കുന്ന കാമദേവൻ - വഴിയെ പോകുന്ന എല്ലാ പെണ്‍കുട്ടികളും ആന്റിമാരും ഈ വഴി വരുന്നത് ഈ സുന്ദര പുരുഷനെ കണ്‍ കുളിർക്കെ കാണാൻ മാത്രം ആണെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആ സമയത്ത് ഈയുള്ളവൻ അല്പം research  നടത്തുക ആയിരുന്നതിനാൽ (ഹൌ ടു ബെഗ് ഫോർ എ ബെറ്റർ ജോബ്‌)))) ഈ സുന്ദര കളേബരന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.  എന്തായാലും ചില രസകരമായ സംഭവങ്ങൾ ഞാൻ ചേർക്കുന്നുണ്ട് - അതിൽ  ഒന്നാണ് ഇത്:.

മുൻ കുറിപ്പ് --- ഇതിലെ കഥാ പാത്രങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവരായാതിനാൽ വായിക്കുന്നവർ സ്വന്തം ജാമ്യത്തിലോ ആൾ ജാമ്യത്തിലോ വായിക്കുക.

അജി പുതിയ ഡ്രസ്സ്‌ വാങ്ങി.  അടിപൊളി കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ പിന്നെ കൂടെ അത്യാവശ്യം വേണ്ട മറ്റു "സാധനങ്ങളും".  അത് വാങ്ങിയപ്പോൾ മുതൽ അവനു അത് ഇടാഞ്ഞിട്ടു ചൊറിച്ചിലായി.  അവസാനം മനു പറഞ്ഞു "അജി നീ ഇത് ശനിയാഴ്ച ഇട്ടോണ്ട് എന്റെ ഓഫീസിൽ വാ.   അടിപൊളി കുട്ട്യോൾ ഒക്കെ അന്ന് വരും അവരെ ഒക്കെ പരിചയപ്പെടുത്താം".

ചെക്കനു സന്തോഷം ആയി.... സന്തോഷ്‌ എന്ന് പേരുള്ള എനിക്കും സന്തോഷം ആയി.  ഞങ്ങൾ 3 പേരും ശനിയാഴ്ച വൈകിട്ട് ഇന്ദിരാനഗർ 9th സ്ട്രീറ്റ്ൽ വൈകിട്ട് 5 മണിക്ക് ഒത്തു കൂടാം എന്ന് തീർച്ചപ്പെടുത്തി.

ശനിയാഴ്ച കൃത്യം 5 മണിക്ക് തന്നെ ഞാൻ മനുവിന്റെ ഓഫീസിലെത്തി റിസെപ്ഷനിൽ പറഞ്ഞിട്ട് വന്നു ഒരിടത് ഓരത്തിൽ സമാധാനമായി  ഇരുപ്പുറപ്പിച്ചു.  കാണാൻ അഴകുള്ള ചുള്ളത്തികളും ചുള്ളന്മാരും വന്നും പോയും -കൊണ്ടിരുന്നു - ഞാൻ അവരെ കണ്ടുംകൊണ്ടിരുന്നു, വേറെ എന്ത് ചെയ്യാൻ?


ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മനു ഇറങ്ങിവന്നു അവന്റെ ഷൂ വിന്റെ ഏരിയയില്നിന്നും ഒരു പത്തു അടി തള്ളി നിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു. അവന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ വരുന്നുമുണ്ട്.
അപ്പോഴേക്കും അജി വന്നു.  ബൈക്ക് ഒരു സൈഡ്ൽ വെച്ചിട്ട് കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ (അല്പന് ഐശ്വര്യം വന്നാൽ ത്രിസ്സന്ധ്യക്കും കറുത്ത കൂളിംഗ്‌ ഗ്ലാസ്സ് വെക്കും എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ  വന്നു) കറക്കി മൂക്കത്ത് വെച്ച് മുടി മാടി  ഒതുക്കി ഒരു കമലഹാസ്സൻ പോസ് ചെയ്തു.

കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ ചേരുന്ന ഷൂ പിന്നെ ഒരു സ്റ്റൈൽ ബാഗും, അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് എല്ലാ പെണ്‍കുട്ടികളും അവനെ നോക്കി ചിരിച്ചു കൊണ്ട് പോകുന്നു  അവനും അത് ശ്രദ്ധിച്ചു ഞങ്ങൾ വായ പൊളിച്ചു നോക്കി നില്ക്കുന്നത് കണ്ടു "കണ്ടോട എന്റെ  ഗ്ലാമർ -- എവിടെ പോയാലും ഇവറ്റകൾ എന്നെ വിടുന്നില്ല എന്ന പോലെ ഒരു ചിരി ചിരിച്ചു".

ചുള്ളൻ ഭയങ്കര സ്റ്റൈൽ - എന്നിട്ട് എന്റെ  അടുത്ത് വന്നു പറഞ്ഞു "ശ്ശോ എന്റെ ഈ നശിച്ച സൌന്ദര്യം കൊണ്ട് ഞാൻ മടുത്തു കണ്ടില്ലേ എല്ലാ പിള്ളാർക്കും എന്നെ അറിയാം എന്നാ ഒരു ചിരിയാ ചിരിക്കുന്നെ... എനിക്ക് വയ്യ ഒന്നിരിക്കട്ടെ"

പിന്നെയും പോകുന്ന പിള്ളാരെല്ലാം ഇവനെ നോക്കി ചിരിക്കുന്നുണ്ട് ചിലര് മറ്റുള്ളവരോടു  പറഞ്ഞു എല്ലാരും കൂടെ ചിരിക്കുന്നു, പിന്നെ ചിലര് കൂട്ടച്ചിരി അത് വേറെ..
നമ്മുടെ കമല ഹാസ്സൻ ഒന്നുകൂടെ സ്റ്റൈൽ മന്നൻ ആയിട്ട് ഇരിക്കുന്നു
എനിക്ക് എന്തോ ഒരു പന്തികേട്‌ പ്രശ്നം ഞാൻ കണ്ടു പിടിച്ചു അജിയുടെ അടുത്ത് ചെന്ന് പറഞ്ഞു, "ഡാ താഴെ നോക്ക്"

"പോടാ പെണ്‍ പിള്ളേരെല്ലാം ഇവിടെയാ താഴെ ആരാ ഉള്ളേ .. എന്നെ ശല്യം ചെയ്യാതെ".
ഞാൻ മനുവിനെ വിളിച്ചു അവന്റെ കാതിൽ ആ പ്രശ്നം  അവതരിപ്പിച്ചു.
മനു അജിയുടെ അടുത്തേക്ക് ചെന്നു.
"ടാ മനു കണ്ടോടാ നീ നോക്കീട്ടു തിരിഞ്ഞു പോലും നോക്കാത്ത ആ രജനി എന്നെ നോക്കി ചിരിക്കുന്നത്".
സഹികെട്ട മനു ദേഷ്യത്തോടെപറഞ്ഞു "പാന്റിന്റെ സിപ്‌ ഇടാതെ ഇങ്ങനെ നടന്നാൽ നാട് മുഴുവൻ നിന്നെ നോക്കി കൈ തട്ടി ചിരിക്കും"...

അന്ന് അജി ഓടിപ്പോയ വഴിയിൽ  ഇന്നും പുല്ലു മുളച്ചിട്ടില്ല (കാരണം അതെല്ലാം ടാർ ചെയ്തു)..

==============
മനു ഇപ്പോൾ പട്ടാളക്കാരനാണ്‌.
അജി ഒരു MNC Bank  ഉദ്യോഗസ്ഥനും (NRI ആള് ഇപ്പോൾ) 

2013 ജനുവരി 12, ശനിയാഴ്‌ച

ഞാന്‍ ഹനുമാന്‍


കുട്ടിക്കാലം മുതലേ എനിക്ക് കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടം ആയിരുന്നു അന്നും ഇന്നും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും പിന്നെ ആനകളും തന്നെ.  പിന്നെ ഹനുമാനും കര്‍ണ്ണനും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ആയി.
ഇതില്‍ ഹനുമാനെ പറ്റി ആദ്യമായി കഥ പറഞ്ഞു തന്നത് ഞങ്ങളുടെ 3-) മത് ക്ലാസ്സിലെ അക്കാമ്മ ടീച്ചര്‍  ആയിരുന്നു. അന്ന് ഹനുമാന്റെ വാല് നീളുന്നതിനെ പറ്റി പറഞ്ഞ രംഗങ്ങളൊക്കെ ഇന്നും മനസ്സില്‍ നിന്ന് പോകുന്നില്ല തന്നെ.

എന്തായാലും എന്റെ അപ്പുപ്പന് പുരാണ ഇതിഹാസങ്ങളിലൊക്കെ നല്ല ജ്ഞാനം ഉണ്ടായിരുന്നു. (ഒത്തിരി കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു).
എനിക്കെന്തായാലും അപ്പോള്‍ 5 - 6 വയസ്സ് കാണും രാവിലെ അപ്പുപ്പന്‍ ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് ചാടിയ കഥയാണ്‌ പറഞ്ഞു തന്നത്.  കൂടാതെ അപ്പുപ്പന്‍ വീര അന്ജനേയാരുടെ ധൈര്യം, സ്വാമി ഭക്തി, വീരത ഒക്കെ പറഞ്ഞു തന്നു.

സാധാരണയായി ഊണ് കഴിഞ്ഞു മയങ്ങുന്ന സ്വഭാവം നാട്ടിന്‍പുറത്തെ എല്ലാ കാരണവന്മാര്‍ക്കും ഉള്ളത് പോലെ തന്നെ അപ്പുപ്പനും ഉണ്ടായിരുന്നു. അപ്പുപ്പന്‍ ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെളിയിലേക്കിറങ്ങി ചുറ്റി നടന്നു.  എങ്കിലും ഹനുമാന്റെ ചാട്ടം മനസ്സീന്നു പോകുന്നില്ല.
പഴയ വീടിനു രണ്ടു വഴികളുണ്ട്, ഒന്ന് ചെറിയ രണ്ടു മൂന്ന് പടികളുള്ള വഴിയും മറ്റേതു ചെറിയ വണ്ടികള്‍ കയറി വരാനുള്ള വഴിയും. ഈ വണ്ടികള്‍ വരുന്ന വഴിയുടെ വലതു വശത്ത്  ഒരു പഴയ കല്ല്‌ വെട്ടാന്‍ കുഴി ഉണ്ടായിരുന്നു (മഴക്കാലത്ത് അതില്‍ വെള്ളം നിറയും).

ആ കുഴിയുടെ കരയില്‍ നിന്ന് മോണ്ട് "ഞാന്‍ ഹനുമാന്‍""" മറുകരയിലേക്ക് നോക്കി.  മറുകരയില്‍ അതാ ലങ്ക... അടുത്ത് കിടന്ന മടല്‍ എടുത്തു തോളില്‍ വച്ച്... "ജയ് ശ്രീ രാം"എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
എന്നിട്ട് ഉയര്‍ന്നു പൊങ്ങി.. കൊള്ളാം, പൊക്കം വെച്ച് തുടങ്ങി.. പുറകോട്ടു നീങ്ങി, മുന്നോട്ടു ആഞ്ഞു എടുത്തു ചാടി.. ചങ്കും തള്ളി കുഴിയിലേക്ക് വീണു കുറെ നേരത്തേക്ക് എണീക്കാന്‍ പറ്റിയില്ല..
ഞാന്‍ ആദ്യം ഓര്‍ത്തത്‌ അപ്പോള്‍ ഹനുമാന്‍ സ്വാമി യെ പറ്റി ആയിരുന്നു -- അദ്ദേഹം ഇങ്ങനെ വീണിരുന്നെങ്കില്‍ എന്ത് ചെയ്തായേനെ?

മടല്‍ കൊണ്ട് കുത്തിപ്പിടിച്ചു ഞാന്‍ എണീറ്റ്‌  ഭാഗ്യം ആരും കണ്ടില്ല.
പഴയ ചാരത്തിന്റെ പുറകില്‍ എന്നെ പോലുള്ള മഹാന്മാര്‍ക്ക് മാത്രം കയറാവുന്നപോലെ ഒരു വാതിലുണ്ടായിരുന്നു.  അതിലെ കയറി കട്ടിലില്‍ വന്നു കിടന്നു. ശരീരം മുഴുവന്‍ വേദന, അവിടെ ഇവിടെ ഒക്കെ രക്തം വനുന്നു.  അപ്പുപ്പനോ അമ്മാവനോ കണ്ടാല്‍ അടി ഉറപ്പാണേ. വേദന കടിച്ചമര്‍ത്തി.. കാരണം ഞാന്‍ അപ്പോഴും ഹനുമാന്‍ തന്നെ "താഴെ വീണ ഹനുമാന്‍" ആണെന്ന് മാത്രം.

അപ്പോള്‍ അമ്മാവന്‍ കയറി വന്നു, അടുത്തുള്ള കട്ടിലില്‍ കിടന്നു, ഞാന്‍ കിടക്കുന്നത് കണ്ടു എന്നെ വിളിച്ചു "എടാ മോനെ അമ്മാവന്റെ കാല്‍ ഒന്ന് വലിക്കെടാ" എന്ന് പറഞ്ഞു.  ഞാന്‍ കുനിഞ്ഞു കൂടി എണീറ്റു വന്നു തറയില്‍ ഇരുന്നു അമ്മാവന്റെ കാല്‍ വിരലുകള്‍ പിടിച്ചു വലിച്ചു.
ഞാന്‍ കുനിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ അമ്മാവന്‍ എന്നെ പൊക്കി എണീപ്പിച്ചു.
ഇപ്പോള്‍ അടി പൊട്ടും എന്ന് ഞാന്‍ കരുതി. പക്ഷെ എന്റെ അമ്മാവന് വളരെ സങ്കടം ആണ് വന്നത് "അയ്യോ എന്താടാ കുട്ടാ, എവിടാ നീ വീണത്‌?" എന്ന് പറഞ്ഞു കൊണ്ട് എന്നെ പൊക്കി എടുത്തു കൊണ്ടുപോയി ശരീരത്തെ രക്തം ഒക്കെ കഴുകി, മുറിവില്‍ ഒക്കെ ഏതോ പൌഡര്‍ ഒക്കെ ഇട്ടു 
എന്റെ ഹനുമാന്‍ കഥ ഒന്നും ഞാന്‍ അമ്മാവനോട് പറഞ്ഞില്ല. എന്നെ അടുത്ത് കൊണ്ട് വന്നു കട്ടിലില്‍ കിടത്തി.

എന്തായാലും വൈകുന്നേരം ആയപ്പോള്‍ അല്പം പനീക്കോള്‍ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വലിയമ്മച്ചി പറഞ്ഞത് കേട്ട് അമ്മാവന്‍ എന്നെ എടുത്തു കൊണ്ട് തന്നെ ആശുപത്രിയില്‍ പോയി. ഡോക്ടര്‍ വളരെ സന്തോഷത്തോടു കൂടിത്തന്നെ എന്റെ സ്വന്തം ചന്തിയില്‍ നല്ല ഒരു കുത്തും മേലു മുഴുവന്‍ വെച്ചുകെട്ടും തന്നു. പിന്നെ കയ്പും ചവര്‍പ്പും ഉള്ള കുറെ ഗുളികകളും. അതും അമ്മാവന്‍ തന്നെ എനിക്ക് വൈകിട്ട് കഴിക്കാന്‍ എടുത്തു തന്നു.
അടുത്ത നാള്‍ അമ്മാവന്റെയും അപ്പുപ്പന്റെയും കൈകളില്‍ തൂങ്ങിക്കിടന്നാണ് "ഞാന്‍ ഹനുമാന്‍" ആശുപത്രിയില്‍ പോയത്.

>>> An example shows how the stories and cartoons impacts young kids<<<< I am Hauman

2013 ജനുവരി 5, ശനിയാഴ്‌ച

അപ്പുപ്പന്റെ ചാരു കസേര - എന്റെയും


എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണിത്. 
കോട്ടയം പോലുള്ള നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നിട്ടുള്ള താങ്കളില്‍ പലരും ചാര് കസേരകള്‍ കണ്ടിട്ടുണ്ടാവുമല്ലോ.  നാല് പട്ടിക കഷ്ണങ്ങള്‍ വീതമുള്ള രണ്ട് കൊച്ചു കട്ടിളകള്‍  കൂട്ടി യോജിപ്പിച്ച് അതില്‍ ഒരു കാന്‍വാസ് തുണി തലങ്ങനെ ഇടും.  കാലു നീട്ടി ഇരിക്കുവനായി അടിയിലെ പട്ടിക ക്കൂട്ടില്‍ നിന്നും നീണ്ട രണ്ടു മിനുക്കിയ പട്ടിക കഷ്ണങ്ങള്‍ മുമ്പോട്ട്‌  നീട്ടി പിടിപ്പിച്ചിരിക്കും.  ഈ കാന്‍വാസ്  തുണി ബാലന്സ് ചെയ്യുന്നത് മുകളിലും താഴെയും ഉള്ള രണ്ടു റൂള്‍ തടികള്‍ ആണ്.  അതാണെ ഇതിന്റെ ഒരു ഗുട്ടന്‍സ് ... മറ്റാരോടും പറയണ്ട  
ഇതില്‍ കിടന്നുറങ്ങാനും മയങ്ങാനും ഒക്കെ നല്ല സുഖം ആണ്. ഇതൊക്കെ അപ്പുപ്പന്മാരുടെ ഒരു സ്വകാര്യ സ്വത്താണ്, പിള്ളാര്‍ അടുത്ത് വന്നാല്‍ ഓടിച്ചുവിടും (ഇപ്പോഴത്തെ പിള്ളേരുടെ മൊബൈല്‍ പവര്‍ പോലെ പണ്ടത്തെ അപ്പുപ്പന്മാരോക്കെ  പവര്‍ കാട്ടിയിരുന്നത് വീട്ടില്‍ സ്വന്തമായി ഉള്ള ചാരുകസേരയും മുറുക്കാന്‍ പെട്ടിയും മുറുക്കി തുപ്പാന്‍ ഉള്ള കോളാമ്പിയും കാതിലെ കല്ല്‌ വെച്ച കടുക്കനും ആണ് - അതൊക്കെ immovable Assets ആണ് കേട്ടോ).   

അങ്ങനെ ചുരുക്കി പറഞ്ഞാല്‍ എന്റെ അപ്പുപ്പനും സ്വന്തമായി ഈ വക immovable assets എല്ലാം ഉണ്ടായിരുന്നു. എന്തായാലും ഞങളുടെ അപ്പുപ്പന്‍ പണ്ട് മുതലേ ഒരു സോഷിയല്‍ വാദി ആയിരുന്നതിനാല്‍ ഞങ്ങള്‍ പിള്ളേര്‍ക്കും അതില്‍ കിടപ്പാടം അനുവദിച്ചിരുന്നു. ഇവിടെ എന്റെ അപ്പുപ്പന്റെ ഒരു ഒരു നേരുങ്ങിയ അല്ലെങ്കില്‍ അടുത്ത ഒരു സ്നേഹിതന്‍ അപ്പുപ്പന്‍ (close and best friend) തന്നെ അപ്പുപ്പന് പോട്ടിയായി (compete) വരും . അദ്ദേഹം ഞങ്ങളുടെ നാടിലെ ദേവി ക്ഷേത്രത്തിലെ വെളിച്ചപ്പാടും എന്റെ അപ്പുപ്പന്റെ ഉറ്റ സ്നേഹിതരില്‍ ഒരാളും ആയിരുന്നു. പുള്ളി ഞങ്ങളുടെ വീട്ടില്‍ അപ്പുപ്പനെ കാണാനും പിന്നെ അവരുടെ ചീട്ടുകളി സംഘത്തില്‍ ഒരു കൈ കൊടുക്കാനും ഒക്കെ വരാറുണ്ടായിരുന്നു.  വന്നാല്‍  ഉടനെ ആ ചാരുകസേരയിലേക്ക് ഒരു dive ആണ്. അതൊരു dive അല്ല ഒരൊന്നര രണ്ടു dive ആണ്.   ആ പാവം ചാരുകസേരക്ക്‌ ജീവന്‍ ഉണ്ടായിരുന്നെങ്ങില്‍ അത് ജീവനും കൊണ്ട് ഓടി ഓടി രക്ഷപ്പെട്ടേനെ. 

എന്റെ അപ്പുപ്പന് ആ dive അത്ര  ഇഷ്ടം ഇല്ലായിരുന്നു കാരണം ആ പാവം കസേരക്കും വയസ്സായിട്ടില്ലേ അതിനെന്തിന്കിലും പറ്റിയാലോ എന്നത് ആണ് കേട്ടോ.  പക്ഷെ അദ്ദേഹം ഒന്നും പറയാറില്ല കാരണം കൂട്ടുകാരല്ലേ. പക്ഷെ മറ്റേ അപ്പുപ്പന്‍ വന്നാല്‍ പിന്നെ അപ്പുപ്പന്റെ ചാരുകസേര, മുറുക്കാന്‍ പെട്ടി, മുറുക്കാന്‍ കോളാമ്പി എല്ലാം അദ്ദേഹം കയ്യടക്കും. ഭാഗ്യത്തിന് അപ്പുപ്പന്റെ കടുക്കനില്‍ മാത്രം കൈ വെച്ചിട്ടില്ലെന്നു തോന്നുന്നു.
അപ്പുപ്പന്റെ മുറിയുടെ വെളിയില്‍ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു. അതില്‍ പുളി ഉണ്ടായതായി എനിക്ക് ഓര്‍മ്മയില്ല പക്ഷെ അതിനെ സന്തോഷിപ്പിക്കാനായി ഞാന്‍ ഇടയ്ക്കിടയ്ക്ക് കല്ലും തടിയും ഒക്കെ എടുത്തു എറിയുമായിരുന്നു.  സത്യം പറഞ്ഞാല്‍ എന്റെ ഒരേ ഒരു വിനോദം അത് മാത്രം ആയിരുന്നു. മിക്കവാറും ഉപയോഗിക്കുന്ന ആയുധം  ചാരുകസേരയുടെ പാവം റൂള്‍ തടികള്‍ ആയിരുന്നു.  അപ്പുപ്പന്‍ വഴക്ക് പറയാതിരിക്കാന്‍ എന്റെ കലാപരിപാടി ഉച്ചകഴിഞ്ഞ് അപ്പുപ്പന്‍ മയങ്ങാന്‍ കിടക്കുമ്പോഴോ ഒക്കെ ആണ്.  അപ്പുപ്പന്‍ അറിയാതിരിക്കാന്‍ റൂള്‍ തടികള്‍ എടുത്തിട്ട് ആ തുണി നന്നായി വലിച്ചു ഇടും, എന്തായാലും ആ സമയത്ത് അപ്പുപ്പന്‍ കസേരയില്‍ കിടക്കില്ല എന്നെനിക്കറിയാം  അദ്ദേഹത്തിന്റെ മയക്കം തീരുന്നതിനു മുമ്പ് തന്നെ കമ്പുകള്‍ തിരികെ വെച്ച് ഞാന്‍ സ്ഥലം വിടും.
അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ കലാ പരിപാടികള്‍ക്കായി തടികള്‍ രണ്ടും എടുത്തു ഞാന്‍ എന്റെ പുളി ഏറു  നടത്തി രസിക്കുകയായിരുന്നു, അകലെ നിന്ന് വെളിച്ചപ്പാട് അപ്പുപ്പന്‍ ഓടി വരുന്നത് കണ്ടു എന്നെ ശ്രദ്ധിക്കാതെ അദ്ദേഹം ഓടി അകതോട്ടു കയറി മുറുക്കാന്‍ പെട്ടിയും എടുത്തു, എന്റെ അപ്പുപ്പനെ "പിള്ളേച്ചന്‍ എണീക്ക്" എന്ന് പറഞ്ഞുകൊണ്ട് സ്ഥിരം നടത്തുന്ന dive ചെയ്തു.

എനിക്ക് ഒന്നും ചെയ്യാന്‍ സമയം കിട്ടിയില്ല പിന്നെ കേട്ട ശബ്ദങ്ങള്‍ ഏതാണ്ട് ഇങ്ങനാണ്  "ധപ്പോ ധപ്പോ ധിം (നടുവും തള്ളി വീണതാണ്) എന്റമ്മോ അയ്യോ അയ്യയ്യോ എന്റെ ഭഗവതീ എന്റെ നടു"".

ഭഗവതി വരുന്നോ എന്ന് നോക്കാതെ ഞാന്‍ ഓടി അടുക്കളയില്‍ കയറി, അവിടുന്ന് എത്തി നോക്കി  അപ്പുപ്പന്‍ വന്നു വെളിച്ചപ്പാടപ്പുപ്പനെ പിടിച്ചു പൊക്കി പുറം ഒക്കെ തിരുമ്മി കൊടുത്തു. അപ്പുപ്പന്റെ കട്ടിലില്‍ കിടത്തി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.  ഞാന്‍ തിരികെ ചെന്ന് റൂള്‍ തടി എടുത്തു അപ്പുപ്പന്റെ കയ്യില്‍ കൊണ്ട് കൊടുത്തു. അദ്ദേഹം എന്നെ വഴക്ക് പറഞ്ഞില്ല  
എന്തായാലും, അതില്‍ പിന്നെ,  അതില്‍പ്പിന്നെ വെളിച്ചപ്പാടപ്പുപ്പന്‍  ഒരാഴ്ചയോളം വീട്ടില്‍ വന്നില്ലായിരുന്നു പിന്നെ വരുമ്പോഴെല്ലാം വളരെ മര്യാദയോടെ ചാരുകസേരയുടെ അടുത്ത് പോലും പോകാതെ അപ്പുപ്പന്റെ കട്ടിലിലെ ഇരിക്കുമായിരുന്നുള്ളൂ.  ഒരു പക്ഷെ അദ്ദേഹം അതില്‍ പിന്നെ ചാരുകസേരയില്‍ ഇരുന്നിട്ടുണ്ടോ എന്ന് തന്നെ സംശയം  

വാല്‍ക്കഷണം : നമ്മുടെ ഇന്നത്തെ കാലത്തെ ഡോക്ടര്‍മാര്‍ അതിനു ലീനിംഗ് ചെയര്‍ സിന്‍ഡ്രോം എന്ന് പേരിടുമായിരുന്നു ഒരു പക്ഷെ.

>>> Leaning Chair Syndrome<<< Naughty kids ... Funny Kids.... >>> Easy chair of my Grand Father & Mine....

2012 നവംബർ 25, ഞായറാഴ്‌ച

ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം

ഇത് പണ്ട് എന്റെ  കുട്ടിക്കാലത്ത്  നടന്ന ഒരു സംഭവം  ആണ്.
പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്ത് ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും.
കാരണം എന്തു  കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല.
അവരുടെ ഒക്കെ വീട്ടില്‍ അടി ഏതിലെ വരും എന്ന് നോക്കിക്കൊണ്ടാല്‍ മതി (എന്നാണ് അവരുടെ പക്ഷം).

നമുക്ക് സംഭവത്തിലേക്ക് വരാം
ഓണത്തിന് ഞങ്ങളുടെ പറമ്പില്‍ രണ്ടു ഊഞ്ഞാലുകള്‍ കെട്ടും വലിയ ഒരെണ്ണം വലിയ പിള്ളാര്‍ക്കും ചെറിയ ഊഞ്ഞാല്‍ ചെറിയ ഞങ്ങള്‍ക്കും സ്ത്രീകള്‍ക്കും.
എങ്ങനെ പോയാലും ഇരുപതു കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവും. വലിയവര്‍ നാലഞ്ച് പേരുണ്ടാവും പക്ഷെ ഞങ്ങളുടെ കുട്ടി ഊഞ്ഞാലിന്റെ മുമ്പില്‍ വലിയ കൂട്ടവും.  സ്വന്തം ഊഞ്ഞാല്‍ എന്നുള്ള പരിഗണന ഒന്നും നോക്കേണ്ട അച്ഛനും അമ്മയും പോലും ഞങ്ങളെക്കാള്‍ മറ്റു കുട്ടികള്‍ക്കാണ് ആടാന്‍ കൊടുക്കുക. അവരില്‍ പലര്‍ക്കും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടാന്‍ ഉള്ള ചുറ്റുപാട് ഉണ്ടാവില.
പക്ഷെ എന്റെ പെങ്ങള്‍ ഇടിച്ചു കയറി ആടും. ഞാന്‍ പലപ്പോഴും നോക്കി നില്പേ ഉണ്ടാവൂ. എന്റെ ഊഞ്ഞാലാട്ടം പലപ്പോഴും തഥൈവ.
അപ്പോള്‍ സ്ഥലത്തെ രണ്ടു വലിയ ചേട്ടന്‍മാര്‍ ഉണ്ട് - സുരേഷും സാബുവും പലപ്പോഴും അവരുടെ മത്സരങ്ങള്‍ ഞങ്ങള്‍ കാണേണ്ടി വരും. അതില്‍ സുരേഷ് കാണാന്‍ നല്ല സുന്ദരനും സാബു അല്പം കറുത്തിട്ടുമാണ്.
സുരേഷ് ഉച്ച സമയത്തൊക്കെ ആടാന്‍ വരും (കാരണം അപ്പോള്‍ കുറച്ചു ചേച്ചിമാരൊക്കെ കാണും.
പുള്ളി ഒരു കാവി മുണ്ടും നല്ല ഉടുപ്പും ഒക്കെ ഇട്ടു കുട്ടികുറ പൌഡര്‍ ഇട്ടു സുന്ദരനായിട്ട് വന്നു ഊഞ്ഞാല്‍ ആടും.
പക്ഷെ ഒന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു  പുള്ളി ഊഞ്ഞാലില്‍ ഇരിക്കുമ്പോഴും കുതിച്ചു ആടുംപോഴും മുണ്ട് മടക്കി കുത്തി നിക്കില്ല വളരെ വിനയ പൂര്‍വ്വം മുണ്ട് മടക്കി കുത്ത് അഴിച്ചേ നിക്കൂ
മറ്റുള്ളവര്‍ ഒക്കെ മുണ്ട് മടക്കി കുത്തി കുതിച്ചു മുകളില്‍ പോയി വരും.
അന്ന്  കടിക്കല്‍ മത്സരം വച്ചു ആരോ കുട്ടികള്‍ മരത്തിനു മുകളില്‍ കയറി പപ്പടം കെട്ടിത്തൂക്കി.  കുതിച്ചു പോയി അതില്‍ കടിക്കണം.. അങ്ങനെ ചെയ്യുന്നവര്‍ വിജയിക്കും. കുറെ പേര്‍ കുതിച്ചു നോക്കി എങ്കിലും നടന്നില്ല എന്തായാലും ഞാനും ഒന്ന് നോക്കിക്കളയാം എന്ന് കരുതി - ഭാഗ്യത്തിന് അച്ഛനും അമ്മയും ഉണ്ടാ യിരുന്നില്ല.
ഞാന്‍ ഊഞ്ഞാലില്‍ കയറി കുതിച്ചു നോക്കി -- പറ്റുന്നില്ല.
രണ്ടു പ്രാവശ്യം ആടിയപ്പോള്‍ ആരോ പുറകീന്ന് ഊഞ്ഞാലില്‍ പിടിച്ചു നിര്‍ത്തി എന്നെ താഴെ ഇറക്കി നോക്കിയപ്പോള്‍ സുരേഷ് "ഡാ ഇതില്‍ പിള്ളാര്‍ ആടരുതന്നല്ലേ രാധന്‍ ചേട്ടന്‍ (എന്റെ  അച്ഛന്‍) പറഞ്ഞത് നീ താഴെ ഇറങ്ങു "
ഞാന്‍ കെഞ്ചി നോക്കിയിട്ടും ഫലം  കണ്ടില്ല. ഒന്നും പറയാനും പറ്റില്ല - കാരണം അവരോടു വഴക്കുണ്ടാക്കാന്‍ പാടില്ല എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
ഒരു പണി കൊടുക്കണം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് തന്നെ ഞാന്‍ പുറകോട്ടു മാറി നിന്നു.
പുള്ളി ഊഞ്ഞാലില്‍ കയറി നിന്നു കുതിച്ചു ആടുവാന്‍ തുടങ്ങി എല്ലാ സുന്ദരികളും സുന്ദരന്‍ മാരും അത് നോക്കിക്കൊണ്ട്‌ നിന്നു.
പുള്ളി മൂന്നാമത്തെ കുതിക്കല്‍ കുതിച്ചു പുറകോട്ടു വന്നപ്പോള്‍ മുണ്ട് ഒന്ന് ഉലഞ്ഞു പൊങ്ങി. അടുത്ത ആട്ടതിലും മുണ്ട് പുറകോട്ട് പൊങ്ങി.
ഇത് തന്നെ അവസരം എന്ന് കരുതി ഞാന്‍ ആരും ശ്രദ്ധിക്കാതെ പുറകോട്ടു നീങ്ങി.  
പുള്ളി ഏറെക്കുറെ നന്നായി കുതിച്ചു പപ്പടത്തിനടുത്തു ചെന്നു അടുത്ത കുതിപ്പിന് കടി നടക്കും -- അതിനു മുമ്പ് പണി കൊടുക്കാന്‍ ഞാന്‍ ഉറപ്പിച്ചു
അടുത്ത ആട്ടത്തിന് പുറകെ വന്നപ്പോള്‍ പിന്നോട്ട് പൊന്തിയ മുണ്ടിനടിയിലേക്ക് ഞാന്‍ പുറകില്‍ നിന്ന പേര മരത്തിന്റെ കമ്പ് ഉടക്കി വിട്ടു
മുണ്ട് പറിഞ്ഞു അതില്‍ ഉടക്കി .. ഉയര്‍ന്നു പോയ ഊഞ്ഞാലില്‍ നിന്ന താഴെ നിന്നവര്‍ എല്ലാം സാക്ഷാത്കാരം അടഞ്ഞു (എന്നു പറഞ്ഞാല്‍ പൊട്ടിച്ചിരിച്ചു).
കാരണം എന്തിനാണ് പുള്ളി മുണ്ട് മടക്കി കുത്താത്തത് എന്നുള്ള ഭൂലോക രഹസ്യം അന്ന് ചുരുളഴിഞ്ഞു.
വേറെ എന്ത് ചെയ്യാന്‍ ഊഞ്ഞാലില്‍ നിന്നും ചാടി ഇറങ്ങി പേരയില്‍ ഉടക്കിയ മുണ്ട് വലിച്ചെടുത്തു കൊണ്ട് പുള്ളി ഓടിയ വഴിയില്‍ പിന്നെ പുല്ലു ചെത്തേണ്ട ആവശ്യം  വന്നില്ല.


>>> Naughty Kids<<< Onam<<< Swing

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

നമുക്കും കിട്ടണം സിക്സ് പാക്

എന്ത് പറയാനാ സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള പയ്യന്മാര്‍, കൂടെ ജോലി ചെയ്യുന്നവരൊക്കെ ഫിറ്റ്‌ ആകണം ഫിറ്റ്‌ (മറ്റേ ഫിറ്റ്‌ അല്ല കേട്ടോ, എന്റെ ടീമിലെ പയ്യന്മാരൊക്കെ എന്നെ പോലെതന്നെ പരമ ഡീസന്റ് ആണേ - സത്യം സത്യം സത്യം - എന്റെ കാര്യം)  ആകണം എന്ന് ജപിച്ചുകൊണ്ട്‌ നടക്കുന്നു.  ഈ വര്ഷം ഈ ഫിറ്റ്‌ മന്ത്ര ഞങ്ങടെ HR ഏറ്റെടുത്ത് ഒരു ചെറിയ ജിം ഉണ്ടാക്കിയിട്ടുണ്ട്, കുറെ എക്സര്‍സൈസ് ഉപകരണങ്ങള്‍ കൊണ്ട് വന്നു വെച്ചിട്ടുണ്ട്, ആ വഴിയെ നടക്കാന്‍ വയ്യ, അത്ര കൂട്ടമാനവിടെ,  കൂടാതെ ഞങ്ങളുടെ കമ്പനി കോമ്പവുണ്ടിനുള്ളില്‍ ഒരു ബാറ്റ്മിന്ടന്‍ കോര്‍ട്ടും ഉണ്ടാക്കിത്തന്നു. 
ഞങ്ങടെ ടീമിലെ കുറെ പേര് ഡയിലി അവിടെ പോയി കളിക്കും, പക്ഷെ ഉള്ളത് പറയണമല്ലോ, ഒരു ഫേസ് ബുക്ക്‌ ജോക്ക് വന്നത് സത്യമാണ്, നമ്മള്‍ ആണുങ്ങള്‍ ഒരിക്കലും ആണുങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, കാരണം സ്ത്രീ പ്രജകള്‍ ബാറ്റ് കളിക്കുമ്പോള്‍ ഉള്ള കൂട്ടം പുരുഷ പ്രജകള്‍ കളിക്കുമ്പോള്‍ ഇല്ല.
കുറെ മാസങ്ങളായി എന്റെ പാവം ഭാര്യ എന്നോട് പറയാറുണ്ട്‌, എന്റെ ചേട്ടാ, ഒന്ന് വ്യായാമം ചെയ്തുകൂടെ, രാവിലെ എഴുനേറ്റു നടക്കാനെങ്കിലും പോയിക്കൂടെ, അതെങ്ങനാ ജോലി ജോലി എന്ന് പറഞ്ഞു രാവിലെ പോയാല്‍ രാത്രിയിലെ വരൂ, വന്നാലോ ഒന്നുകില്‍ TV അല്ലെങ്കില്‍ കമ്പ്യുടര്‍ ... പിന്നെ ആ പറച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു..
എന്ത് പറയാനാ, അവള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകണ്ടേ, ഈ സല്‍മാന്‍ ഖാനിനെയും ഹൃതിക് രോഷനെയും സുര്യയെയും ഒക്കെ കണ്ടു അവര്‍ക്കും ആശ തോന്നിയിരിക്കാം തന്റെ ഭര്‍ത്താവും ഒരു മസ്സില്‍ മാനോ മസ്സില്‍ ഖാനോ  ഒക്കെ ആകണം എന്ന്.  പക്ഷെ ഇവള്‍ക്കറിയാമോ  ഈ സിങ്കപ്പൂര്‍ സമയത്ത് ജോലിക്ക് പോയി ഇംഗ്ലണ്ട് സമയത്ത് തിരിച്ചു വരുന്നത് വരെ ജോലി ചെയ്തു കഷ്ടപ്പെട്ട് സ്വന്തം ഫാമിലിയെ "കാപ്പാത്തുന്നതിന്റെ" വിഷമം?
ഞാന്‍ വിട്ടു കൊടുക്കാതെ പണ്ട് ഞാന്‍ ചെയ്യുമായിരുന്ന അമ്പതു സൂര്യ നമസ്കാരങ്ങള്‍, എഴുപത്തഞ്ചു സാധാരണ പുഷ് അപ്പ്‌, ഇരുപത്തഞ്ചു നക്കുള്‍ പുഷ് അപ്പ്‌, അമ്പതു സിറ്റ് അപ്പ്‌ അങ്ങനെയുള്ള മഹാകാര്യങ്ങളെ പറ്റി (സത്യമായും ഒരു പത്തു വര്ഷം മുമ്പ് വരെ ചെയ്യുമായിരുന്നു) ഒരു വലിയ ലെക്ചര്‍ കൊടുത്തു അവളുടെ പാതി മടക്കി.  "അല്ലെങ്കിലും ഈ ചേട്ടന്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞുകൊണ്ട് അവള്‍ അവളുടെ അടുക്കള സാമ്രാജ്യത്തിലേക്ക് പോയി.
ശരിയാണ്, ഇടക്കിടക്കെന്റെ സ്വന്തം ഫാമിലി പാക്കില്‍ തടവുമ്പോള്‍  (അത്രവലുതല്ലെങ്കിലും) എനിക്ക് തന്നെ തോന്നുന്നുണ്ട്, ഇതല്പം കുറക്കണം എന്ന്; അല്ലെങ്കില്‍ സല്‍മാന്‍ സാറിന്റെ പ്രായമേതുംപോഴേക്കുമിത് ഒരു ജോയിന്റ് ഫാമിലി പായ്ക്ക് ആകും.   കൂടെക്കൂടെ ഞാന്‍ എന്റെ പഴയ വ്യായാമ ദിവസങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ട്.
അങ്ങനെ ഒരു ദിവസം ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങുന്നു; എന്റെ ഭാര്യ വളരെ സന്തോഷവതിയായി കാണപ്പെട്ടു; എന്റെ പ്രോഗ്രാം ഇങ്ങനെ അറിയിച്ചു ഞാന്‍:
രാവിലെ 6 മണിക്ക് എണീറ്റ്, 25 സൂര്യ നമസ്കാരം, പിന്നെ 25 പുഷ് അപ്പ്‌ പിന്നെ 50 സ്ട്രെട്ച്.
അങ്ങനെ ഉടന്‍ തന്നെ വരാന്‍ പോകുന്ന എന്റെ മസ്സിലുകളെയും താഴ്ന്നു പോകാന്‍ പികുന്ന പാവം വയറിനെയും ഞാന്‍ ഒന്ന് കൂടി നോക്കി. 
ഭയങ്കര സന്തോഷത്തോടു കൂടിത്തന്നെയാണ് ഞാന്‍ ഉറങ്ങാന്‍ പോയത്, പോകുന്നതിനു മുന്‍പുതന്നെ അലാറം സെറ്റ് ചെയ്തു, രാവിലെ എനീക്കന്ടതല്ലേ...
അങ്ങനെ അടുത്തനാള്‍ നേരം പുലര്‍ന്നു, അലാറം അടിച്ചു, ഞാന്‍ ചാടി എഴുനേറ്റു; അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്റെ പോണ്ടാട്ടിയെ അല്പം പുശ്ചത്തോടെ തന്നെ നോക്കിയിട്ട് ഞാന്‍ കാലും മുഖവും ഒക്കെ കഴുകി, ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചിട്ട് എന്റെ പരിപാടി തുടങ്ങാന്‍, വീടിന്റെ മട്ടുപ്പാവിലേക്ക്‌ പോയി.
സൂര്യന്‍ ചേട്ടന്‍ ഉദിച്ചു വരുന്നു, ഭഗവാനെ വണങ്ങിക്കൊണ്ട്  സൂര്യ നമസ്കാരം തുടങ്ങി, ഒത്തിരി നാളുകളുടെ ഗ്യാപ്പില്‍ അല്ലെ ചെയ്യുന്നത്, എല്ലാം പതുക്കെ ചെയ്തു തുടങ്ങി, ഇരുപത്തഞ്ചു സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റുന്നില്ല, വല്ല വിധേനയും ഒരു പത്തു ചെയ്തു കുറച്ചു നേരം ശവാസനം ചെയ്തു... മസില് വരണ്ടേ, പാക്ക് കുരയണ്ടേ എന്നുള്ള ഒരു ഉള്‍വിളി സുരേഷ് ഗോപി സാറ് ഉള്ളിലിരുന്നു പറഞ്ഞു "യു കാന്‍ ദു ഇറ്റ്‌".
പിന്നെയും എണീറ്റ്‌ ബാക്കി സൂര്യ നമസ്കാരം തീര്‍ത്തു; താഴെ വന്നു അല്പം വെള്ളം കുടിച്ചു, പിന്നെ ഒരു പരപ്പന്‍ വ്യായാമ മേള ആയിരുന്നു - അമ്പതു പുഷ് അപ്പും പുഷ്പം പോലെ ചെയ്തു തീര്‍ത്തു.. പിന്നെ സ്ട്രെട്ച് ചെയ്യാന്‍ തുടങ്ങി.. പരപ്പന്‍ പൊളപ്പന്‍ വ്യായാമ കസര്‍ത്ത് - സന്തോഷ്‌ - നീ ഒരു സൂപ്പര്‍ മാന്‍ തന്നെ - മിക്കവാറും നാല്‍പ്പത്തഞ്ചു ദിവസത്തിനുള്ളില്‍ ഫാമിലി പായ്ക്ക് ഒര്രും, കുറച്ചൊക്കെ അകതോട്ടു പോയ മസിലുകള്‍ തിരികെ വരും, പിന്നെ നിന്റെ ടീമിലെ ഹീറോ തന്നെ നീ.  മൂന്നു ഫ്ലോറിലെ പടികളും നീ ഓടിക്കയറും.. ഞാന്‍ അങ്ങനെ രോമാന്ച്ച കഞ്ചുകം അണിഞ്ഞു .. കുറച്ചു റിലാക്സ് ആകാനായി, നേരെ നിലത്തു കിടന്നു, കണ്ണുകള്‍ അടച്ചു ശ്വാസം ഉല്ലിഎക്കു വലിച്ചെടുത്തു പുറത്തേക്കു വിട്ടു.
പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ടു. ക്ര്നിം ക്ര്നിം... എനിക്ക് ദേഷ്യം വന്നു,  ഇത്ര രാവില ആരെടാ വിളിക്കുന്നത്‌, ഞാന്‍ കൈകള്‍ മുകളിലേക്കു പൊക്കി; അവള് വേണേ ഫോണ്‍ എടുക്കട്ടെ, മോളില്‍ കൊണ്ട് തന്നാല്‍ സംസാരിക്കാം; 
പെട്ടെന്നാരോ കുലുക്കുന്നത് പോലെ തോന്നിയ ഞാന്‍ കണ്ണ് തുറന്നു നോക്കി യപ്പോള്‍ കണ്ടത് "മുകളില്‍ കറങ്ങുന്ന ഫാനും പിന്നെ അലാറം ഓഫു ചെയ്യുന്ന എന്റെ ഭാര്യയെയും  ആണ്" എണീറ്റെ ചേട്ടാ മണി ആരായി, പോയി വ്യായാമം ചെയ്തിട്ട് വാ" 
ഈശ്വര.. അപ്പൊ ഇത് വരെ ഞാന്‍ ചെയ്തതെല്ലാം വെറും സ്വപ്നം ആയിരുന്നൂ....
അഴിഞ്ഞു പോയ കൈലി മുണ്ടും വാരിയുടുത്തു കൊണ്ട് ഞാന്‍ എഴുനേറ്റിരുന്നു എന്റെ ചെറിയ ഫാമിലി പാക്കില്‍ തടവി.  വേറെയെന്തു ചെയ്യാന്‍?


>>> My Six Pack << Family Pack<<< 

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം

ഇത് വായിച്ചു തുടങ്ങുന്നതിനു മുന്‍പൊരു അപേക്ഷ... എങ്ങനെയോ കഷ്ടകാലം കൊണ്ട് (താങ്കളുടെ) ഈ പോസ്ടിങ്ങു വായിക്കാനായി വന്ന വായനക്കാരാ (രീ) - 50 ശതമാനം സംവരണം ഉള്ളതുകൊണ്ട് ഒരു മുന്‍ ജാമ്യം എടുത്തതാണ്. വായനക്കാരില്‍ ഏതെങ്കിലും അഭിമുഖങ്ങള്‍ എടുത്തവര്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ പുതുമയാവില്ല ഒരു പകഷെ ഏതെങ്കിലും കമ്പനിയില്‍ എന്നാല്‍ ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആരെങ്കിലും ഇത് വായിച്ചാല്‍ ക്ഷമിക്കുക.. ഇത് നടന്നിന്നിട്ടുള്ള കുറയെ സംഭവങ്ങള്‍ ഉരുട്ടി പുരട്ടി എടുത്തതാണ്. 
ഒരു ഉദ്യോഗാര്‍ഥി വന്നു, നല്ല മഞ്ഞ ഷര്‍ട്ടും ബ്രവുണ്‍  പാന്റും കാലില്‍ വെള്ള ഷൂ അരയില്‍ കറുത്ത ബെല്‍റ്റ്‌ ഈയിടെ ഡിഗ്രി എന്ന തോന്നിയവാസം കഴിഞ്ഞു പരീക്ഷ എന്ന മഹാസംഭവവും കഴിഞ്ഞു വന്ന ഒരു ഒന്നാന്തരം കറുത്ത് തുടുത്ത ഒരു പാണ്ട്യനാട്ടുകാരന്‍ സുന്ദരന്‍.  ആകെക്കൂടെ ഒരു ചെറിയ മൈക്കേല്‍ ജാക്ക്സണ്‍ മണം അടിക്കുന്നത് പോലെ തോന്നി - ഒരു പക്ഷെ എന്റെ തോന്നലാവാം.
കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന്റെ ബന്ധു ആയതിനാല്‍ ഇന്റര്‍വ്യൂ റൂമില്‍  ഉക്കാറുവാന്‍ (ഇരിക്കാന്‍) പറഞ്ഞു.  ഞാന്‍ കുറച്ചു കഴിഞ്ഞു അകത്തു പോയി പയ്യന്‍ വളരെ ബഹുമാനത്തോടെ തന്നെ എണീറ്റ്‌ നിന്ന് ഒരു ഗുട്മോര്‍നിങ്ങു പറഞ്ഞു.  അത് ഞാനും വരവ് വെച്ചു, ബഹുമാനത്തോടെ തന്നെ.  ഒരു പക്ഷെ നാളെ ഒരു ദിവസം അവനും ഒരു V P സീനിയര്‍ V P അങ്ങനെയൊക്കെ പെരിയ പെരിയ പോസിഷനുകളില്‍ എത്തിയാല്‍ എന്ത് ചെയ്യും.
ശരി അഭിമുഖം തുടങ്ങി, ഞാന്‍ എന്നെ പരിചയപ്പെടുത്തി കമ്പനിയെപ്പറ്റിയും ജോലിയെപ്പറ്റിയും ഒക്കെ ഒരു ക്ലൂ കൊടുത്തു, പിന്നെ, പയ്യനോട് അവനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.  ഏതോ ഗ്രാമത്തിലെ കോളേജ് ന്റെ ഉല്പന്നം ആണെന്ന് മനസ്സിലായി... പയ്യന്‍ മിടുക്കന്‍ തന്നെ എന്നൊരു മുന്‍വിധിയും തോന്നി, അല്‍പ സ്വല്പം spelling  mistake ഉണ്ടെന്നു മനസ്സിലായി .
ഇനി അല്പം പൊതു വിജ്ഞാനം ചോദിച്ചിട്ട് സുബ്ജെക്റ്റ് നെ കുറിച്ചുള്ള അറിവുകള്‍ ചെക്ക് ചെയ്യാം എന്ന് കരുതി.
ഇനി അങ്ങോട്ട്‌ വായിക്കുമ്പോള്‍ ചോദ്യം ഉത്തരം എന്നിങ്ങനെ ഉണ്ടാവും (എളുപ്പത്തിനായി മലയാളത്തില്‍ തന്നെ ചോദ്യോത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്).
ഞാന്‍ :"തമ്പി ഒരു സ്ഥാപനത്തിന്റെ Assets എന്തൊക്കെയാണ്?"
പയ്യന്‍ :"സാര്‍ അവിടുത്തെ കസേര, മേശ, കംപ്യുട്ടര്‍, മുതലാളിയുടെ കാര്‍ എല്ലാം assets ആണ്".
നല്ല പയ്യന്‍, കുഴപ്പമില്ലാത്ത ജനറല്‍ നോളിജ് ഉണ്ട്.  എനിക്ക് രോമാഞ്ചം തോന്നി.
ഞാന്‍ : "തമ്പി വാറ്റ് (VAT ) എന്ന് പറഞ്ഞാല്‍ എന്താണ്?
പയ്യന്റെ മുഖത്തൊരു കള്ള പുഞ്ചിരി "സാറിനെത്ര കുപ്പി വേണം? ഞങ്ങളുടെ വില്ലേജില്‍ നല്ല വാറ്റ് കിട്ടും" എന്നൊരു അര്‍ഥം ഉണ്ടോന്നൊരു സംശയം തോന്നി.
ഭഗവാനെ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് തന്നെ ഞാന്‍ ക്ഷമയോടെ VAT എന്നാല്‍ വാല്യൂ ആഡഡ് ടാക്സ് എന്താണെന്ന് പറഞ്ഞു കൊടുത്തു.  എന്റെ ഗുരുവായൂരപ്പാ,
ഞാന്‍ : "തമ്പി accountancy യുടെ ഗോള്‍ഡന്‍ റൂള്‍സ് എന്നാല്‍ എന്താണ്?"
പയ്യന്‍ :"സാര്‍ 3 accounts ഉണ്ട്, നോമിനല്‍ റിയാല്‍ പേര്‍സണല്‍ അങ്ങനെ.  അതില്‍ എന്തൊക്കെ എവിടൊക്കെ ക്രെഡിറ്റ്‌ ചെയ്യണം എന്നും എന്തൊക്കെ എവിടൊക്കെ ഡെബിറ്റ് ചെയ്യണം എന്നും ഉള്ള ചില തങ്കമാന നിയമങ്ങള്‍ ഉണ്ട് സാര്‍, അവയാണ് ഗോള്‍ഡന്‍ റൂള്‍സ്"
എന്റെ കാറ്റ് പോയി ഭഗവാനെ എന്തൊരു ബുദ്ധിയുള്ള പയ്യന്‍.
അവസ്സാനത്തെ ഒരു ചോദ്യം കൂടി ചോദിച്ചു വിട്ടേക്കാം എന്ന് കരുതി.
ഞാന്‍ : "തമ്പി ഒരു expense account എങ്ങനെ നീ post ചെയ്യും?
പയ്യന്‍: "സാര്‍ ഒരു അക്കൗണ്ട്‌ എടുത്തു ഡെബിറ്റ് ചെയ്യും, അടുത്ത അക്കൗണ്ട്‌ എടുത്തു ക്രെഡിറ്റ്‌ ചെയ്യും"
ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച സംതൃപ്തിയോടെ അവന്‍ ഒന്ന് പുഞ്ചിരിച്ചു.. അവന്റെ ഒരു കൊലച്ചിരി..
ഞാന്‍ :"തമ്പി നീ ഒരു നല്ല ബുദ്ധിയുള്ള പയ്യന്‍ തന്നെ"
പയ്യന്‍ "സാര്‍ അതുതന്നെ എല്ലാവരും പറയുന്നു, എന്റെ ഗ്രാമത്തിലെ എല്ലാവരും അത് പറയുന്നുണ്ട് അതുകൊണ്ടാണ് ഞാന്‍ ഗ്രാമം വിട്ടു പട്ടണത്തില്‍ വന്നു എന്റെ കൂട്ടുകാരന്റെ മാമ വഴി ഇവിടെ കേറാന്‍ നോക്കുന്നത്"
ഞാന്‍ :"തമ്പി നിനക്ക് കംപ്യുട്ടര്‍ ഒക്കെ അറിയാമോ?
പയ്യന്‍ :"കോളേജിലെ കംപ്യുട്ടര്‍ വിദഗ്ധന്‍ തന്നെ ഞാന്‍ ആയിരുന്നു".  മുമ്പില്‍ ഇരുന്ന കംപ്യുട്ടര്‍ കാട്ടി അവന്‍ എനിക്ക് പറഞ്ഞു തന്നു "സാര്‍ ഇത് മോനിടര്‍, ഇത് കീ ബോര്‍ഡ്‌, ഇത് സി പി യൂ" ഞാന്‍ ആദ്യമായി കംപ്യുട്ടര്‍ കാണുന്ന ഒരാളെ പോലെ മിഴിച്ചിരുന്നു.
ഞാന്‍ :"തമ്പി അതല്ല, നിനക്ക് വേര്‍ഡ് എക്സല്‍ ഒക്കെ അറിയാമോ, ഞങ്ങള്‍ ഞങ്ങളുടെ reporting നു എക്സല്‍ ആണ് യൂസു ചെയ്യുന്നത്.
പയ്യന്‍: "സാര്‍ എതു വേര്‍ഡ് വേണം സാറിനു, ഞാന്‍ പറയാം, പിന്നെ എക്സ്എക്സല്‍, എക്സല്‍, എല്‍ എല്ലാം തുണിയുടെ അളവല്ലേ?"
ഞാന്‍ അവിടിരുന്ന വെള്ളം മുഴുവനും മൂന്നു വലിക്കു ഒന്നിച്ചു കുടിച്ചു തീര്‍ത്തു.
ഞാന്‍ :"തമ്പി നിന്റെ ഗ്രാമക്കാര്‍ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ എനിക്ക് തോന്നുതു നീ അമേരിക്കയിലോ മറ്റോ ഒന്ന് ട്രൈ ചെയ്യുന്നതാവും നല്ലത്.  ശരി നിനക്ക് എത്ര സാലറി വേണം?"
പയ്യന്‍ "സാര്‍ എന്റെ അയല്വക്കതുള്ള പയ്യന്‍ 10 ആം ക്ലാസ്സു കഴിഞ്ഞു ദുബായിയില്‍ പോയി 25000 രൂപ ശമ്പളം വാങ്ങുന്നു.  അപ്പോള്‍ ബി കോം പഠിച്ച ഞാന്‍ ഇവിടെ 30000 എങ്കിലും വാങ്ങിയാലെ ശരിയാകത്തുള്ളൂ."
ഞാന്‍ :"ശരി തമ്പി നിന്റെ ഈ കഴിവ് കൊണ്ട് നിനക്ക് അത്രയൊക്കെ വാങ്ങിക്കാം, പക്ഷെ ഒരു മാസത്തെ ശമ്പളം ആണ് ഞാന്‍ ചോദിച്ചത്"
പയ്യന്‍ "സാര്‍ ഞാന്‍ ഒരു മാസത്തെ കാര്യം ആണ് പറഞ്ഞത്. സാറ് പറഞ്ഞത് പോലെ ഞാന്‍ അമേരിക്കയിലും ട്രൈ ചെയ്യുന്നുണ്ട്."
ഞാന്‍ :"ശരി തമ്പി നല്ല കാര്യം, എങ്ങനാണ് നീ ട്രൈ ചെയ്യുന്നത്"
പയ്യന്‍ "സാര്‍ ഞാന്‍ അതൊക്കെ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞു.  ഒബാമ സാറിനു എന്റെ ബയോ ടാറ്റ ഞാന്‍ തപാല്‍ വഴി അയച്ചു കഴിഞ്ഞു.  ഇനി ഒബാമ സാറ് വിളിക്കുമ്പോള്‍ പോയാല്‍ മതി. ആള് മാറി പോകാതിരിക്കാന്‍ എന്റെ ഒരു ഫോട്ടോയും അയച്ചിട്ടുണ്ട്."
എന്റെ ദൈവമേ എന്നെ അങ്ങ് കൊല്ലു.  എനിക്കിനി ജീവിക്കണ്ട..
ഞാന്‍ "തമ്പി നിന്നെ പോലെ ഒരു ബുദ്ധിമാനും കഴിവുള്ളവനും ആയ പയ്യനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം ഉണ്ട്.  നീ ഒരുയര്‍ന്ന പദവിയില്‍ എത്തിച്ചേരണം"
പയ്യന്‍ "സാര്‍ പക്ഷെ അതിനുള്ളില്‍ അമേരിക്കയില്‍ നിന്നും നല്ല ജോലി കിട്ടിയാല്‍ ഞാന്‍ പോയെന്നിരിക്കും, സാര്‍ ക്ഷമിക്കണം"
എനിക്ക് നില്കാനും ഇരിക്കാനും വയ്യാതായി.  ശരി തമ്പി നീ പോയിട്ട് വാ, മറ്റു വിവരങ്ങള്‍ ഞാന്‍ വിളിച്ചറിയിക്കാം.
ഞാന്‍ എന്ന ഈ പാവം ഇന്ത്യന്‍ പവുരന്‍ "ഇന്ത്യന്‍ ഒബാമ" പോലെ എന്റെ മുന്നില്‍ നിന്ന ആ പയ്യനെ നന്ദി പറഞ്ഞു അയച്ചു.  
ഓടി പോയി കസേരയില്‍ ഇരുന്ന ഞാന്‍ ഇനി ഒരിക്കലും H R വഴി അല്ലാതെ വരുന്ന ആരെയും ഇന്റര്‍ വ്യൂ ചെയ്യില്ല എന്ന ശപഥം എടുത്തു.  എന്തായാലും പിന്നെ ഒരു ആഴ്ച കഴിഞ്ഞേ അടുത്ത ഒരു ഇന്റര്‍വ്യൂ നടത്താനുള്ള ധൈര്യം എനിക്ക് വന്നുള്ളൂ.


>>> Funny interview Experiences<<< Intelligent Candidate

2011 ജൂലൈ 22, വെള്ളിയാഴ്‌ച

ശ്വാന പുരാണം അഥവാ നായ പുരാണം

പ്രിയമുള്ളവരെ ഇതുവായിക്കാന്‍ കഴിയുന്നവര്‍ എന്നെ അടിക്കുകില്ലെന്നുംഇത് കേള്ക്കുന്ന നയകുമാരന്മാരും കുമാരിമാരും എന്നെ കടിക്കുകില്ലെന്നും ഉറപ്പു തന്നിട്ടേ ഇത് വായികാവൂ കേട്ടോ. ഞങ്ങള്‍ കുറെ മാന്യ മഹാജനങ്ങള്‍ പണ്ട് ബന്ഗലൂരുവില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അയല്വാസികളായി കുറെ ശ്വനകുമാര - കുമാരികള്‍ കൂടി ഉണ്ടായിരുന്നു (കല്യാണം കഴിച്ചവരാണോ ഇല്ലയോ എന്നറിയില്ലതുകൊണ്ടാണീ പ്രയോഗം).  ബന്ഗലൂരുവില്ചെന്ന ഉടനെ ജോലികള്ഒന്നും ശരിയായില്ല അതുകൊണ്ട് ജോലി തെണ്ടലും, ഊരുതെണ്ടലും കഴിഞ്ഞുള്ള സമയത്ത് വികസിപ്പിച്ചെടുത്ത ഒരു ശാസ്ത്ര ശാഖയാണീ ശ്വാന ഗവേഷണം (ഇംഗ്ലീഷില്അതിനു National Pattikalo kuttikalo jobless analysis Science എന്ന് പറയും).
ഒന്ന് വഴി തിരിഞ്ഞോട്ടെഉടന്‍ തിരിച്ചു വരാം - ഞങ്ങള്താമസിച്ച വീട് (അത് കണ്ടാല്ഇങ്ങനയും വീടുകള്ഉണ്ടോ എന്ന് നിങ്ങളൊക്കെ ചിന്തിച്ചു പോകാന്സാധ്യതയുണ്ട്ഒരു കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്ആയിരുന്നുഅവിടുന്ന് താഴോട്ടു നോക്കിയാല്മനോഹരമായ ഒരു വഴി കാണാംസുന്ദരികളായ കന്നഡ പെണ്കുട്ടികളും അതിനെക്കാളും അണിഞ്ഞൊരുങ്ങി പോകുന്ന കന്നഡ ആന്റിക്കുട്ടികളും (അവര്ക്ക് വിഷമം വേണ്ട - നമ്മളൊക്കെ മനുഷ്യരല്ലെന്നെപോകുന്നതു കാണാംഞങ്ങള്‍ കഞ്ഞി വെച്ചും കറിവെച്ചും പുതിയ പുതിയ പാചക പര്യവേക്ഷണങ്ങള്‍ നടത്തി ജീവിതം സുരഭിലവും സുന്ദരവും ഒക്കെയായി കൊണ്ടുപോന്നു.  രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് പയറും കഞ്ഞിയും വൈകിട്ട് ഒരു വ്യത്യ്സ്തതക്കായി പഞ്ഞിക എന്നോരു സാധനം ഞങ്ങള്വികസിപ്പിച്ചെടുത്തു (കഞ്ഞിയും പയറും ഒരുമിച്ചു കലത്തിലിട്ടു വേവിച്ചെടുക്കുന്ന പരിപാടി).  
ഞങ്ങളുടെ കൂട്ടത്തില്‍ അജി എന്നൊരു നായരുണ്ടായിരുന്നു (ഉണ്ടായിരുന്ന എല്ലാം അത് തന്നെ - അവനൊരു ഒന്നന്നര നായര് വരും ഞങ്ങളൊക്കെ ഒന്നല്ലേയുള്ളൂ).   മഹാപുരുഷന്‍ ആണ്  ശാസ്ത്ര ശാഖയുടെ അപ്പനും പിതാവും വല്യപ്പനും അപ്പൂപ്പനും അമാവനും അമ്മായിയപ്പനും എല്ലാംഅദ്ദേഹത്തിന്റെ പണി ഇതൊക്കെത്തന്നെജോലിക്ക് പോകാതെ കാമുകീ രത്നത്തിന്റെ കൂടെ കറങ്ങിനടക്കുകകടല ഇടുകവാങ്ങി തിന്നുക ഒക്കെ തന്നെ തമിഴില്‍ കടല പോടുക എന്ന് പറഞ്ഞാല്‍ മലയാളത്തിലെ പഞ്ചാരയടി തന്നെ മാഷേ).  നായപുരാണം നായര് പുരാണം ആയതില്ക്ഷമിയ്കുക - നമ്മള്ഇപ്പോള്തിരിച്ചെത്തും.
ഞങ്ങളുടെ ഫ്ലാറ്റിന്റെ (ഒരു ഗമക്ക് പറഞ്ഞതാണ്താഴത്തെ വഴിയിലൂടെ സുന്ദരന്മാരും സുന്ദരികളും ആയ കുറെ നായകള്നടക്കാരും ഓടാറും ഓട്ടിക്കാറും കുരക്കാറും ഒക്കെയുണ്ട് .  അവരെപ്പറ്റിയുള്ള വിവരങ്ങള്മാത്രമെ ഇവിടെ കൊടുക്കുന്നുള്ളൂ  ബാക്കി പ്രതികരണങ്ങള്അറിഞ്ഞിട്ടു പോസ്റ്റുന്നുണ്ട്.  (ഒരു പക്ഷെ ഇതിലെ കഥാ പാത്രങ്ങള്‍   ആരെങ്കിലും തല്ലിയാലോ)
അവിടുത്തെ പ്രധാന നായകള്ഇവരൊക്കെ ആയിരുന്നു.
1 ഷൂ ഡോഗ് - ഇദ്ദേഹത്തിന്റെ പിന്കാലുകളില്ക്യാന്വാസ് ഷൂ പോലുള്ള ഒരു പാടുണ്ടായിരുന്നുനല്ല ഓട്ടക്കാരന്‍ (വലിയ നായകളെ കാണുമ്പോള്പി ടി ഉഷചേച്ചിയെക്കാള്‍ വേഗത്തില്ഓടി രക്ഷപെടുംഒരിക്കല്അവന്ഞങ്ങളുടെ സഹമുറിയനായ  മനുവിന്റെ ഷൂ എടുത്തുകൊണ്ടു പോയി ഇടാന്ഒരു വിഫല ശ്രമം നടത്തി നോക്കി. നായകളുടെ ഒരു ദുസ്വഭാവം ഉണ്ടല്ലോ - എന്ത് കണ്ടാലും മണക്കുന്ന ഒരു മണക്കൂസന്സ്വഭാവം - അത് തന്നെ പ്രശ്നം അബദ്ധത്തില് ഷൂ മണത്ത  അവന് ഷൂ തിരികെ എടുത്ത സ്ഥലത്ത് തന്നെ വെയ്കാന്പ്രേരിതനാകുകയും ചെയ്തുഅതില്പിന്നെ അവനു മനുവിനോട് ഭയങ്കര ബഹുമാനം ആയിരുന്നുഎപ്പോള്കണ്ടാലും വാലാട്ടും എങ്കിലും ഷൂവില്പിന്നീട് ഒരിക്കലും മണത്ത് നോക്കാനുള്ള ധൈര്യം (ചന്കുരപ്പേ) അവന്കാണിച്ചിട്ടില്ല.
ഫ്ലാറ്റ് ഡോഗ് - ഇദ്ദേഹം ഒരു കുമാര സുന്ദര കളെബനായിരുന്നു എന്നാണ് ഞങ്ങളുടെ വിചാരം, മറ്റു പട്ടികളുടെ കൂടെ കൂട്ടൊന്നും ഇല്ല, തനിയെ നടക്കും കിടക്കും കുറയ്ക്കും - എതിറില്  ള്ള "പണി തീരാത്ത വീടിന്റെ" മുകളിലത്തെ നിലയിലെ കിടക്കൂഇടക്കൊക്കെ അദ്ദേഹത്തിന്റെ പെണ്സുഹൃത്തുക്കളെ കൂട്ടികൊണ്ട് റൂം കാണിക്കാന്പോകുന്നത് കാണാംചിലപ്പോള്കടികൊണ്ട് ഓടി താഴോട്ടും വരും.  ഞങ്ങള്ക്കൊക്കെ വളരെ ഇഷ്ടം ആയിരുന്നു  മഹാ ശ്വാന പുരുഷനെഒന്നുവല്ലെലും സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ലേ?  
ഇന്ടികെടര്‍ ഡോഗ് -  സമൂഹത്തിലെ ഏക വനിതാ അംഗം ആയിരുന്നു ഇവള്‍.  വലിനടുത്തു പണ്ട് എപ്പോഴോ കിട്ടിയ ഒരു അടിയോ കടിയോ കാരണം അല്പം ചുവന്ന നിറത്തില്‍ വീര്ത്തു കിടക്കുന്നതിനാലാണ്  പേര് നല്കപ്പെട്ടത്‌.  ഇവളെപ്പറ്റി ഒന്നും അധികം പറയാനില്ല.   സുന്ദരീ രത്നത്തിന് കുറച്ചു നായ്കുട്ടികളും ഉണ്ടായിരുന്നു
ഒരിക്കല്‍ ഇന്ടിയും അതിന്റെ കുട്ടിയും കൂടി അടുത്തുള്ള ഹോട്ടലിന്റെ മുന്നില്‍ നിന്ന് ബ്രെകേഫാസ്റ്റ് കഴിക്കുകയായിരുന്നു.  അപ്പോള്‍ മറ്റൊരു വലിയ നായ അതുവഴിവന്നു.  പൊതുവേ ധൈര്യശാലികളായിരുന്നെങ്കിലും തങ്ങളുടെ ശരീര പ്രകൃതിയും എതിരാളിയുടെ ആരോഗ്യവും കണക്കിലെടുത്ത് ഫ്ലാറ്റും ഷൂവും അവിടെനിന്നും ഓടി രക്ഷപെട്ടു.
അവിടെ നടന്ന  സംഭാഷണ ശകലം അജിയാണ് ഞാഗള്ക്ക് ട്രന്സ്ലാറെ ചയ്തു തന്നത് 
ഇണ്ടി കുഞ്ഞു പട്ടിയോട്‌ "മോനെ നിന്റെ അപ്പന്‍"
കുഞ്ഞു പട്ടി സ്നേഹത്തോടെ അപ്പനെ ഒന്നു മണത്തു നോക്കി അപ്പാ എന്ന് വിളിച്ചു കാണും
വലിയപട്ടി കുഞ്ഞുപട്ടിയെ മണത്തു നോക്കിയിട്ട് "പോടാ പട്ടീ ഞാന്നിന്റെ അപ്പനൊന്നും അല്ല എന്റെ മക്കള്എല്ലാം HAL കാന്ടീനിലാണ് ജോലി ചെയ്യുന്നത്
അപ്പം പറഞ്ഞപോലെ - മറ്റു വിശേഷങ്ങള്പിന്നെ


>>> Bangalore Stories <<< Dog Stories>> Street Dogs